കൊച്ചി കോർപ്പറേഷനിലെ ഭരണം മാറ്റം 'മന്തുമാറ്റം' പോലെ; മേയർ മിനിമോൾ രാജിവെക്കണം: ആം ആദ്മി പാർട്ടി
Kochi , 14 ഏപ്രില് (H.S.) അഴിമതി ആരോപണവിധേയയായ കൊച്ചി മേയർ മിനിമോൾ അടിയന്തരമായി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി കൊച്ചി കോർപ്പറേഷൻ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഇതുപോലെ ജനങ്ങളെ വഞ്ചിക്കുന്ന അധികാരികളെ തുരത്തി ഓടിക്കണമെന്
കൊച്ചി കോർപ്പറേഷനിലേക്ക് എ എ പി മാർച്ച്


Kochi , 14 ഏപ്രില് (H.S.)

അഴിമതി ആരോപണവിധേയയായ കൊച്ചി മേയർ മിനിമോൾ അടിയന്തരമായി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി കൊച്ചി കോർപ്പറേഷൻ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി.

ഇതുപോലെ ജനങ്ങളെ വഞ്ചിക്കുന്ന അധികാരികളെ തുരത്തി ഓടിക്കണമെന്നും ജില്ലാ പ്രസിഡന്റ് അഡ്വ. പൗലോസ് കെ എ ധർണ ഉത്ഘാടന വേളയിൽ സംസാരിച്ചു.

നിലവിലെ രാഷ്ട്രിയ സാഹചര്യങ്ങൾ വികസന കാര്യങ്ങൾക്കു എതിരും പൂർത്തിയാകാതെയും, ഇനി പൂർത്തിയാക്കിയാൽ മെയ്ന്റെൻസ് ചെയ്യാതെ നശിപ്പിക്കുകയും ചെയ്യുന്ന ഒരു സാഹചര്യവുമാണ് എന്ന്

സ്റ്റേറ്റ് സെക്രട്ടറി ഷക്കീർ അലി പറഞ്ഞു.

അഴിമതി പണം തിരിച്ചേൽപ്പിച്ചാൽ ചെയ്ത കുറ്റം ഇല്ലാതായി മാറുന്നില്ല എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ആം ആദ്മി പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീ മോസസ് ഹെന്ററി മൊത്ത റാലി ഫ്ലാഗ് ഓഫ് ചെയ്തു.

കൊച്ചി കോർപ്പറേഷൻ ഭരണം ഇടതുപക്ഷത്തു നിന്നും വലതുപക്ഷത്തിലേക്ക് മാറി എന്നത്, ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റി എന്നത് പോലെ മാത്രമാണ് എന്ന മാർച്ച് അഭിസംബോധന ചെയ്തുകൊണ്ട് ലീഗൽവിംഗ് കൺവീനറും ജില്ലാ വൈസ് പ്രസിഡണ്ടുമായ ശ്രീ ബിജു പി തോമസ് പറഞ്ഞു.

ഫ്ലാറ്റ് നിർമ്മാണത്തെത്തുടർന്ന് തകർന്ന റോഡ് അറ്റകുറ്റപ്പണി ചെയ്യാൻ ഉടമകളിൽ നിന്ന് വാങ്ങിയ **3 ലക്ഷം രൂപ** മേയർ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റിയത് തന്നെ അഴിമതി ആണ്

പണം കൈപ്പറ്റിയിട്ടും അതുപയോഗിക്കാതെ , റോഡ് പണിക്ക് കോർപ്പറേഷൻ ഖജനാവിലെ പണം ഉപയോഗിച്ച് നടത്തിയത് ഗുരുതരമായ അഴിമതിയാണ് എന്നിരിക്കെ

ഈ അഴിമതി പുറത്തുവന്നിട്ടും മേയറെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി നേതൃത്വം സ്വീകരിക്കുന്നത്. ഇത് അഴിമതിക്കാർക്ക് കൂട്ടുനിൽക്കുന്നതിന് തുല്യമാണ്

*കട്ട മുതൽ തിരിച്ചു നൽകിയാൽ മാത്രം ഒരാൾ വിശുദ്ധനാക്കപ്പെടില്ല. ഇന്ത്യൻ നിയമവ്യവസ്ഥയിൽ വിചാരണ നേരിടുകയും കുറ്റവിമുക്തയാകുന്നത് വരെ മേയർ സ്ഥാനത്ത് നിന്നും മാറി നിൽക്കുകയും ചെയ്യേണ്ടത് ജനാധിപത്യ മര്യാദയാണ്.*

അഴിമതിക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും മേയറുടെ രാജി വരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും പാർട്ടി അറിയിച്ചു.തുടർന്ന് ജില്ലാ വൈസ് പ്രസിഡന്റ്മാരായ വിൻസെന്റ് ജോൺ, ഗോപിനാഥൻ കെ എസ്, ജോസഫ് സേവിയർ, സുനിൽ മണീട് എന്നിവർ സംസാരിച്ചു.നിലവിലെ അഴിമതി രാഷ്ട്രിയതിനെ ഉന്മൂലനം ചെയ്തു കേരളത്തെ യഥാർത്ഥത്തിൽ ദൈവത്തിന്റെ സ്വന്തം നാടാക്കണം എന്നും ജില്ലാ ട്രഷറര് തോമസ് പോൾ കൊമാരോത്ത് പറയുകയും ചെയ്തു

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News