Enter your Email Address to subscribe to our newsletters

New delhi, 17 ഏപ്രില്‍ (H.S.)
കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച വനിതാ ബില്ലിൽ അനുകൂലമായി വോട്ട് ചെയ്യണമെന്ന് എംപിമാരോട് അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി.
നിയമനിർമ്മാണ സ്ഥാപനങ്ങളിൽ വനിതാ സംവരണത്തിന് വഴിയൊരുക്കുന്ന ഒരു ചരിത്രപരമായ നിയമനിർമ്മാണത്തെക്കുറിച്ച് പാർലമെന്‍റ് ചർച്ച ചെയ്യുകയാണ്. ഇന്നലെ ആരംഭിച്ച ചർച്ചകൾ പുലർച്ചെ ഒരു മണി വരെ നീണ്ടുനിന്നു, ഇന്ന് രാവിലെ സഭാ നടപടികൾ ആരംഭിച്ചതുമുതൽ ചർച്ച തുടരുന്നു. നിയമനിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും തെറ്റിദ്ധാരണകളും വസ്‌തുതകളും യുക്തിയും ഉപയോഗിച്ച് സർക്കാർ പരിഹരിച്ചു. എല്ലാ ആശങ്കകളും പരിഹരിക്കപ്പെട്ടു, ബില്ലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവച്ചു. ഏകദേശം നാല് പതിറ്റാണ്ടുകളായി, നിയമനിർമ്മാണ സ്ഥാപനങ്ങളിലെ വനിതാ സംവരണവുമായി ബന്ധപ്പെട്ട നിയമം കാലതാമസം നേരിട്ടു. തീരുമാനമെടുക്കുന്നതിൽ രാജ്യത്തെ ജനസംഖ്യയുടെ പകുതി പേർക്കും അർഹമായ അവകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട സമയമാണിത്. സ്വാതന്ത്ര്യം ലഭിച്ച് നിരവധി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും, ഇന്ത്യയിൽ സ്ത്രീകൾക്ക് ഈ മേഖലയിൽ ഇത്രയും പരിമിതമായ പ്രാതിനിധ്യം ലഭിക്കുന്നത് ശരിയല്ല. അല്‍പ സമയത്തിനുള്ളിൽ, ലോക്‌സഭയിൽ വോട്ടെടുപ്പ് നടക്കും. എല്ലാ രാഷ്ട്രീയ പാർട്ടികളോടും ശ്രദ്ധാപൂർവ്വം ചിന്തിക്കാനും വനിതാ സംവരണത്തിന് അനുകൂലമായി വോട്ട് ചെയ്‌തുകൊണ്ട് മികച്ച തീരുമാനം എടുക്കാനും ഞാൻ അഭ്യർഥിക്കുകയും ചെയ്യുന്നു. നമ്മുടെ നാരി ശക്തിയുടെ പേരിൽ, ഇന്ത്യയിലുടനീളമുള്ള സ്ത്രീകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒന്നും ചെയ്യരുതെന്ന് ഞാൻ എല്ലാ അംഗങ്ങളോടും അഭ്യർഥിക്കുന്നു. കോടിക്കണക്കിന് സ്ത്രീകൾ വീക്ഷിക്കുന്നു. നമ്മുടെ ഉദ്ദേശ്യവും തീരുമാനങ്ങളും വീക്ഷിക്കപ്പെടുന്നുണ്ട്. നാരീ ശക്തി വന്ദൻ അധിനിയത്തിലെ ഭേദഗതികളെ എല്ലാവരും പിന്തുണയ്ക്കണമെന്ന് ഞാൻ ഒരിക്കൽ കൂടി അഭ്യർഥിക്കുന്നു. - പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇന്നലെ മുതൽ ആരംഭിച്ച ചർച്ച ലോക്സഭയിൽ ഇപ്പോഴും പുരോഗമിക്കുകയാണ്. ബില്ലിനെ പ്രതിപക്ഷം ശക്തമായി എതിർക്കുകയാണ്. വൈകുന്നേരം നാലുമണിക്കാണ് ബില്ലിന്മേലുള്ള പോട്ടെടുപ്പ്. മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാൽ മാത്രമേ ബില്ല് പാസാക്കുകയുള്ളൂ. എന്നാൽ നിലവിലെ അംഗബലം കൊണ്ട് കേന്ദ്രസർക്കാരിനെ ബില്ല് പാസാക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെയാണ് പ്രതിപക്ഷത്തു നിന്നുള്ള പിന്തുണ കൂടി പ്രധാനമന്ത്രി അടക്കം തേടുന്നത്.
---------------
Hindusthan Samachar / Sreejith S