സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില കൂടി.
Thiruvananthapuram , 16 ഏപ്രില് (H.S.) സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില കൂടി. പവന് 160 രൂപ വർധിച്ച് 1,14,080 രൂപയിലെത്തി. ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. നിലവിൽ ഒരു ഗ്രാം സ്വർണത്തിന് 14,260 രൂപ നൽകണം. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക
gold rate hiked kerala July 02


Thiruvananthapuram , 16 ഏപ്രില് (H.S.)

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില കൂടി. പവന് 160 രൂപ വർധിച്ച് 1,14,080 രൂപയിലെത്തി. ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. നിലവിൽ ഒരു ഗ്രാം സ്വർണത്തിന് 14,260 രൂപ നൽകണം.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. പവന് 1040 രൂപ വർധിച്ച് 1,13,920 രൂപയായിരുന്നു ഇന്നലത്തെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഈ വർഷം സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സ്വർണവില. വിവാഹ സീസൺ ആരംഭിക്കാനിരിക്കെ സ്വർണവില കുതിച്ചുയരുന്നത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ്. സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണുന്നവർക്കും വില വർധന ആശങ്കയുണ്ടാക്കുന്നുണ്ട്.

വിവിധ കാരറ്റുകളിലെ വില

18 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ വർധിച്ച് 11,715 രൂപയായി. പവന് 93,720 രൂപയാണ് നിരക്ക്. 14 കാരറ്റ് സ്വർണം ഗ്രാമിന് 9,125 രൂപയും പവന് 73,000 രൂപയുമാണ് ഇന്നത്തെ വില. ഒമ്പത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5,885 രൂപയും പവന് 47,080 രൂപയുമാണ് വിപണി നിരക്ക്. വെള്ളിവിലയിൽ നേരിയ മാറ്റം രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 270 രൂപയും പത്ത് ഗ്രാമിന് 2,700 രൂപയുമാണ് ഇന്നത്തെ വില.

വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

പശ്ചിമേഷ്യൻ സംഘർഷം സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നുണ്ട്. ഇതുമൂലം എണ്ണവിലയിലുണ്ടാകുന്ന മാറ്റങ്ങൾ സ്വർണവിലയിലും പ്രതിഫലിക്കുന്നു. സ്വർണവിലയ്ക്ക് പുറമെ പണിക്കൂലി, മൂന്ന് ശതമാനം ജിഎസ്ടി, ഹാൾമാർക്കിങ് നിരക്ക് എന്നിവയും ചേർത്താണ് ആഭരണത്തിൻ്റെ അന്തിമ വില നിശ്ചയിക്കുന്നത്. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് പണിക്കൂലി വ്യത്യാസപ്പെടും. കുറഞ്ഞത് അഞ്ച് ശതമാനം മുതലാണ് വ്യാപാരികൾ പണിക്കൂലി ഈടാക്കുക. ഇവയെല്ലാം കണക്കാക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഉപഭോക്താക്കൾക്ക് ഏകദേശം 1.15 ലക്ഷം രൂപ ചെലവാകും.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും സംസ്ഥാനത്തെ വിലയിൽ പ്രതിഫലിക്കും. ഡോളർ സൂചിക ദുർബലമാകുന്നത് സ്വർണവില ഉയരാൻ കാരണമാകുമെന്ന് വിപണി വിദഗ്ധർ വ്യക്തമാക്കുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആഗോള നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നതാണ് രാജ്യാന്തര തലത്തിൽ വില ഉയർത്തുന്നത്.

പണപ്പെരുപ്പം, ആഗോള സാമ്പത്തിക അനിശ്ചിതത്വം, വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്കിലെ മാറ്റങ്ങൾ എന്നിവയും സ്വർണവിലയെ സ്വാധീനിക്കും. ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളും നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുന്നു. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങൾ ആഗോള തലത്തിൽ സ്വർണവിലയിൽ പ്രതിഫലിക്കാറുണ്ട്.

വരും ദിവസങ്ങളിലും വിപണിയിൽ സ്വർണവില ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിച്ചാൽ ക്രൂഡ് ഓയിൽ വില കുറയാമെങ്കിലും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണവില വീണ്ടും വർധിച്ചേക്കാം. വിപണിയിൽ പെട്ടെന്നൊരു വിലയിടിവിന് സാധ്യതയില്ലെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News