Enter your Email Address to subscribe to our newsletters

Thiruvananthapuram, 13 ഏപ്രില്‍ (H.S.)
കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ തിരുവനന്തപുരം പുതുക്കുളങ്ങരയിലുള്ള വസതി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സന്ദർശിച്ചു. നിതിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി, അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും സർക്കാരിന്റെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.
കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നതാണെന്ന് സന്ദർശനത്തിന് ശേഷം മന്ത്രി പ്രതികരിച്ചു.
ആധുനിക കേരളത്തിൽ ജാതിയുടെ പേരിൽ യാതൊരുവിധത്തിലുള്ള വേർതിരിവും അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഈ വിഷയത്തിൽ കുറ്റക്കാരായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനായി ശക്തമായ നിയമ നടപടികൾ സ്വീകരിക്കും. ആരുടെയും മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകി. മകനെ നഷ്ടപ്പെട്ട നിതിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ചെയ്യുമെന്നും മന്ത്രി മാധ്യമങ്ങളോട് അറിയിച്ചു. മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം അനന്തര നടപടികൾ സ്വീകരിക്കും.
---------------
Hindusthan Samachar / Sreejith S