ആശ ഭോസ്ലെയുടെ വിയോഗത്തില് അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്പ്പെടെയുള്ള പ്രമുഖര്
Newdelhi , 12 ഏപ്രില് (H.S.) ഇന്ത്യൻ സംഗീത ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിന് വിരാമമിട്ടുകൊണ്ട് ഇതിഹാസ ഗായിക ആശാ ഭോസ്ലെ യാത്രയാകുമ്പോൾ, ആ സ്വരമാധുരിയിൽ അലിഞ്ഞുചേർന്ന കോടിക്കണക്കിന് ഹൃദയങ്ങളാണ് ഇന്ന് വിങ്ങുന്നത്. പാശ്ചാത്യ സംഗീതത്തിൻ്റെ ചടുലതയും ക
Asha Bhosle


Newdelhi , 12 ഏപ്രില് (H.S.)

ഇന്ത്യൻ സംഗീത ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിന് വിരാമമിട്ടുകൊണ്ട് ഇതിഹാസ ഗായിക ആശാ ഭോസ്ലെ യാത്രയാകുമ്പോൾ, ആ സ്വരമാധുരിയിൽ അലിഞ്ഞുചേർന്ന കോടിക്കണക്കിന് ഹൃദയങ്ങളാണ് ഇന്ന് വിങ്ങുന്നത്. പാശ്ചാത്യ സംഗീതത്തിൻ്റെ ചടുലതയും ക്ലാസിക്കൽ സംഗീതത്തിൻ്റെ ആഴവും ഒരുപോലെ വഴങ്ങുന്ന ആ പ്രതിഭയുടെ വിയോഗത്തിൽ രാജ്യം ഒന്നടങ്കം വികാരാധീനരായി അനുശോചനം രേഖപ്പെടുത്തുകയാണ്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ള പ്രമുഖർ പ്രിയ ഗായികയ്ക്ക് അദരാഞ്ജലികള് അര്പ്പിച്ചു.

ആശാ ഭോസ്ലയുമായി എനിക്കുള്ളത് മധുരമുള്ള ഓര്മകള് രാഷ്ട്രപതി

ഇതിഹാസ പിന്നണി ഗായിക ആശാ ഭോസ്ലെയുടെ വിയോഗത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു അനുശോചനം രേഖപ്പെടുത്തി. ആശാ ഭോസ്ലെയുടെ ഐതിഹാസിക ജീവിതം ഇന്ത്യയിലെ സംഗീത ചരിത്രത്തില് ഒരു യുഗം സൃഷ്ടിച്ചു. വിയോഗം സംഗീത ലോകത്ത് നികത്താനാക്ക ശൂന്യതയാണ് രാഷ്ട്രപതി പറഞ്ഞു.

ആശാ ഭോസ്ലയുമായി വ്യക്തിപരമായി ഇടപഴകിയതിൻ്റ പ്രിയപ്പെട്ട ഓർമകൾ എനിക്കുണ്ട്. ഒരു കലാകാരി എന്ന നിലയിലും വ്യക്തി എന്ന നിലയിലും അവർ സ്വന്തം ഇഷ്ടപ്രകാരം ജീവിതം നയിച്ചു. അവരുടെ മധുരവും കാലാതീതവുമായ ശബ്ദത്താൽ, പതിറ്റാണ്ടുകളായി അവർ ഇന്ത്യൻ സംഗീതത്തെ സമ്പന്നമാക്കി. അവരുടെ സംഗീതം എന്നെന്നും നിലനിൽക്കും. അവരുടെ വിയോഗം സംഗീത പ്രേമികൾക്ക് നികത്താനാവാത്ത നഷ്ടമാണ്. അവരുടെ കുടുംബത്തിനും എണ്ണമറ്റ ആരാധകർക്കും എൻ്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു മുര്മു എക്സില് കുറിച്ചു.

ആശാ ഭോസ്ലയുടെ വിയോഗം നികത്താനാകാത്ത ശൂന്യത മോദി

ആശാ ഭോസ്ലെയുടെ വിയോഗത്തിൽ വികാരധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സിനിമാമേഖലയ്ക്ക് ഇത് നികത്താനാവാത്ത ശൂന്യതയാണ്. ഭോസ്ലയുമായുള്ള നല്ല ഓര്മകള് വിലമതിക്കാനാവാത്തതെന്നും അവരുടെ ഗാനങ്ങൾ ജനങ്ങളുടെ ജീവിതത്തിൽ എന്നെന്നും പ്രതിധ്വനിക്കുമെന്നും മോദി വ്യക്തമാക്കി.

ഇന്ത്യ കണ്ട ഏറ്റവും പ്രതീകാത്മകവും വൈവിധ്യപൂർണവുമായ ശബ്ദങ്ങളിലൊന്നായ ആശാ ഭോസ്ലെ ജിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ട്. പതിറ്റാണ്ടുകളായി നീണ്ടുനിന്ന അവരുടെ അസാധാരണമായ സംഗീത യാത്ര നമ്മുടെ സാംസ്കാരിക പൈതൃകത്തെ സമ്പന്നമാക്കുകയും ലോകമെമ്പാടുമുള്ള എണ്ണമറ്റ ഹൃദയങ്ങളെ സ്പർശിക്കുകയും ചെയ്തു. അവരുടെ ആത്മാർഥമായ ഈണങ്ങള്ക്കും ഊർജസ്വലമായ രചനകള്ക്കും കാലാതീതമായ തിളക്കം ഉണ്ടായിരുന്നു മോദി എക്സില് എഴുതി.

അവരുടെ കുടുംബത്തിനും ആരാധകർക്കും സംഗീത പ്രേമികൾക്കും എൻ്റെ അനുശോചനം അറിയിക്കുന്നു. ആശാ തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരും, അവരുടെ ഗാനങ്ങൾ ജനങ്ങളുടെ ജീവിതത്തിൽ എന്നെന്നേക്കുമായി പ്രതിധ്വനിക്കുമെന്നും മോദി കൂട്ടിച്ചേര്ത്തു

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News