Enter your Email Address to subscribe to our newsletters

Kerala, 19 ഏപ്രില് (H.S.)
പ്രശസ്ത ചിന്തകനും മാധ്യമപ്രവർത്തകനും ബിജെപി മുൻ ദേശീയ ഉപാദ്ധ്യക്ഷനുമായിരുന്ന ബല്ബീർ പുഞ്ച് അന്തരിച്ചു. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു..
രാഷ്ട്രീയം, പത്രപ്രവർത്തനം, പൊതുചിന്ത എന്നിവയിലെ ദീർഘവും സ്വാധീനശക്തിയുമുള്ള ഒരു ജീവിതകാലമായിരുന്നു അദ്ദേഹത്തിന്റെത്.
ബിജെപിയുടെ ബൗദ്ധിക, നയരൂപീകരണ മേഖലകളിലെ ഒരു പ്രധാന അംഗമായിരുന്നു. രാജ്യസഭാംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഉപരി സഭയിലെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചുള്ള സംവാദങ്ങളില് അദ്ദേഹം സംഭാവന നല്കി.
സജീവ രാഷ്ട്രീയത്തില് എത്തുംമുമ്പ് പുഞ്ച് പത്രപ്രവർത്തനത്തില് പ്രശസ്ത ജീവിതം കെട്ടിപ്പടുത്തു. 1971 ല് ‘ദ് മദർലാൻഡ്’ എന്ന ദിനപത്രത്തിന്റെ പ്രസിദ്ധീകരണത്തോടെയാണ് അദ്ദേഹം തന്റെ മാധ്യമപ്രവർത്തന യാത്ര ആരംഭിച്ചത്.
1974 ല് അദ്ദേഹം ഫിനാൻഷ്യല് എക്്സ്പ്രസില് ചേർന്നു. 1996 വരെ രണ്ട് പതിറ്റാണ്ടിലേറെ അദ്ദേഹം ഫിനാൻഷ്യല് എക്സ്പ്രസില് ജോലി ചെയ്തു. തന്റെ സൂക്ഷ്മമായ വിശകലനത്തിനും വ്യാഖ്യാനത്തിനും അദ്ദേഹം പ്രശസ്തനായിരുന്നു. പിന്നീട് 1996 മെയ് മുതല് 2000 മാർച്ച് വരെ ‘ദ് ഒബ്സർവർ ഓഫ് ബിസിനസ് ആൻഡ് പൊളിറ്റിക്സി’ന്റെ എക്്സിക്യൂട്ടീവ് എഡിറ്ററായി.
പുഞ്ച് പത്രപ്രവർത്തന സ്ഥാപനങ്ങളിലും സജീവമായി ഇടപെട്ടിരുന്നു. 1989 നും 1991 നും ഇടയില് തുടർച്ചയായി രണ്ട് തവണ ദല്ഹി ജേണലിസ്റ്റ് അസോസിയേഷന്റെ പ്രസിഡന്റായും 1993 മുതല് 1995 വരെ നാഷണല് യൂണിയൻ ഓഫ് ജേണലിസ്റ്റിന്റെ ജനറല് സെക്രട്ടറിയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
2000 മാർച്ച് വരെ രണ്ട് വർഷം തെക്കുകിഴക്കൻ ഏഷ്യൻ മീഡിയ പരിശീലന സംഘടനയായ ഐഐഎംസിയുടെ അധ്യക്ഷനായിരുന്ന അദ്ദേഹം മാധ്യമ വിദ്യാഭ്യാസ മേഖലയിലും തിളങ്ങി.
1996-97 കാലയളവില് നാഷണല് കമ്മീഷൻ ഫോർ യൂത്ത് ചെയർമാൻ, ദല്ഹി ഫിനാൻസ് കമ്മീഷൻ അംഗം തുടങ്ങി നിരവധി പ്രധാന പദവികള് പുഞ്ച് വഹിച്ചു.
ഭരണനിർവ്വഹണത്തിലും യുവജന വികസനത്തിലുമുള്ള സുസ്ഥിരമായ ഇടപെടലാണ് അദ്ദേഹത്തിന്റെ പ്രവൃത്തികളിലും രചനകളിലും പ്രതിഫലിച്ചത്.
ഒരു എഴുത്തുകാരനും കോളമിസ്റ്റും എന്ന നിലയില്, അവസാന നാളുകള് വരെ അദ്ദേഹം സജീവമായിരുന്നു, ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങളിലും മാസികകളിലും ധാരാളം എഴുതി. അദ്ദേഹത്തിന്റെ ആജീവനാന്ത സംഭാവനകള്ക്കുള്ള അംഗീകാരമായി, 2022 മെയ് 18-ന് ആജീവനാന്ത ദേവർഷി നാരദ് സമ്മാൻ അവാർഡ് നല്കി അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തിന്റെ വിയോഗം ഒരു മുതിർന്ന പത്രപ്രവർത്തകന്റെയും ചിന്തകന്റെയും രാഷ്ട്രീയ നേതാവിന്റെയും നഷ്ടത്തെ അടയാളപ്പെടുത്തുന്നുവെന്ന് ആർഎസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ അനുസ്മരണ സന്ദേശത്തില് ചൂണ്ടിക്കാട്ടി.
അദ്ദേഹത്തിന്റെ ഓർമ്മകള്ക്ക് സംഘം പ്രണാമമർപ്പിക്കുന്നതായി അനുശോചനക്കുറിപ്പില് അറിയിച്ചു. പൊതുജീവിതത്തിലുയരുന്ന ആശയക്കുഴപ്പങ്ങള് നിരന്തരമായ പഠനത്തിലൂടെ സമൂഹത്തിന് സുവ്യക്തമായ കാഴ്ചപ്പാട് നല്കുന്നതില് അദ്ദേഹം ബദ്ധശ്രദ്ധനായരു ന്നുവെന്ന് ഹൊസബാളെ പറഞ്ഞു.
ജന്മഭൂമിയുടെ ഉറ്റ സുഹൃത്തും അഭ്യുദയകാംക്ഷിയുമായ അദ്ദേഹം പത്ര നടത്തിപ്പിന്റെ കാര്യത്തലും എഡിറ്റോറിയല് മേഖലയിലും വിലയേറിയ സഹായങ്ങള് ചെയ്തുപോന്നു.
അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി..
---------------
Hindusthan Samachar / CHANDHU CHANDRASEKHAR