Enter your Email Address to subscribe to our newsletters

Kerala, 16 ഏപ്രില് (H.S.)
2026 മാർച്ച് മാസം ഗൾഫ് മേഖലയിൽ നടക്കേണ്ടിയിരുന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ ഗൾഫ് യുദ്ധം കാരണം റദ്ദ് ചെയ്യുവാൻ തീരുമാനിച്ചതായി മന്ത്രി വി ശിവൻകുട്ടി..2026 മാർച്ച് മാസം ഗൾഫ് മേഖലയിൽ നടക്കേണ്ടിയിരുന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ ഗൾഫ് യുദ്ധം കാരണം റദ്ദ് ചെയ്യുവാൻ തീരുമാനിച്ചു. തുടർന്ന് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ചും, ഒന്നാം വർഷ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ചും താഴെപ്പറയും വിധമാണ്തീ രുമാനമെടുത്തത് .
1. 2026 മാർച്ചിലെ രണ്ടാം വർഷ വിദ്യാർത്ഥികളുടെ ഒന്നാം വർഷ തിയറി പരീക്ഷയുടെ മാർക്ക് രണ്ടാം വർഷ തിയറി പരീക്ഷയുടെ മാർക്കായും, അതോടൊപ്പം രണ്ടാം വർഷം ലഭ്യമായ CE, പ്രാക്ടിക്കൽ എന്നീ മാർക്കുകളും ചേർത്ത് റിസൾട്ട് നൽകുന്നതിനും, പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾക്ക് ഒന്നാം വർഷ തിയറി പരീക്ഷയുടെ മാർക്ക് രണ്ടാം വർഷ തിയറി പരീക്ഷയുടെ മാർക്കായും അതോടൊപ്പം CE മാർക്കും ചേർത്ത് റിസൾട്ട് നൽകുന്നതിനും തീരുമാനിച്ചു.
മേൽപ്പറഞ്ഞ തീരുമാനത്തിൽ തൃപ്തരല്ലാത്ത വിദ്യാർത്ഥികൾക്ക് 2026 ജൂണിൽ നടക്കുന്ന രണ്ടാം വർഷ സേ / ഇംപ്രൂവ്മെന്റ് പരീക്ഷ ഒന്നാം ചാൻസായി പരിഗണിച്ച് പരീക്ഷയെഴുതുന്നതിന് അവസരം നൽകുവാനും തീരുമാനിച്ചു.
2. 2026 മാർച്ചിലെ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ 2026 ജൂണിൽ നടക്കുന്ന സേ / ഇംപ്രൂവ്മെന്റ് പരീക്ഷയൊപ്പം ഗൾഫിലെ കുട്ടികൾക്ക് മാത്രമായി നടത്തുവാൻ തീരുമാനിച്ചു. രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷയെഴുതുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതുമാണ്.
3. ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കി ഏതെങ്കിലും വിഷയങ്ങളിൽ ജയിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് (കംപാർട്ട്മെന്റ് സ്റ്റുഡന്റ്സ്) ഒന്നും രണ്ടും വർഷ പരീക്ഷ നടത്താൻ കഴിയാത്തതിനാൽ മുൻ വർഷങ്ങളിൽ എഴുതിയ ഒന്നും രണ്ടും വർഷ പരീക്ഷയുടെ മികച്ച സ്കോർ എടുത്ത് റിസൾട്ട് നൽകാമെന്നും തീരുമാനിച്ചു. ഈ വിദ്യാർത്ഥികൾക്ക് 2026 സേ / ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്നതിന് അവസരം നൽകാവുന്നതാണ്.
4. കേരളത്തിൽ നിന്നും വിവിധ ആവശ്യങ്ങൾക്ക് ഗൾഫിൽ പോയി തിരികെ വരാൻ കഴിയാത്ത രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് അവരുടെ ഒറിജിനൽ ഹാൾ ടിക്കറ്റ്, വിസ, പാസ്സ്പോർട്ട് എന്നിവയുടെ പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഗൾഫിൽ നിന്ന കാലയളവിൽ ഏതൊക്കെ പരീക്ഷയാണ് എഴുതാതിരുന്നത് എന്ന പ്രിൻസിപ്പാളിന്റെ വ്യക്തമായ സാക്ഷ്യപത്രവും ഹാജരാക്കുന്നവർക്ക്, ഗൾഫ് വിദ്യാർത്ഥികൾക്ക് നൽകുന്ന രീതിയിൽ മാർക്ക് നൽകി ഫലം തയ്യാറാക്കാമെന്നും തീരുമാനിച്ചു.
5. നിലവിൽ അഞ്ഞൂറ്റി തൊണ്ണൂറ്റി രണ്ട് (592) വിദ്യാർത്ഥികളാണ് ഗൾഫ് പരീക്ഷാ കേന്ദ്രങ്ങളിൽ ഈ വർഷത്തെ പരീക്ഷ എഴുതേണ്ടിയിരുന്നത്. അവരുടെ ഒന്നാം വർഷ റിസൾട്ട് പരിശോധിച്ചതിൽ നാന്നൂറ്റി എഴുപത് (470) വിദ്യാർത്ഥികൾ ഒന്നാം വർഷ വിഷയങ്ങളുടെ മാർക്ക് രണ്ടാം വർഷ വിഷയങ്ങൾക്ക് നൽകുമ്പോൾ ജയിക്കുന്നതായി കാണുന്നു. 122 വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങൾക്ക് ജയിക്കുവാൻ ആവശ്യമായ മിനിമം മാർക്ക് (30 ശതമാനം) ലഭ്യമായിട്ടില്ല.
ഈ വിഷയം വിശദമായി പരിശോധിച്ച് ഉചിത തീരുമാനം എടുക്കുന്നതിനു പരീക്ഷ ബോർഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മാർച്ച് 2026 മൂല്യനിർണയ ക്യാമ്പ് റിപ്പോർട്ട്
ഹയർ സെക്കണ്ടറി പരീക്ഷ 2026
സംക്ഷിപ്ത അവലോകനം
2026 മാർച്ച് മാസത്തിൽ നടന്ന ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണയം ഏപ്രിൽ 16 ന് ആരംഭിച്ച് മെയ് 25 ന് ഫലപ്രഖ്യാപനം നടത്താൻ കഴിയുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്
---------------
Hindusthan Samachar / CHANDHU CHANDRASEKHAR