Enter your Email Address to subscribe to our newsletters

Sabarimala, 15 ഏപ്രില്‍ (H.S.)
ശബരിമല ഫെസ്റ്റിവൽ ഓഫീസ് പമ്പയിൽ പ്രവർത്തനം ആരംഭിച്ചു. ശബരിമല മണ്ഡല മകരവിക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഫെസ്റ്റിവൽ ഓഫീസ് പ്രവർത്തനമാരംഭിച്ചത്. ഫെസ്റ്റിവൽ ഓഫീസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചേർന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. ജയകുമാർ, അംഗം അഡ്വ. കെ. രാജു എന്നിവർ യോഗത്തിൽ പങ്കെടുത്തു. ബോർഡ് യോഗം ചേരുന്നതിനുള്ള ഹാൾ, കോൺഫറൻസ് ഹാൾ, പ്രസിഡണ്ടിനും ബോർഡ് അംഗങ്ങൾക്കുമുള്ള മുറികൾ, ചീഫ് എൻജിനീയർ, ദേവസ്വം കമ്മീഷണ,ർ ദേവസ്വം സെക്രട്ടറി എന്നിവർക്കുള്ള ക്യാബിനുകൾ, ഫ്രണ്ട് ഓഫീസ് എന്നിവ ഫെസ്റ്റിവൽ കൺട്രോൾ ഓഫീസിൽ ഒരുക്കിയിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന ബോർഡ് യോഗങ്ങളും മറ്റ് സർക്കാർ വകുപ്പുകളുമായുള്ള ഏകോപന യോഗങ്ങളും ഇനി ഫെസ്റ്റിവൽ ഓഫീസിലാകും ചേരുക. പമ്പ ത്രിവേണിയിൽ ബി.എസ്.എൻ.എൽ ഓഫീസിന് എതിർവശത്ത് അമൃത ബിൾഡിങ്ങിലാണ് ശബരിമല ഫെസ്റ്റിവൽ ഓഫീസ് പ്രവർത്തിക്കുന്നത്.
---------------
Hindusthan Samachar / Sreejith S