Enter your Email Address to subscribe to our newsletters

Thiruvananthapuram , 18 ഏപ്രില് (H.S.)
ഇന്ത്യയുടെ രേഖപ്പെടുത്തിയ ചരിത്രത്തിന്റെ വലിയൊരു ഭാഗം അധിനിവേശക്കാരുടെ കാഴ്ചപ്പാടുകളെയും താത്പര്യങ്ങളെയും അടിസ്ഥാനമാക്കി എഴുതപ്പെട്ടതാണെന്ന് ഗവര്ണര് രാജേന്ദ്ര വിശവനാഥ ആര്ലേക്കര്.
ഇത്തരം അവതരണങ്ങള് പലപ്പോഴും വസ്തുതയ്ക്ക് വിരുദ്ധമാകാൻ വഴിവെച്ചു.തലമുറകളോളം അവ വിമര്ശനമില്ലാതെ അംഗീകരിക്കപ്പെട്ടുവെന്നും ഗവര്ണര് വ്യക്തമാക്കി. ഡോ. പി. രാധാകൃഷ്ണന് നായര് രചിച്ച 10,000 വര്ഷത്തെ ഭാരത ചരിത്രം: സത്യവും മിഥ്യയും എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു ഗവർണർ.
അധിനിവേശകര് അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില് ചരിത്രം എഴുതുന്നത് സാധാരണമാണ്, എല്ലാം കൊളോണിയൽ കാലത്തോട് മാത്രം ബന്ധപ്പെട്ടു നില്ക്കുന്നതല്ലെന്നും അതിന് മുമ്പേയും തുടക്കമുണ്ടായിരുന്നുവെന്നും ഗവര്ണര് പറഞ്ഞു.
ആര്യന് അധിനിവേശ സിദ്ധാന്തം പോലുള്ള ചര്ച്ചചെയ്യപ്പെടുന്ന ആശയങ്ങള് മതിയായ തെളിവുകളില്ലാതെ ദശാബ്ദങ്ങളോളം വിദ്യാഭ്യാസ സംവിധാനങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടു. സ്കൂള് പഠനകാലത്ത് തന്നെ ഇത്തരം ആശയങ്ങള് ചോദ്യം ചെയ്യാനാവാത്ത സത്യങ്ങളായി പഠിപ്പിക്കപ്പെട്ടിരുന്നുവെന്നും ഗവർണർ അഭിപ്രായപ്പെട്ടു . ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളെ അധിനിവേശം ചെയ്ത് അവരില് സ്വന്തം ചരിത്രവ്യാഖ്യാനം ചുമത്തുന്ന പാരമ്പര്യമില്ലായിരുന്നുവെന്നും, അതിനാല് നൂറ്റാണ്ടുകളായി രൂപപ്പെട്ട ചരിത്രകഥനങ്ങളെ വിമര്ശനാത്മകമായി പുനഃപരിശോധിക്കേണ്ടതുണ്ടെന്നും ഗവർണർ പറഞ്ഞു.
ഇന്ത്യന് സംസ്കാരത്തെയും ഗ്രന്ഥങ്ങളെയും കുറിച്ചുള്ള ചില പഠനങ്ങള് പിന്നീട് പക്ഷപാതപരവും അപൂര്ണവുമായിരുന്നു.. വ. സ്വാതന്ത്ര്യാനന്തര ഇന്ത്യയ്ക്ക് ഈ ചരിത്രകഥനങ്ങളെ പുനഃപരിശോധിക്കാനുള്ള അവസരം ഉണ്ടായിരുന്നുവെങ്കിലും പലപ്പോഴും പാരമ്പര്യമായി ലഭിച്ച ചട്ടക്കൂടുകള് തുടര്ന്നുപയോഗിച്ചതായും ഗവര്ണര് നിരീക്ഷിച്ചു
സ്വാതന്ത്ര്യാനന്തരകാലത്ത് ചരിത്രപാഠ്യങ്ങളില് ആശയധാരകളുടെ സ്വാധീനം ഉണ്ടായിരുന്നുവെന്നും, തെളിവുകളുടെ അഭാവത്തില് തന്നെ ചരിത്രത്തെ തിരുത്തുകയോ പുതുക്കി അവതരിപ്പിക്കുകയോ ചെയ്യുന്ന ശ്രമങ്ങള് നടന്നു.
ഭാരതത്തിന്റെ സാംസ്കാരിക ഐക്യം വ്യക്തമാക്കിക്കൊണ്ട് സനാതന ധര്മ്മം എന്ന ആശയം ഉയര്ത്തിക്കാട്ടി. മതവ്യത്യാസങ്ങളെ അതിജീവിച്ച് രാജ്യത്തെ ഏകീകരിക്കുന്ന ഒരു സാംസ്കാരിക അടിസ്ഥാനമാണിത് എന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ വീരന്മാരോടും പാരമ്പര്യത്തോടും ബഹുമാനം പുലര്ത്തുന്നത് ദേശീയബോധം ശക്തിപ്പെടുത്തുന്നതിനാവശ്യമാണ് എന്നും ഗവര്ണര് കൂട്ടിച്ചേര്ത്തു.
ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങളുടെ ഉദാഹരണം ചൂണ്ടിക്കാട്ടി, വ്യത്യസ്ത മതപശ്ചാത്തലങ്ങള്ക്കിടയിലും രാമായണ-മഹാഭാരത പാരമ്പര്യങ്ങള് തുടരുന്നുവെന്ന് പറഞ്ഞു. ഇത് ഭാരതീയ സംസ്കാരത്തിന്റെ ദീര്ഘകാല സ്വാധീനത്തിന്റെ തെളിവാണെന്നും വ്യക്തമാക്കി.
ചരിത്രത്തെ വ്യക്തതയോടെയും സമതുലിതമായ സമീപനത്തോടെയും പുനര്വായന ചെയ്യേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് ഗവര്ണര് ആഹ്വാനം ചെയ്തു.
ചടങ്ങില് മേയര് വി. വി. രാജേഷ് അധ്യക്ഷനായിരുന്നു. മുന് ഗവര്ണര് പി എസ് ശ്രീധരന് പിള്ള ,ജസ്റ്റിസ് കെ. പി. ബാലചന്ദ്രന്, ചരിത്രകാരന് ഡോ. ടി. പി. ശങ്കരന് കുട്ടി നായര്, സാഹിത്യകാരന് ഡോ. ജോര്ജ് ഓണക്കൂര് എന്നിവര് പങ്കെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR