മുഖ്യമന്ത്രി ചർച്ചകൾ സ്വാഭാവികം; എന്നാലെ തീരുമാനം ഉണ്ടാകൂ; കെ സുധാകരൻ
New delhi ,7 ഏപ്രില്‍ (H.S.) ന്യൂഡൽഹി: കോൺഗ്രസിൽ വിവാദമായ മുഖ്യമന്ത്രി ചർച്ചകളെ ന്യായീകരിച്ച് കെ. സുധാകരൻ. തിരഞ്ഞെടുപ്പ് ഫലം വരുംമുമ്പ് മുഖ്യമന്ത്രി ചർച്ചകൾ നേരത്തേയും നടന്നിട്ടുണ്ട്. വ്യക്തികളല്ല, പാർട്ടിയാണ് തീരുമാനം എടുക്കുകയെന്നും കെ. സുധാകരൻ
K Sudhakaran


New delhi ,7 ഏപ്രില്‍ (H.S.)

ന്യൂഡൽഹി: കോൺഗ്രസിൽ വിവാദമായ മുഖ്യമന്ത്രി ചർച്ചകളെ ന്യായീകരിച്ച് കെ. സുധാകരൻ. തിരഞ്ഞെടുപ്പ് ഫലം വരുംമുമ്പ് മുഖ്യമന്ത്രി ചർച്ചകൾ നേരത്തേയും നടന്നിട്ടുണ്ട്. വ്യക്തികളല്ല, പാർട്ടിയാണ് തീരുമാനം എടുക്കുകയെന്നും കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചുകൊണ്ടുള്ള ഫേയ്സ്ബുക്ക് പോസ്റ്റിനെതിരേ പരക്കെ സൈബറാക്രമണങ്ങൾ കെ. സുധാകരൻ നേരിട്ടിരുന്നു. നേതൃതലത്തിലും ഇത് വൻതോതിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്. ഡൽഹിയിൽവെച്ച് മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'മുഖ്യമന്ത്രി ചർച്ചകൾ നടക്കട്ടെ. ചർച്ചകൾ നടന്നാലല്ലേ തീരുമാനങ്ങൾ വരൂ. തീരുമാനം വന്നാലല്ലേ കാര്യങ്ങൾ നടക്കൂ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മുഖ്യമന്ത്രി ചർച്ചകൾ നിർത്തണമെന്ന, ലീഗിന്റെയും കെപിസിസിയുടേയും നിർദേശത്തിന് ചെവികൊടുക്കാതെ ന്യായീകരിക്കുയായിരുന്നു കെ. സുധാകരൻ.

ഫലം വരുന്നതിന് മുമ്പ് മുഖ്യമന്ത്രി ആര് എന്ന ചർച്ചകൾ നടക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്; 'അതെന്താ അത്ഭുതമാണോ...? കേരളത്തിൽ ഇതിന് മുമ്പൊന്നും തിരഞ്ഞെടുപ്പ് നടന്നിട്ടില്ലേ? തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ ചർച്ച തുടങ്ങാറില്ലേ? ചർച്ച നടക്കാറുണ്ട്. പുതിയ പത്രക്കാർക്ക് അത് ഇറിയില്ല. പാരമ്പര്യം ഇല്ലാത്തവരാ ഈ വർത്തമാനം പറയുന്നത്'- എന്നായിരുന്നു മറുപടി.

മുഖ്യമന്ത്രിയേപ്പറ്റി ചർച്ച ചെയ്തതുകൊണ്ട് ഫലമുണ്ട്. സംസാരിച്ചാൽ അല്ലേ റിസൾട്ട് ഉണ്ടാകുകയുള്ളൂ. ഫലം വരുന്നതിന് മുമ്പ് നടത്തുന്ന ചർച്ച പാർട്ടിക്ക് എന്ത് ക്ഷീണമാണ് ചെയ്യുന്നത്? പാർട്ടിയാണ് ചർച്ച ചെയ്യുന്നത്. വ്യക്തികളല്ല. പാർട്ടി ചർച്ച ചെയ്യുമ്പോൾ തീരുമാനങ്ങളിൽ എന്താണ് പ്രശ്നം. ഫലം വന്ന് ചർച്ച നടത്തുന്നവരും ഉണ്ട്, ഫലം വരുന്നതിന് മുമ്പ് ചർച്ച നടത്തുന്നവരും ഉണ്ട്. ജനാധിപത്യ സംവിധാനത്തിൽ എല്ലാർക്കും അതിനൊരു വഴിയുണ്ട്. പാർട്ടിക്കുള്ള രീതിയാണ് ഇപ്പോൾ കാണുന്നത്.

ഓരോരുത്തർക്കും ഓരോരു അഭിപ്രായം ഉണ്ട്. അത് ഞങ്ങളാരും ചോദ്യം ചെയ്യുന്നില്ല. അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്. പറഞ്ഞത് സ്വീകരിക്കാൻ പറ്റുന്നവർക്ക് അത് സ്വീകരിക്കാം. സ്വീകരിക്കാൻ പറ്റാത്തവർക്ക് സ്വീകരിക്കണ്ട. തീരുമാനം എടുക്കുന്നത് വരെ മുഖ്യമന്ത്രി ചർച്ചയാവാം. അത് സ്വാഭാവികമല്ലേ. കോൺഗ്രസിന്റെ രീതി ഇതാണ്.

---------------

Hindusthan Samachar / Sreejith S


Latest News