വനിതാ സംവരണ ഭേദഗതി ബിൽ അവതരിപ്പിക്കാൻ അനുമതി; അനുകൂലിച്ച് 251 പേർ വോട്ട് ചെയ്തു
New delhi, 16 ഏപ്രില്‍ (H.S.) കേന്ദ്ര സർക്കാർ കൊണ്ടുവന്ന വനിതാ സംവരണ ഭേഭഗതി ബിൽ അവതരിപ്പിക്കാൻ അനുമതി. പ്രതിപക്ഷ ആവശ്യത്തിന് തുടർന്ന് വോട്ടെടുപ്പിലൂടെയാണ് ബില്ല അവതരിപ്പിക്കുന്നതിൽ തീരുമാനമെടുത്തത്. ബില്ലിനെ അനുകൂലിച്ച് 251 എംപിമാർ വോട്ട് ചെയ്തു.
Loksabha


New delhi, 16 ഏപ്രില്‍ (H.S.)

കേന്ദ്ര സർക്കാർ കൊണ്ടുവന്ന വനിതാ സംവരണ ഭേഭഗതി ബിൽ അവതരിപ്പിക്കാൻ അനുമതി. പ്രതിപക്ഷ ആവശ്യത്തിന് തുടർന്ന് വോട്ടെടുപ്പിലൂടെയാണ് ബില്ല അവതരിപ്പിക്കുന്നതിൽ തീരുമാനമെടുത്തത്. ബില്ലിനെ അനുകൂലിച്ച് 251 എംപിമാർ വോട്ട് ചെയ്തു. പ്രതിപക്ഷത്തു നിന്നും അടക്കം 185 എം പി മാരാണ് എതിർത്ത് വോട്ട് ചെയ്തത്.

ബില്ലെന്ന് സഭയിൽ അവസരിപ്പിക്കാൻ ആയിരുന്നു കേന്ദ്രനീക്കം. എന്നാൽ പ്രതിപക്ഷം സഭാ സമ്മേളനം ആരംഭിച്ചപ്പോൾ തന്നെ കടുത്ത പ്രതിഷേധം ഉയർത്തി. രാജ്യത്തെ ഫെഡറൽ സംവിധാനത്തിന് എതിരാണ് ബിൽ എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എന്നാൽ വോട്ടെടുപ്പിൽ കേന്ദ്രസർക്കാരിന് അനുകൂലമായി കാര്യങ്ങൾ എത്തി.

എത്ര സമയം വേണമെങ്കിലും ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജു പറഞ്ഞു. തുറന്ന ചർച്ചയ്ക്ക് തയ്യാറാണ് . ഒന്നും ഒളിപ്പിക്കാൻ ഇല്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. പിന്നാലെ ബില്ലിൽ വിശദമായ ചർച്ച ആകാമെന്ന് സ്പീക്കർ വ്യക്തമാക്കി. വളരെ മഹത്വപൂർണ്ണമായ ബില്ലാണ് കൊണ്ടുവന്നിരിക്കുന്നത്. രണ്ടുദിവസം വിശദമായി ചർച്ച ചെയ്തശേഷം നാളെ വൈകുന്നേരം 4 മണിക്ക് വോട്ടെടുപ്പ് നടത്താമെന്നും സ്പീക്കർ അറിയിച്ചു . പിന്നാലെ കേന്ദ്രസർക്കാർ ബില്ലിന്മേൽ ചർച്ച തുടങ്ങിയിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News