നാല് വർഷം മുൻപ് ഒരു പരീക്ഷണമെന്നോണം തുടങ്ങിയ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഇന്ന് വയനാടിൻ്റെ വിനോദസഞ്ചാര ഭൂപടത്തിൽ വിപ്ലവം സൃഷ്ടിക്കുന്നു
Wayanad , 14 ഏപ്രില് (H.S.) നാല് വർഷം മുൻപ് ഒരു പരീക്ഷണമെന്നോണം തുടങ്ങിയ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഇന്ന് വയനാടിൻ്റെ വിനോദസഞ്ചാര ഭൂപടത്തിൽ വിപ്ലവം സൃഷ്ടിക്കുന്നു. സാധാരണക്കാർക്ക് താങ്ങാനാവുന്ന ചെലവിൽ യാത്രയും താമസവും ഒരുക്കി ''പൊതുഗതാഗതത്തിൽ നി
KSRTC


Wayanad , 14 ഏപ്രില് (H.S.)

നാല് വർഷം മുൻപ് ഒരു പരീക്ഷണമെന്നോണം തുടങ്ങിയ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഇന്ന് വയനാടിൻ്റെ വിനോദസഞ്ചാര ഭൂപടത്തിൽ വിപ്ലവം സൃഷ്ടിക്കുന്നു. സാധാരണക്കാർക്ക് താങ്ങാനാവുന്ന ചെലവിൽ യാത്രയും താമസവും ഒരുക്കി 'പൊതുഗതാഗതത്തിൽ നിന്ന് ടൂറിസത്തിലേക്ക്' എന്ന വൻ ചുവടുമാറ്റത്തിലാണ് കെഎസ്ആർടിസി. ലക്ഷങ്ങൾ വരുമാനം നേടിക്കൊണ്ട് ഗതാഗതത്തിനപ്പുറം ടൂറിസത്തിലേക്കും കെഎസ്ആർടിസി ശക്തമായി കാൽവെച്ചിരിക്കുകയാണ്.

താമസമൊരുക്കി 'സ്ലീപ്പർ ബസുകൾ'

മൂന്നാറിൽ തുടങ്ങിയ സ്ലീപ്പർ ബസ് പദ്ധതി സുൽത്താൻ ബത്തേരി ഡിപ്പോയിലേക്ക് വ്യാപിപ്പിച്ചതോടെയാണ് വിജയഗാഥ തുടങ്ങുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ മുപ്പതിനായിരത്തോളം സഞ്ചാരികളാണ് ബത്തേരിയിലെ ഈ താമസസൗകര്യം പ്രയോജനപ്പെടുത്തിയത്. ഇതിലൂടെ മാത്രം ഏകദേശം അരക്കോടി രൂപയുടെ വരുമാനം നേടാൻ കെഎസ്ആർടിസിക്ക് കഴിഞ്ഞു. അതേസമയം, സുൽത്താൻബത്തേരി, മാനന്തവാടി ഡിപ്പോകളിൽ നിന്ന് ദിവസേന വൈകിട്ട് നടത്തുന്ന ജംഗിൾ സഫാരിയും വലിയ സ്വീകാര്യത നേടി മുന്നേറുകയാണ്.

