ഗുരുവായൂരില് വിഷുക്കണി ദർശനം ബുധനാഴ്ച പുലർച്ചെ 2.55 മുതൽ
Guruvayoor, 13 ഏപ്രില്‍ (H.S) ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് സുഗമമായ വിഷുക്കണി ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിഷുദിനമായ ഏപ്രില്‍ 15 ബുധനാഴ്ച പുലര്‍ച്ചെ 2.55മുതല്‍ 3.55 വരെയാണ് വിഷു കണി ദര്‍ശനം. തുടര്‍ന്ന് നിര്‍മ്മാല്യം ,അഭ
Guruvayoor temple


Guruvayoor, 13 ഏപ്രില്‍ (H.S)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് സുഗമമായ വിഷുക്കണി ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിഷുദിനമായ ഏപ്രില്‍ 15 ബുധനാഴ്ച പുലര്‍ച്ചെ 2.55മുതല്‍ 3.55 വരെയാണ് വിഷു കണി ദര്‍ശനം. തുടര്‍ന്ന് നിര്‍മ്മാല്യം ,അഭിഷേകം ഉള്‍പ്പെടെ പതിവ് പൂജകളും ദര്‍ശനവും. ശ്രീകോവില്‍ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കുന്ന ഭക്തര്‍ക്കുള്ള ദര്‍ശനം രാവിലെ 7 മുതലാകും. തിരക്കേറിയാല്‍ നെയ്യ് വിളക്ക് ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും.

വിഷുദിനത്തില്‍ പ്രസാദ ഊട്ടിന് പതിവ് വിഭവങ്ങള്‍ ഉണ്ടാകും. വിഷുക്കണി ദര്‍ശനം സുഗമമാക്കാന്‍ ദേവസ്വം, പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഭക്തര്‍ പാലിക്കണം. വിഷുക്കണി ദര്‍ശന ക്രമീകരണങ്ങളോട് എല്ലാ ഭക്തരും സഹകരിക്കണമെന്ന് ദേവസ്വം അഭ്യര്‍ഥിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News