പി സി ജോര്ജിനും ഷോണ് ജോര്ജിനുമെതിരെ പാലാ ബിഷപ്പ്.
Kottayam, 13 ഏപ്രില്‍ (H.S.) ബി ജെ പി നേതാക്കളായ പി സി ജോർജിനും ഷോൺ ജോർജിനും എതിരെ രൂക്ഷ വിമർശനവുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ഭീഷണിയുടെ സ്വരം വില പോകില്ലെന്നും മെത്രാന്മാരും വൈദികരും ന്യൂട്രൽ ആയിരിക്കണമെന്ന് പറയാൻ സാധിക്കില്ലെന്നും
PC George’s hate speech


Kottayam, 13 ഏപ്രില്‍ (H.S.)

ബി ജെ പി നേതാക്കളായ പി സി ജോർജിനും ഷോൺ ജോർജിനും എതിരെ രൂക്ഷ വിമർശനവുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്.

ഭീഷണിയുടെ സ്വരം വില പോകില്ലെന്നും മെത്രാന്മാരും വൈദികരും ന്യൂട്രൽ ആയിരിക്കണമെന്ന് പറയാൻ സാധിക്കില്ലെന്നും പാലാ ബിഷപ്പ് വ്യക്തമാക്കി.

ജോർജിൻ്റെ പേരെടുത്ത് പരാമർശിക്കാതെയായിരുന്നു വിമർശനം.

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നു. മത നേതാക്കന്മാരെക്കുറിച്ച് എന്തും വിളിച്ച് പറയുന്നു.

വിമർശനം മാന്യമായ ഭാഷയിലാവണം. ചാനലുകൾക്ക് വേണ്ടി സംസാരിക്കരുത്.

ഭീഷണിയുടെ സ്വരം വില പോകില്ല.

രഹസ്യമായിട്ടല്ല, പരസ്യമായി വോട്ട് ചോദിക്കാൻ സഭയ്ക്ക് അവകാശം ഉണ്ടെന്നും പാലാ ബിഷപ് പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News