കേരളത്തിൽ എൽഡിഎഫ് സർക്കാർ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
Thiruvananthapuram , 12 ഏപ്രില് (H.S.) കേരളത്തിൽ എൽഡിഎഫ് സർക്കാർ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പ്രാഥമിക അവലോകനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ
M V Govindan


Thiruvananthapuram , 12 ഏപ്രില് (H.S.)

കേരളത്തിൽ എൽഡിഎഫ് സർക്കാർ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പ്രാഥമിക അവലോകനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 90-ലധികം സീറ്റുകൾ നേടി ഭരണത്തുടർച്ച ഉറപ്പാക്കുമെന്നും സർക്കാരിൻ്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ പൂർണ തൃപ്തരാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

2021-ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സംസ്ഥാനത്തെ 71 മണ്ഡലങ്ങളിൽ പോളിങ് ശതമാനം കുറഞ്ഞതായി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഇതിൽ ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയത് തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലാണ്. സിഎഎ (CAA) ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ സ്വീകരിച്ച നിലപാടുകൾ ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫിന് അനുകൂലമാക്കാൻ സഹായിച്ചതായും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോൺഗ്രസും ബിജെപിയും വൻതോതിൽ പണമൊഴുക്കിയെന്ന് അദ്ദേഹം ആരോപിച്ചു. ഉത്തരേന്ത്യയിൽ കാണുന്നതുപോലെയുള്ള ചില വൈകൃതങ്ങൾവരെ കേരളത്തിൽ കാണുകയുണ്ടായി. യുഡിഎഫും ബിജെപിയും പണം ഒഴുക്കി. പണം എറിഞ്ഞ് വോട്ടുപിടിക്കാനുള്ള ശ്രമം ഉണ്ടായി. സർക്കാരിൻ്റെ പ്രവർത്തനത്തിൽ ജനത്തിന് മതിപ്പുണ്ട്. ജനങ്ങൾക്ക് വേണ്ടത് തുടർഭരണമാണ്. ബിജെപി ഒരു സീറ്റിൽ പോലും വിജയിക്കില്ല. സിപിഎം വിട്ടവർ ഒരു മണ്ഡലത്തിലും ജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫ് നേതാക്കളും മാധ്യമങ്ങളും തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ വലിയ അവകാശവാദങ്ങളാണ് മുന്നോട്ടുവെക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മന്ത്രിസഭാ രൂപീകരണം പോലും സാങ്കൽപ്പികമായി നടത്തിക്കഴിഞ്ഞിരുന്നു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കുന്ന കാര്യംപോലും അന്ന് ചർച്ചചെയ്തു. മന്ത്രിമാരുടെ ലിസ്റ്റും പേഴ്സണൽ സ്റ്റാഫുകളുടെ റിക്രൂട്ട്മെൻ്റുമെല്ലാം പുറത്തുവന്നത് അറിയാം. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ 99 സീറ്റ് നേടി എൽഡിഎഫ് അധികാരത്തിലെത്തി. ഇപ്രാവശ്യവും ചർച്ചകളെല്ലാം നടക്കുന്നുണ്ട്. വെടിനിർത്തി, മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കട്ടെ എന്ന സ്ഥിതിയിലെത്തിയെന്നും ഗോവിന്ദൻ പറഞ്ഞു.

യുഡിഎഫ് മുൻകൂട്ടി 'ഭാവനാ മന്ത്രിസഭ' ചർച്ച ചെയ്യുന്നത് അവരുടെ പതിവാണ്. വി ഡി സതീശൻ രാഷ്ട്രീയത്തിൽ തന്നെ തുടരണം, വനവാസത്തിന് പോകേണ്ടതില്ല, എം വി ഗോവിന്ദൻ പരിഹസിച്ചു.

തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വീഴ്ചകൾക്കെതിരെ അദ്ദേഹം ശക്തമായ ഭാഷയിൽ പ്രതികരിച്ചു. ഏകദേശം 20,000 പോളിങ് ഉദ്യോഗസ്ഥർക്ക് വോട്ടവകാശം വിനിയോഗിക്കാൻ സാധിച്ചില്ല എന്നത് ഭരണഘടനാ ലംഘനമാണ്. ഇതിൽ കോടതി ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ സർക്കാർ തലത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മരണവുമായി ബന്ധപ്പെട്ട് കുടുംബം ഉന്നയിക്കുന്ന ജാതി അധിക്ഷേപ പരാതികൾ അതീവ ഗൗരവത്തോടെ പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

വൈറൽ താരം മൊണാലിസയുടെ വിവാഹവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളും സുരക്ഷാ കാര്യങ്ങളും പോലീസ് അന്വേഷിക്കണം.

മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിൻ്റെ നായകനെന്ന നിലയിൽ പ്രചാരണത്തിന് നേതൃത്വം നൽകിയതിൽ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News