Enter your Email Address to subscribe to our newsletters

Thiruvananthapuram ,4 ഏപ്രില്‍ (H.S.)
മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണതേടി തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി. നിയമസഭാ സീറ്റ് വർധിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരേയാണ് രേവന്ദ് റെഡ്ഡി പിണറായി വിജയന് കത്തെഴുതിയത്. തെക്കൻ സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ നീക്കത്തിനെതിരേ ഒന്നിച്ച് നിൽക്കണമെന്നാണ് കത്തിലെ ആവശ്യം.
വനിതാ സംവരണത്തിന്റെ പേരിൽ നിയമസഭാ സീറ്റ് വർധിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരേ ഒന്നിച്ച നിൽക്കണമെന്നാണ് കത്തിൽ രേവന്ദ് റെഡ്ഡിയുടെ ആവശ്യം. പതിറ്റാണ്ടുകളായി തെക്ക്, വടക്ക് എന്ന് വിഭജനം നിലനിൽക്കുന്നുണ്ട്. ഈ വേർതിരിവ് ആഴത്തിലാക്കാനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്. ഇതിനെതിരേ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ശക്തമായ പ്രതിരോധം വേണം. അതിന് ഒന്നിച്ച് നിൽക്കണമെന്നാണ് രേവന്ദ് റെഡ്ഡി കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പിണറായി വിജയനും രേവന്ദ് റെഡ്ഡിയും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായിരുന്നു. ‘നീ പോ മോനെ വിജയാ’ എന്ന രേവന്ദ് റെഡ്ഡിയുടെ പരിഹാസവും, അതിന് ‘ഡാഷ് മോനേ രേവന്ദാ’ എന്ന് പിണറായി മറുപടി കൊടുത്തതും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പിണറായി വിജയന്റെ പിന്തുണ തേടി രേവന്ദ് റെഡ്ഡി കത്തെഴുതിയിരിക്കുന്നത്.
---------------
Hindusthan Samachar / Sreejith S