Enter your Email Address to subscribe to our newsletters

Kochi , 14 ഏപ്രില് (H.S.)
അംബേദ്കർക്ക് തോന്നിയ ആശങ്കകൾ വർത്തമാനകാലത്ത് വിപത്തായി വളരുന്നു:വി. എം.സുധീരൻ.ഭരണഘടന നിർമ്മാണം പൂർത്തിയായ ശേഷം അത് രാഷ്ട്രത്തിന് സമർപ്പിക്കുമ്പോൾ അംബേദ്കർക്ക് തോന്നിയ ഭയാശങ്കകൾ ഇപ്പോൾ വളർന്നുവരികയാണെന്ന് മുൻ കെപിസിസി പ്രസിഡൻറ് വി എം സുധീരൻ.
ഭാരതീയ ദളിത്കോൺഗ്രസ് കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച ഡോ. ബി ആർ അംബേക്കറുടെ ജന്മദിന അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എത്ര ശക്തമായ ഭരണഘടന രാജ്യത്ത് ഉണ്ടെങ്കിലും അത് കൈകാര്യം ചെയ്യുന്നവർ ദുരുപയോഗം ചെയ്യുമ്പോൾ രാജ്യം ദുർബലമാവുകയും ഏകാധിപത്യം മറനീക്കി പുറത്തു വരികയും ചെയ്യും. ഇന്ത്യയിൽ പാർശ്വവൽക്കരിക്കപ്പവർക്കും അവഗണിക്കപ്പെടുന്നവർക്കും പ്രത്യേക പരിഗണനകൾ നമ്മുടെ ഭരണഘടനയിൽ വിഭാവനം ചെയ്യുന്നുണ്ട്. എന്നാൽ ഈ ജന വിഭാഗങ്ങളോട് താല്പര്യമില്ലാത്തവരെയും അകറ്റിനിർത്തുന്ന ശക്തികളുടെയും കൈകളിൽ ഭരണാധികാരം ലഭിച്ചാൽ ഉണ്ടാവുന്ന ഭവിഷ്യത്തുകൾ ആണ് അംബേദ്കറുടെ അന്നത്തെ ആശങ്ക. ദൗർഭാഗ്യവശാൽ ആ ഭയാശങ്കകൾ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ ഉദാഹരണങ്ങളാണ് നിതിൻ രാജിനെ പോലുള്ള യുവാക്കൾക്ക് ഉണ്ടായ ദാരുണ മരണം.
യോഗത്തിൽ ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് എ കെ ശശി അധ്യക്ഷത വഹിച്ചു. വി എം സുധീരൻ്റെ നേതൃത്വത്തിൽ അംബേദ്കറുടെ ചിത്രത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി.കെപിസിസി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ, കെപിസിസി ഭാരവാഹികളായ എം എ വാഹിദ് ,മണക്കാട് സുരേഷ്, പി എം നിയാസ് ആർ ലക്ഷ്മി ,ചെറിയാൻ ഫിലിപ്പ് ,പന്തളം സുധാകരൻ, 'മുൻ എംഎൽഎ കെ മോഹനൻ കുമാർ, ജി.വി ഹരി ,കെ ബി ബാബുരാജ്, ശാസ്തമംഗലം വിജയൻ, കെ മണികണ്ഠൻ, കുറക്കട മധു, വേണുഗോപാൽ വിലങ്ങറ, കെ അനിരുദ്ധൻ, ഇടക്കോട് ജനാർദ്ദനൻ , എസ് അനിത, സി ആർ മനേഷ്കർ, എച്ച് ധനരാജ്, സി കെ രവീന്ദ്രൻ, സന്തോഷ് കോന്നി, രാജൻ ബാബു തുടങ്ങിയവർ പങ്കെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR