സോഷ്യൽ മീഡിയ താരം റിൻസി മുംതാസ് ലഹരി മരുന്നുമായി വീണ്ടും പിടിയിൽ; കണ്ടെത്തിയത് എംഡിഎംഎ
Kochi, 15 ഏപ്രില്‍ (H.S.) സോഷ്യൽ മീഡിയ താരം വീണ്ടും എംഡിഎംഎയുമായി അറസ്റ്റിൽ . സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തയായ റിന്‍സി മുംതാസാണ് ലഹരിമരുന്നുമായി വീണ്ടും പിടിയിലായത്. നെടുമ്പാശേരി വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലില്‍ വച്ചാണ് റിന്‍സിയെയും സംഘത്തെയും
Rincy


Kochi, 15 ഏപ്രില്‍ (H.S.)

സോഷ്യൽ മീഡിയ താരം വീണ്ടും എംഡിഎംഎയുമായി അറസ്റ്റിൽ . സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തയായ റിന്‍സി മുംതാസാണ് ലഹരിമരുന്നുമായി വീണ്ടും പിടിയിലായത്. നെടുമ്പാശേരി വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലില്‍ വച്ചാണ് റിന്‍സിയെയും സംഘത്തെയും പൊലീസ് പിടികൂടിയത്.

ചലച്ചിത്ര മേഖലയിലടക്കം ഇവര്‍ ലഹരി എത്തിച്ചുനല്‍കിയിരുന്നതായി പൊലീസ് പറയുന്നു. എംഡിഎംഎ വില്‍ക്കാനും ഉപയോഗിക്കാനുമായാണ് ഇവര്‍ മുറിയെടുത്തതെന്നാണ് പൊലീസിന് ലഭിച്ച വിവരം. രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് പിടി പരിശോധന നടത്തിയത്.

വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്ത്,നൂറനാട് സ്വദേശി ബിജു എന്നിവരാണ് റിന്‍സിക്കൊപ്പം ഉണ്ടായിരുന്നത്. ഉപയോഗത്തിനായി കൈവശം സൂക്ഷിച്ചിരുന്ന എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തു.

കഴിഞ്ഞ ജൂലൈയിലും എംഡിഎംഎയുമായി റിന്‍സിയെ പൊലീസ് പിടികൂടിയിരുന്നു. അന്ന് കാക്കനാട്ടെ ഫ്ലാറ്റില്‍ നിന്നുമാണ് പിടിയിലായത്. കോഴിക്കോട് ഫറോഖ് സ്വദേശിയാണ് റിന്‍സി.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് റിന്‍സി വീണ്ടും പൊലീസിന്‍റെ പിടിയിലായത്. സജീവമായി സിനിമ പ്രമോഷന്‍ നടത്തി വന്നിരുന്ന റിന്‍സി ഇതിന്‍റെ മറവിലാണ് യുവതാരങ്ങള്‍ക്കുള്‍പ്പടെ ലഹരി എത്തിച്ചുനല്‍കിയിരുന്നത്. യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലും സജീവമായിരുന്നു. നിരന്തരം ലഹരിയുമായി പിടികൂടുന്ന സാഹചര്യത്തിൽറംസി ക്കും സംഘത്തിനും സ്ഥിരമായി ലഹരിമരുന്ന് എവിടെ നിന്നാണ് ലഭിക്കുന്നത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

---------------

Hindusthan Samachar / Sreejith S


Latest News