റാങ്ക് തിളക്കം!!! ചരിത്രം ആവർത്തിച്ച് ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ
Thiruvananthapuram, 16 ഏപ്രില്‍ (H.S.) സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ തിരുവനന്തപുരം കവടിയാർ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിന് 100% വിജയം. സ്കൂളിലെ അന്ന മറിയം രാജ്യത്ത് രണ്ടാം റാങ്കും ജില്ലയിൽ ഒന്നാം റാങ്കും നേടി (99.8). 500 ൽ 499 മാർക്ക് നേടിയാണ്
Christ


Thiruvananthapuram, 16 ഏപ്രില്‍ (H.S.)

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ തിരുവനന്തപുരം കവടിയാർ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിന് 100% വിജയം. സ്കൂളിലെ അന്ന മറിയം രാജ്യത്ത് രണ്ടാം റാങ്കും ജില്ലയിൽ ഒന്നാം റാങ്കും നേടി (99.8). 500 ൽ 499 മാർക്ക് നേടിയാണ് ഈ കൊച്ചു മിടുക്കി അപൂർവ നേട്ടം സ്വന്തമാക്കിയത്.മാളവിക എ.എസ് 497,ചാരു മാനവ് ബി. കെ 495 മാർക്ക്‌ നേടി സ്കൂളിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ ഉറപ്പിച്ചു.പരീക്ഷയെഴുതിയ 163 വിദ്യാർത്ഥികളിൽ 153 പേർ ഡിസ്റ്റിങ്ഷനും പത്തു പേർ ഫസ്റ്റ് ക്ലാസ് നേടി. 101 വിദ്യാർത്ഥികൾ 90 ശതമാനത്തിന് മേൽ മാർക്ക് വാങ്ങിയാണ് ഉന്നത വിജയം കരസ്ഥമാക്കിയത് . സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. സേവ്യർ അമ്പാട്ട് സി എം ഐ വിജയികൾക്ക് മധുരവും സമ്മാനങ്ങളും നൽകി കുട്ടികളെ അനുമോദിച്ചു. അക്കാഡമിക് കോഡിനേറ്റർ ജയ ജേക്കബ് ഒന്നാം റാങ്ക് കരസ്ഥമാക്കിയ അന്നാമറിയത്തെ ഹാരം അണിയിച്ച് ആദരിച്ചു. ക്ലാസ്സ്‌ ടീച്ചർ ദീപ എ ആർ ഉന്നത വിജയം നേടിയവർക്ക് ബൊക്കെ നൽകി സന്തോഷം പങ്കുവെച്ചു. ചടങ്ങിൽ അധ്യാപകർ വിദ്യാർത്ഥികൾ അനധ്യാപകർ രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.

---------------

Hindusthan Samachar / Sreejith S


Latest News