നിതിൻ്റെ മരണത്തിന് ഉത്തരവാദികൾ ആയവർക്ക് എതിരെ കർശന നടപടി ഉറപ്പാക്കണം : വി.മുരളീധരൻ
Thiruvananthapuram, 13 ഏപ്രില് (H.S.) സർക്കാർ സ്ഥാപനങ്ങളിലെ അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്ന സംഭവം കേരളത്തിനാകെ അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. കണ്ണൂർ ഡൻ്റൽ കോളജിലെ നിതിന്റെ മരണത്തിൽ സമഗ
Nithun


Thiruvananthapuram, 13 ഏപ്രില് (H.S.)

സർക്കാർ സ്ഥാപനങ്ങളിലെ അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്ന സംഭവം

കേരളത്തിനാകെ അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ.

കണ്ണൂർ ഡൻ്റൽ കോളജിലെ നിതിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണം.

വിദ്യാർത്ഥികൾ ബലിയാടാകുന്ന സാഹചര്യം കേരളത്തിലെ കോളജുകളിൽ ഇനിയും ഉണ്ടാകാൻ പാടില്ല.

ജിഷ്ണു പ്രണോയ്ക്കും സിദ്ധാർഥനും ഇപ്പാൾ നിതിനും ജീവൻ നഷ്ടപ്പെട്ടു.

കുറ്റാരോപിതരെ സംരക്ഷിക്കുന്ന സമീപനം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകരുത്.

കുട്ടികൾക്ക് അന്തസോടെയും ആത്മാഭിമാനത്തോടെയും പഠനം പൂർത്തിയാക്കാനുള്ള സാഹചര്യം ക്യാംപസുകളിൽ ഉണ്ടാവണമെന്നും വി.മുരളീധരൻ അഭിപ്രായപ്പെട്ടു.

നിതിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

---------------

Hindusthan Samachar / Sreejith S


Latest News