വിഷുപ്പുലരിയിൽ കൃഷ്ണഭക്തിയുമായി 'കൃഷ്ണമുരളി' പുറത്തിറങ്ങി
Alappuzha, 13 ഏപ്രില്‍ (H.S.) **മാവേലിക്കര:** ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷുവിനോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ പുതിയ മ്യൂസിക് ആൽബം ''കൃഷ്ണമുരളി'' പുറത്തിറങ്ങി. പാലാഴി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ഈ ആൽബം ഇതിനോടകം തന്നെ സംഗീതാ
Movie theatre


Alappuzha, 13 ഏപ്രില്‍ (H.S.)

**മാവേലിക്കര:** ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷുവിനോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ പുതിയ മ്യൂസിക് ആൽബം 'കൃഷ്ണമുരളി' പുറത്തിറങ്ങി. പാലാഴി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ഈ ആൽബം ഇതിനോടകം തന്നെ സംഗീതാസ്വാദകർക്കിടയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

ശരത്ചന്ദ്രൻ മാവേലിക്കരയുടെ വരികൾക്ക് രഞ്ജുനാഥ് എൻ. ആർ ആണ് സംഗീതവും ഓർക്കസ്ട്രേഷനും നിർവ്വഹിച്ചിരിക്കുന്നത്. പ്രശസ്ത ഗായിക ചിത്രാ അരുണിന്റെ ഹൃദ്യമായ ആലാപനമാണ് ഗാനത്തിന്റെ പ്രധാന ആകർഷണം. കൃഷ്ണഭക്തി തുളുമ്പുന്ന ഈരടികൾ മലയാളി മനസ്സുകളിൽ നൊസ്റ്റാൾജിയ ഉണർത്തുന്ന രീതിയിലാണ് ആവിഷ്കരിച്ചിരിക്കുന്നത്.

ദൃശ്യഭംഗിയാൽ സമ്പന്നമായ ആൽബത്തിൽ ആശ അശോക് ആണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. കണ്ണൻ മുഹമ്മ, ജിതേഷ് ചെന്നിത്തല എന്നിവർ ചേർന്ന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. കൊച്ചി കാക്കനാടുള്ള മെട്രോ ഡിജിറ്റൽ മീഡിയയിൽ ഷിയാസ് വോക്കൽ റിക്കോർഡിംഗും, കാരാഴ്മയിലെ നവക്രിയേറ്റീവ് സ്റ്റുഡിയോയിൽ മറ്റ് സാങ്കേതിക ജോലികളും പൂർത്തിയാക്കി.

സംഗീത സംവിധായകൻ രഞ്ജുനാഥ് എൻ. ആർ തന്നെയാണ് മിക്സിംഗും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്. റജി മണലിൽ, സിബു നൊസ്റ്റാൾജിയ, അജിത് കുമാർ (രേവതി ഭവനം) എന്നിവരുടെ സഹകരണത്തോടെയാണ് ഈ കലാസൃഷ്ടി പുറത്തിറങ്ങിയത്. വിഷു ദിനങ്ങളിൽ ഭക്തിയുടെ മധുരം പകരുകയാണ് 'കൃഷ്ണമുരളി'.

സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ ഏറെ ശ്രദ്ധേയമായ ഗാനം ആസ്വാദനഹൃദയങ്ങളിൽ ഇടംപിടിച്ചുകഴിഞ്ഞു

---------------

Hindusthan Samachar / Sreejith S


Latest News