എസ്എസ്എൽസി , ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യ നിർണ്ണയം ആരംഭിച്ചു
Thiruvananthapuram , 16 ഏപ്രില് (H.S.) എസ്എസ്എൽസി , ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യ നിർണ്ണയം ഇന്ന് മുതൽ നടക്കും. മെയ് രണ്ടാം വാരത്തോടെ പത്താം ക്ലാസിൻ്റെയും പ്ലസ് ടുവിൻ്റെയും പരീക്ഷാഫലം പ്രഖ്യാപിക്കുമെന്നാണ് വിവരം. മൂന്ന് ഘട്ടമായാണ് മൂല്യനിർണയം നട
High Court cancels KEEM exam results


Thiruvananthapuram , 16 ഏപ്രില് (H.S.)

എസ്എസ്എൽസി , ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യ നിർണ്ണയം ഇന്ന് മുതൽ നടക്കും. മെയ് രണ്ടാം വാരത്തോടെ പത്താം ക്ലാസിൻ്റെയും പ്ലസ് ടുവിൻ്റെയും പരീക്ഷാഫലം പ്രഖ്യാപിക്കുമെന്നാണ് വിവരം. മൂന്ന് ഘട്ടമായാണ് മൂല്യനിർണയം നടക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

മൂല്യ നിർണയത്തിന്റെ ഒന്നാംഘട്ടം ഏപ്രിൽ 16 മുതൽ 18 വരെയാണ്. രണ്ടാംഘട്ട മൂല്യനിർണയം ഏപ്രിൽ 20 മുതൽ 25 വരെയാണ് നടക്കുക. മൂന്നാം ഘട്ട മൂല്യനിർണയം ഏപ്രിൽ 27 മുതൽ മേയ് രണ്ട് വരെയാണ് നടക്കുക. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പുനഃക്രമീകരിച്ച മൂല്യനിർണയമാണ് 16 മുതൽ ആരംഭിക്കുന്നത്. ഏപ്രിൽ 6 മുതൽ 25 വരെ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ് നടക്കുന്നതിനാലാണ് തീയതി പിന്നീട് മാറ്റിയത്.

സംസ്ഥാനത്ത് 89 ക്യാമ്പുകളിലായി ഇരുപത്തിനാലായിരത്തോളം അധ്യാപകരാണ് ഇക്കൊല്ലത്തെ മുല്യനിർണ്ണയ ക്യാമ്പിൽ പങ്കാളികളാവുന്നത്. ഇക്കൊല്ലത്തെ എസ് എസ് എൽ സി പരീക്ഷ 4.14 ലക്ഷം വിദ്യാർഥികളാണ് എഴുതിയത്. 36 ലക്ഷത്തോളം ഉത്തര കടലാസുകൾ മൂല്യനിർണ്ണയം ചെയ്യും. എഴുപത് കേന്ദ്രങ്ങളിൽ 10,500 അധ്യാപകരാണ് പത്താം ക്ലാസിൻ്റെ മാത്രം മൂല്യനിർണയത്തിൽ ഭാഗമാകുന്നത്.

ഹയർ സെക്കണ്ടറി പരീക്ഷ

എൺപത്തിയൊമ്പത് മൂല്യനിർണ്ണയ ക്യാമ്പുകൾ

ഒന്നാം വർഷം ആകെ ഇരുപത്തിയാറ് ലക്ഷത്തി ഇരുപതിനായിരത്തി തൊള്ളായിരത്തി മുപ്പത്തിരണ്ട് പേപ്പറും

രണ്ടാം വർഷം ഇരുപത്തിയാറ് ലക്ഷത്തി അറുപത്തിയൊമ്പതിനായിരത്തി നാന്നൂറ്റി തൊണ്ണൂറ്റി മൂന്ന് (26,69,493) പേപ്പറും

ഫസ്റ്റ് ഇംപ്രൂവ്മെന്റ് ആറ് ലക്ഷത്തി ഇരുപത്തിയയ്യായിരം (6,25,000) പേപ്പറും

ഉൾപ്പെടെ ആകെ അറുപത്തിയാറ് ലക്ഷത്തി അറുപത്തി അയ്യായിരത്തി എണ്ണൂറ്റി അമ്പത്തി രണ്ട് (66,65,852) പേപ്പറുകളാണ് മൂല്യനിർണ്ണയം നടത്തുന്നത്.

മൂല്യനിർണ്ണയ ക്യാമ്പ് ഉദ്യോഗസ്ഥരടക്കം ഇരുപത്തി നാലായിരത്തി ഒരുന്നൂറ്റി അറുപത്തിയേഴ് അധ്യാപകുരം ജീവനക്കാരും മൂല്യനിർണ്ണയ പ്രവർത്തനങ്ങളിൽ പങ്കെടുക്കും.

ഏപ്രിൽ 16 ന് മൂല്യനിർണ്ണയം തുടങ്ങി മെയ് 25 ന് ഫലപ്രഖ്യാപനം നടത്താൻ കഴിയും.

കഴിഞ്ഞ വർഷം മെയ് 22 നാണ് നടത്തിയത്.

ഗൾഫ് മേഖല

ഏപ്രിൽ 20 ന് ക്ലാസ്സ് തുടങ്ങും

2026 ജൂൺ 1 ന് തിങ്കളാഴ്ച സ്കൂൾ പ്രവേശനോത്സവം നടക്കും.

ഒന്നാം ക്ലാസ്സ് അഡ്മിഷൻ മെയ് 22 മുതൽ

ഒന്നു മുതൽ എട്ട് വരെ യൂണിഫാം, പാഠപുസ്തകം സൗജന്യം.

ഒന്നാം ക്ലാസ്സിലെ പ്രവേശനത്തിന് എഴുത്തു പരീക്ഷയോ തലവരി പണമോ വാങ്ങാൻ പാടില്ല

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News