അമേരിക്കയും ഇറാനും തമ്മിൽ പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഇറാൻ തുറമുഖങ്ങളിൽ അമേരിക്കൻ നാവികസേന ഉപരോധം ഏർപ്പെടുത്തി
Washington , 14 ഏപ്രില് (H.S.) അമേരിക്കയും ഇറാനും തമ്മിൽ പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഇറാൻ തുറമുഖങ്ങളിൽ അമേരിക്കൻ നാവികസേന ഉപരോധം ഏർപ്പെടുത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടയുക എന്ന ലക്ഷ്യത
Strait of Hormuz


Washington , 14 ഏപ്രില് (H.S.)

അമേരിക്കയും ഇറാനും തമ്മിൽ പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഇറാൻ തുറമുഖങ്ങളിൽ അമേരിക്കൻ നാവികസേന ഉപരോധം ഏർപ്പെടുത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടയുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രഖ്യാപനം. തിങ്കളാഴ്ച രാവിലെ മുതൽ ഉപരോധം നിലവിൽ വന്നു.

ചർച്ചകൾ പരാജയപ്പെട്ടുഇസ്ലാമാബാദിൽ 21 മണിക്കൂർ നീണ്ട ചർച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസും ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാഫുമാണ് നേതൃത്വം നൽകിയത്. ഇറാൻ ആണവായുധങ്ങൾ ഉപേക്ഷിക്കുക, യുറേനിയം സമ്പുഷ്ടീകരണം നിർത്തിവയ്ക്കുക, ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുക, ഹമാസ്, ഹിസ്ബുല്ല, ഹൂതി എന്നിവർക്കുള്ള സഹായം അവസാനിപ്പിക്കുക തുടങ്ങിയ അമേരിക്കയുടെ നിബന്ധനകൾ ഇറാൻ തള്ളിയതോടെയാണ് ചർച്ച പരാജയപ്പെട്ടത്.

എന്നാൽ അമേരിക്കൻ നിലപാടുകളാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി ആരോപിച്ചു. ചർച്ചകൾക്കായി പാകിസ്ഥാൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങൾ മധ്യസ്ഥത വഹിക്കുന്നുണ്ട്.

ഉപരോധവും പ്രത്യാഘാതവുംഇറാൻ്റെ എല്ലാ തുറമുഖങ്ങളിലും തീരപ്രദേശങ്ങളിലും ഉപരോധം ബാധകമാണെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് വ്യക്തമാക്കി. മറ്റ് രാജ്യങ്ങളുടെ തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകളെ തടയില്ല. ഉപരോധം ആരംഭിക്കുന്നതിന് മുമ്പ് രണ്ട് അമേരിക്കൻ യുദ്ധക്കപ്പലുകൾ കടലിടുക്കിലൂടെ കടന്നുപോയി. അമേരിക്കൻ നടപടിയോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നു.

ബ്രെൻ്റ് ക്രൂഡ് ഓയിൽ വില ബാരലിന് 102 ഡോളർ കടന്നു. അമേരിക്കയിൽ ഇന്ധനവില വർധിച്ചതിന് പുറമെ ഏഷ്യൻ ഓഹരി വിപണികളിലും ഇടിവുണ്ടായി. ഉപരോധം ആഗോള തലത്തിൽ ഭക്ഷ്യവസ്തുക്കളുടെയും വളത്തിൻ്റെയും വിതരണത്തെയും ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഗതാഗതം തടസ്സപ്പെട്ടതോടെ ഇറാഖിൻ്റെ എണ്ണ കയറ്റുമതിയിൽ വലിയ ഇടിവ് രേഖപ്പെടുത്തി.

ഇറാൻ്റെ മുന്നറിയിപ്പും ട്രംപിൻ്റെ ഭീഷണിയും

അമേരിക്കൻ നടപടിക്കെതിരെ ഇറാൻ ശക്തമായി രംഗത്തെത്തി. തങ്ങളോട് യുദ്ധത്തിന് വന്നാൽ തിരിച്ചടിക്കുമെന്ന് മുഹമ്മദ് ബാഘർ ഖാലിബാഫ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തങ്ങളുടെ പൂർണ നിയന്ത്രണത്തിലാണെന്നും സൈനിക കപ്പലുകൾ വന്നാൽ ശക്തമായി നേരിടുമെന്നും ഇറാൻ റവല്യൂഷനറി ഗാർഡ് മുന്നറിയിപ്പുണ്ട്. ഇതിനിടെ സമാധാനത്തിന് തയ്യാറാണെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനെ അറിയിച്ചു.

എന്നാൽ ആണവ പദ്ധതികൾ ഉപേക്ഷിച്ചില്ലെങ്കിൽ ഇറാനിലെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. ഇറാനിലേക്ക് ആയുധങ്ങൾ നൽകിയാൽ ചൈനീസ് ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തെ അപലപിച്ച പോപ്പ് ലിയോ 14-ാമൻ്റെ വിദേശനയം മോശമാണെന്നും ട്രംപ് വിമർശിച്ചു.

ലബനനിൽ ഇസ്രയേൽ ആക്രമണംഹിസ്ബുല്ലയുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ ലബനനും ഇസ്രയേലും തമ്മിലുള്ള ചർച്ച ചൊവ്വാഴ്ച വാഷിങ്ടണിൽ തുടങ്ങും. നടപടിയിൽ പ്രതിഷേധിച്ച് ഹിസ്ബുല്ല അനുകൂലികൾ ബെയ്റൂത്തിൽ പ്രതിഷേധിച്ചു. ലബനൻ ആഭ്യന്തര യുദ്ധത്തിൻ്റെ 51-ാം വാർഷികത്തിന് മുന്നോടിയായി പ്രധാനമന്ത്രി നവാഫ് സലാം സമാധാനത്തിന് ആഹ്വാനം ചെയ്തു.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ദക്ഷിണ ലബനനിൽ സന്ദർശിച്ചു. ലബനനിൽ എട്ട് മുതൽ 10 കിലോമീറ്റർ വരെ ബഫർ സോൺ നിർമിക്കാനാണ് ഇസ്രയേൽ ലക്ഷ്യമിടുന്നത്. ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയുടെ വാഹനങ്ങളിലേക്ക് ഇസ്രയേൽ ടാങ്കുകൾ ഇടിച്ചുകയറിയതായി യുണിഫിൽ ആരോപിച്ചു. ഏഴ് ആഴ്ച പിന്നിട്ട യുദ്ധത്തിൽ ലബനനിൽ 2055 പേർ കൊല്ലപ്പെട്ടു.

റാനിൽ 3000 പേർക്കും ഇസ്രയേലിൽ 23 പേർക്കും ജീവൻ നഷ്ടമായി. യുദ്ധത്തിനായി ഇസ്രയേൽ ഇതുവരെ 22 ശതകോടി ഡോളർ ചെലവാക്കി. ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറാഖ് അംബാസഡർക്ക് സൗദി അറേബ്യ പ്രതിഷേധം അറിയിച്ചു. ചെങ്കടലിൽ യെമനിലെ ഹുദൈദയ്ക്ക് സമീപം കപ്പലിന് നേരെ ആക്രമണ ശ്രമമുണ്ടായതായി ബ്രിട്ടീഷ് നാവികസേന അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News