വനിതാ സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര സര്ക്കാരിൻ്റെ നീക്കങ്ങള് രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ടുള്ളതാമെന്ന രൂക്ഷവിമര്ശനവുമായി കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ.
Newdelhi , 12 ഏപ്രില് (H.S.) വനിതാ സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര സര്ക്കാരിൻ്റെ നീക്കങ്ങള് രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ടുള്ളതാമെന്ന രൂക്ഷവിമര്ശനവുമായി കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ. നാരി ശക്തി വന്ദൻ അധീനിയവുമായി ബന്ധപ്പെട്ട തുടർനടപടികളിൽ
Mallikarjun Kharge


Newdelhi , 12 ഏപ്രില് (H.S.)

വനിതാ സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര സര്ക്കാരിൻ്റെ നീക്കങ്ങള് രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ടുള്ളതാമെന്ന രൂക്ഷവിമര്ശനവുമായി കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ. നാരി ശക്തി വന്ദൻ അധീനിയവുമായി ബന്ധപ്പെട്ട തുടർനടപടികളിൽ വ്യക്തത വരുത്താൻ അടിയന്തരമായി സർവകക്ഷി യോഗം വിളിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് വേളയിലെ ഈ നീക്കം മാതൃകാ പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനമാണെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി അയച്ച ക്ഷണക്കത്തിന് മറുപടിയായാണ് ഖാർഗെ നിലപാട് വ്യക്തമാക്കിയത്.

2023-ൽ ഹൈദരാബാദിൽ നടന്ന സിഡബ്ല്യുസി യോഗത്തിൽ തന്നെ വനിതാ സംവരണ ബില്ല് പാസാക്കുന്നതിനായി പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം വിളിക്കാൻ മോദി സർക്കാരിനോട് തങ്ങൾ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം ഓർമിപ്പിച്ചു. ഈ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളുമായി ചർച്ച ചെയ്ത് സംയുക്തമായ തീരുമാനമെടുക്കുമെന്നും ഖാർഗെ വ്യക്തമാക്കി. എന്നാല് ഇപ്പോള് കൃത്യമായ വിശദാംശങ്ങളില്ലാതെ നിയമം നടപ്പിലാക്കാന് തിടുക്കം കൂട്ടുന്നത് രാഷ്ട്രീയ നേട്ടത്തിനാണ്.

രാഷ്ട്രീയ പാർട്ടികളുമായി ചര്ച്ച നടത്തുന്നുണ്ടെന്ന സര്ക്കാരിൻ്റെ വാദം തെറ്റാണെന്ന് ഖാര്ഗെ പറഞ്ഞു. പ്രതിപക്ഷ പാര്ട്ടികളുമായി ചര്ച്ച ചെയ്ത് സംയുക്ത തീരുമാനമെടുക്കാന് സര്ക്കാര് തയാറായിട്ടില്ല.

ഭരണഘടനാ ഭേദഗതികൾ കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും ഒരു പോലെ ബാധിക്കുന്നവയാണ്. അതിനാല് ജനാധിപത്യപരമായ ചര്ച്ചകള് അനിവാര്യമാണ്. നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും എല്ലാവരെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനും, നിങ്ങൾ കത്തിൽ എഴുതുന്നത് പോലെ, 2023 ലെ നാരി ശക്തി വന്ദൻ അധീനിയ ഭേദഗതിയുമായി ബന്ധപ്പെട്ടിരിക്കുന്ന വിഷയം ചർച്ച ചെയ്യാൻ ഏപ്രിൽ 29 ന് ശേഷം എപ്പോൾ വേണമെങ്കിലും സർക്കാർ ഒരു സർവകക്ഷി യോഗം വിളിക്കണമെന്ന് ഞാൻ നിർദ്ദേശിക്കുന്നു ഖാർഗെ പറഞ്ഞു.

പാർലമെൻ്റ് സമ്മേളനത്തിന് മുമ്പാണ് പ്രധാനമന്ത്രിയും ഖാർഗെയും തമ്മിലുള്ള കത്തുകളുടെ കൈമാറ്റം. 2029-ലെ തെരഞ്ഞെടുപ്പ് മുതൽ വനിതാ സംവരണം നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും നിലവിലെ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കാനും സർക്കാർ നീക്കമുണ്ട്. ലോക്സഭാ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 816 ആയി ഉയർത്താനാണ് ആലോചന. ഇതിന് ആനുപാതികമായി നിയമസഭകളിലും വർധനവുണ്ടാകും. ഈ നിർദ്ദേശം രാജ്യത്തിൻ്റെ രാഷ്ട്രീയ ഭൂപടത്തില് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പ്രതിപക്ഷ പാര്ട്ടികളുമായി ആലോചിക്കാതെ ഇത്തരം നീക്കങ്ങളുമായി മുന്നോട്ട് പോകരുതെന്നും ഖാർഗെ മുന്നറിയിപ്പ് നൽകി. വരാനിരിക്കുന്ന പാര്ലമെൻ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരു നേതാക്കളും തമ്മിലുള്ള ഈ കത്തുകളുടെ കൈമാറ്റം രാഷ്ടീയ കേന്ദ്രങ്ങളില് ചര്ച്ചയായിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News