ഗാന്ധിനഗർ മെഡിക്കൽ കോളജ് ആശുപത്രിയിലെ റിട്ട.ഡോക്ടറുടെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിന് തീവെച്ച് മുൻ കെയർ ടേക്കർ
Kottayam , 13 ഏപ്രില് (H.S.) ഗാന്ധിനഗർ മെഡിക്കൽ കോളജ് ആശുപത്രിയിലെ റിട്ട.ഡോക്ടറുടെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിന് തീവെച്ച് മുൻ കെയർ ടേക്കർ. കോട്ടയം മെഡിക്കൽ കോളജ് ഗാന്ധിനഗർ പെട്രോൾ പമ്പിന് എതിർവശം അഞ്ചേരി ഗാർഡൻസിൽ ഡോ.ജയകുമാറിൻ്റെ വീട്
Fire accident


Kottayam , 13 ഏപ്രില് (H.S.)

ഗാന്ധിനഗർ മെഡിക്കൽ കോളജ് ആശുപത്രിയിലെ റിട്ട.ഡോക്ടറുടെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിന് തീവെച്ച് മുൻ കെയർ ടേക്കർ. കോട്ടയം മെഡിക്കൽ കോളജ് ഗാന്ധിനഗർ പെട്രോൾ പമ്പിന് എതിർവശം അഞ്ചേരി ഗാർഡൻസിൽ ഡോ.ജയകുമാറിൻ്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനാണ് തീ വച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

നേരത്തെ ഇവിടെ ജോലി ചെയ്തിരുന്ന കെയർ ടേക്കറായ ചെങ്ങളം സ്വദേശിയാണ് രാവിലെ വീട്ടിലെത്തി കാറിന് തീ വച്ചതെന്നാണ് പൊലീസ് പറയുന്നത്. തീയും പുകയും കണ്ട് വീട്ടുകാർ വിവരം ഗാന്ധിനഗർ പൊലീസിനേയും അഗ്നിരക്ഷാ സേനയേയും അറിയിച്ചു. ഇവർ എത്തി പരിശോധന നടത്തിയപ്പോഴാണ് കാറിനു സമീപത്തു പൊള്ളലേറ്റ നിലയിൽ മുൻ കെയർ ടേക്കറായ ചെങ്ങളം സ്വദേശിയെ കണ്ടെത്തിയത്.

തുടർന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി. ചെങ്ങളം സ്വദേശിയായ മുൻ കെയർ ടേക്കർ മാനസിക വെല്ലുവിളി നേരിട്ടിരുന്നതായി ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.

വാഹനത്തിന് തീ പിടിച്ചാൽ ശ്രദ്ധിക്കേണ്ട അടിയന്തര കാര്യങ്ങൾ:

- അടിയന്തര നടപടികൾ: വാഹനം വശത്തേക്ക് മാറ്റി നിർത്തി (pull over) എൻജിൻ ഓഫ് ചെയ്യുക. താക്കോൽ ഊരി മാറ്റുക.

- യാത്രക്കാരെ സുരക്ഷിതരാക്കുക: വാഹനത്തിലുള്ള എല്ലാവരോടും പെട്ടെന്ന് തന്നെ പുറത്തിറങ്ങാൻ നിർദേശിക്കുക. കുട്ടികളെ ആദ്യം പുറത്തിറക്കുക.

- ബോണറ്റ് തുറക്കരുത്: തീ ബോണറ്റിനുള്ളിലാണെങ്കിൽ അത് തുറക്കരുത്. ഓക്സിജൻ ലഭിക്കുന്നത് തീ പടരാൻ കാരണമാകും.

- തീയണയ്ക്കാൻ ശ്രമിക്കുക: വാഹനത്തിൽ എക്സ്റ്റിംഗുഷർ (Fire Extinguisher) ഉണ്ടെങ്കിൽ ഉപയോഗിക്കുക. വെള്ളം, മണ്ണ് അല്ലെങ്കിൽ മണൽ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിക്കാം.

- ദൂരെ മാറി നിൽക്കുക: തീ നിയന്ത്രണാതീതമാണെങ്കിൽ, ഇന്ധന ടാങ്ക് പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതിനാൽ വാഹനത്തിൽ നിന്ന് സുരക്ഷിത അകലത്തിൽ മാറി നിൽക്കുക.

- സഹായം തേടുക: ഉടൻ തന്നെ ഫയർഫോഴ്സ് (101), പോലീസ് (100) അല്ലെങ്കിൽ എമർജൻസി നമ്പറുകളിൽ വിളിച്ച് സഹായം തേടുക

തീപിടുത്തം ഒഴിവാക്കാനുള്ള മുൻകരുതലുകൾ:

- രൂക്ഷ ഗന്ധം അവഗണിക്കരുത്: പ്ലാസ്റ്റിക് അല്ലെങ്കിൽ റബ്ബർ കത്തുന്ന മണം വന്നാൽ ഉടൻ വാഹനം നിർത്തി പരിശോധിക്കുക.

- കൃത്യമായ അറ്റകുറ്റപ്പണികൾ: കൃത്യസമയത്ത് സർവീസ് ചെയ്യുക, ഇലക്ട്രിക്കൽ വയറിങ് പരിശോധിക്കുക.

- അപകടസാധ്യതയുള്ള വസ്തുക്കൾ: പെട്രോൾ, ഗ്യാസ് സിലിണ്ടറുകൾ തുടങ്ങിയവ വാഹനത്തിൽ സൂക്ഷിക്കരുത്.

- ഫയർ എക്സ്റ്റിംഗുഷർ: വാഹനത്തിൽ എപ്പോഴും ഒരു ചെറിയ ഫയർ എക്സ്റ്റിംഗുഷർ കരുതുക.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News