Enter your Email Address to subscribe to our newsletters

Kerala, 14 ഏപ്രില്‍ (H.S.)
*ഗുണ്ടല്‍പേട്ട്:* കര്‍ണാടക ചാമരാജനഗറില്‍ കാറും ടിപ്പര് ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്ക്ക് ദാരുണാന്ത്യം. കോഴിക്കോട് ബേപ്പൂര്‍ സ്വദേശികളാണ് അപകടത്തില്‍പെട്ടത്. ദേശീയ പാത 766-ല്‍ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. അയിഷ നൂരി (41), നോഹ (19), മുഹമ്മദ് അസീര്‍ (37) എന്നിവരാണ് മരിച്ചത്.
മുഹമ്മദ് അസീര്‍ ബംഗളൂരുവില്‍ ബിഇഎംഎല്ലില്‍ ജോലി ചെയ്തുവരികയായിരുന്നു. നാട്ടില്‍നിന്ന് മൈസൂരുവിലേക്ക് സഹോദരിയേയും കുട്ടികളേയും കൂട്ടി പോകുന്നതിനിടയിലാണ് അപകടം. ഗുണ്ടല്‍പേട്ടില്‍നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറി ഇവര്‍ സഞ്ചരിച്ച കാറില്‍ ചെന്നിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ അയിഷ നൂരിയും നോഹയും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മുഹമ്മദ് അസീറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒമ്പതു വയസ്സുകാരനായ നഹിയാനെ ഗുരുതര പരിക്കുകളോടെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി.
---------------
Hindusthan Samachar / Sreejith S