പദ്ധിതികളും കോടികളുടെ നേട്ടവും

വമ്പിച്ച വിജയമാണ് കെഎസ്ആർടിസിക്ക്. യാത്രക്കാർക്ക് വേണ്ടി സുൽത്താൻബത്തേരി ഡിപ്പോയിൽ മെച്ചപ്പെട്ട രീതിയിൽ താമസ സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്. അതുപോലെ വയനാടിൻ്റെ കാനന ഭംഗി രാത്രികാലങ്ങളിൽ ആസ്വദിക്കുന്നതിന് വേണ്ടി ജംഗിൾ സഫാരിയും സുൽത്താൻബത്തേരി, മാനന്തവാടി ഡിപ്പോകളിൽ നിന്ന് സജ്ജമാക്കിയിട്ടുണ്ട്. പുറത്ത് നിന്ന് വരുന്ന സഞ്ചാരികൾക്ക് ഉല്ലാസ യാത്ര എന്ന രീതിയിൽ വിനോദ സഞ്ചാരവും ഏർപ്പാടാക്കിയിട്ടുണ്ട്. ജംഗിൾ സഫാരിയടക്കം ഇതെല്ലാം നിലവിൽ സഞ്ചാരികൾ ഏറ്റെടുത്ത് കഴിഞ്ഞു, ഡിടിഒ ആയ അബ്ദുൾ നാസർ പറഞ്ഞു.

കേരളത്തിലെ 93 ഡിപ്പോകളിൽ നിന്നും ഈ ബഡ്ജറ്റ് സെല്ലുമായി ബന്ധപ്പെട്ടിട്ടുള്ള സുഗമമായും വിജയകരമായും നടത്തിവരുന്നു. വയനാട് ജില്ലയെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം സഞ്ചാരികൾ വരുന്ന ഒരു ഇടം കൂടിയാണിത്. കേരളത്തിലെ മറ്റ് എല്ലാ ഡിപ്പോകളിൽ നിന്നും നിരവധി ടൂറിസ്റ്റുകളെ എത്തിക്കുക എന്ന ഉത്തരവാദിത്തം കെഎസ്ആർടിസി വളരെ ഭംഗിയായി ചെയ്തു വരികയാണ്, കൽപ്പറ്റ യൂണിറ്റ് ഓഫിസർ രാജേഷ് പറയുന്നു.

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ വയനാടിൻ്റെ ടൂറിസം മേഖലയ്ക്ക് നൽകിയ സംഭാവനകൾ എണ്ണിപ്പറയാൻ കഴിയാത്തത്രയും ഉണ്ടെന്ന് ബജറ്റ് ടൂറിസം വയനാട് കോഡിനേറ്റർ വർഗീസ് പറഞ്ഞു. മറ്റെവിടെയും ഇല്ലാത്ത രാത്രികാല ജംഗിൾ സഫാരികൾ സുൽത്താൻബത്തേരി, മാനന്തവാടിയിൽ നിന്നും ട്രിപ്പുകൾ എന്നിവ നടത്തിവരുന്നു. വയനാടിൻ്റെ സൗന്ദര്യം ആസ്വദിക്കാൻ വേണ്ടി ദിവസേന ട്രിപ്പുകൾ നടത്തുന്നുണ്ട്. വയനാട് ടൂറിസത്തിന് വേണ്ടി നിരവധി ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജംഗിൾ സഫാരിയുടെ നേട്ടം

രണ്ട് വർഷത്തിനിടെ ഇരുപതിനായിരത്തിലധികം ആളുകളാണ് ജംഗിൾ സഫാരിയിൽ പങ്കെടുത്തത്. ഇതിനുപുറമെ, വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും വയനാട് ചുറ്റിക്കാണാൻ പ്രത്യേക ടൂർ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. സന്നദ്ധസംഘടനകൾക്കും വയോജനങ്ങൾക്കുമായി പ്രത്യേക ടൂറുകളും കെഎസ്ആർടിസി നടത്തുന്നു. ഈ മാസം ഗോവയിലേക്കും പുതിയ ടൂർ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് പകലും ഒരു രാത്രിയും ഗോവയിൽ ചെലവിടുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. കുറഞ്ഞ ചെലവിൽ ആനവണ്ടിയിൽ നാടു കാണാനിറങ്ങുന്ന സഞ്ചാരികൾക്ക് കെഎസ്ആർടിസി ഇന്ന് ഒരു വെറുമൊരു ഗതാഗത മാർഗമല്ല, മറിച്ച് വിശ്വസിക്കാവുന്ന ഒരു യാത്രാ പങ്കാളി കൂടിയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News