അട്ടപ്പാടിയില് വീണ്ടും ശിശുമരണം; മരിച്ചത് 10 മാസം പ്രായമുള്ള പെണ്കുഞ്ഞ്
Palakkad, 13 ഏപ്രില്‍ (H.S.) അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മരിച്ചത് 10 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം റിപ്പോര്‍ട്ട് ചെയ്തു. ഷാളയൂര്‍ വെച്ചപ്പതിയില്‍ ചന്ദ്രശേഖരന്‍-മിന്നല്‍ റാണി ദമ്പതിമാരുടെ മകള്‍ പത്ത് മാസം പ്ര
Newborn baby death


Palakkad, 13 ഏപ്രില്‍ (H.S.)

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മരിച്ചത് 10 മാസം പ്രായമുള്ള പെണ്‍കുഞ്ഞ്

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം റിപ്പോര്‍ട്ട് ചെയ്തു.

ഷാളയൂര്‍ വെച്ചപ്പതിയില്‍ ചന്ദ്രശേഖരന്‍-മിന്നല്‍ റാണി ദമ്പതിമാരുടെ മകള്‍ പത്ത് മാസം പ്രായമുള്ള ദക്ഷിണയാണ് മരിച്ചത്.

പെരിന്തല്‍മണ്ണയിലെ സഹകരണാശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 5.30 നാണ് മരണം സംഭവിച്ചത്.

പനിയും ശ്വാസതടസ്സവുമായി ഞായറാഴ്ച യാണ് കുട്ടിയെ ആനക്കട്ടി സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

പിന്നീട് കോട്ടത്തറ താലൂക്കാശുപത്രിയിലും ഇവിടെനിന്ന് പെരിന്തല്‍മണ്ണയിലേക്കും മാറ്റുകയായിരുന്നു.

കുട്ടിക്ക് ജന്മനാ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നെന്നാണ് വിവരം.

---------------

Hindusthan Samachar / Sreejith S


Latest News