വാല്പ്പാറയില് വാഹനാപകടം; എട്ട് മലയാളികള്ക്ക് ദാരുണാന്ത്യം
Idukki, 17 ഏപ്രില്‍ (H.S.) അതിരപ്പിള്ളി വാല്‍പ്പാറയില്‍ വാഹനാപകടത്തില്‍ എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. മലപ്പുറം പാങ്ങില്‍ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ അധ്യാപകരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം 16 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരുക
accident


Idukki, 17 ഏപ്രില്‍ (H.S.)

അതിരപ്പിള്ളി വാല്‍പ്പാറയില്‍ വാഹനാപകടത്തില്‍ എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം.

മലപ്പുറം പാങ്ങില്‍ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ അധ്യാപകരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം

16 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. അപകടത്തില്‍പ്പെട്ടത് കോഴിക്കോട്, മലപ്പുറം സ്വദേശികളെന്നാണ് സൂചന.

വാല്‍പാറയിലേക്കുള്ള ഒമ്പതാം ഹെയര്‍പിന്‍ വളവിലാണ് അപകടമുണ്ടായത്.

അപകടസ്ഥലത്ത് അഗ്നിരക്ഷാസേന രക്ഷാപ്രവര്‍ത്തനം നടത്തി. വാഹനം പൂര്‍ണമായി തകര്‍ന്നു. പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ നിന്ന് വാഹനം പതിനൊന്നാം വളവിലേക്ക് പതിച്ചെന്നാണ് ലഭിക്കുന്ന വിവരം. തമിഴ്‌നാട് പൊലീസും സംഭവസ്ഥലത്തെത്തി. പരുക്കേറ്റവരെ പൊള്ളാച്ചി താലൂക്ക് ആശുപത്രിയിലെക്ക് മാറ്റി.

---------------

Hindusthan Samachar / Sreejith S


Latest News