Enter your Email Address to subscribe to our newsletters

Kochi, 19 ഏപ്രില് (H.S.)
ആദിശങ്കര ജന്മദേശ വികസന സമിതിയുടെ നേതൃത്വത്തിലുള്ള ശ്രീശങ്കര ജയന്തി ആഘോഷങ്ങള്ക്ക് തുടക്കം..
എൻ ന്എസ്എസ് കരയോഗം ഹാളില് നടന്ന യുവ സംഗമത്തോടെയാണ് പരിപാടികൾക്ക് തുടക്കം ആയത്.
വൈകിട്ട് 6ന് കാലടി ജങ്ഷന് ഓപ്പണ് എയര് ഓഡിറ്റോറിയത്തില് ഭജനസന്ധ്യ. നാളെ വൈകിട്ട് 6ന് ശ്രീശങ്കര വിചാരസദസില് പ്രൊഫ. കെ.എസ്. ഇന്ദുവിന്റെ പ്രഭാഷണം. 21ന് ശ്രീശങ്കര ജയന്തി ദിനത്തില് രാവിലെ 10ന് ശൃംഗേരി മഠം ഹാളില് സംന്യാസി സംഗമം നടക്കും.
മാര്ഗദര്ശക മണ്ഡലം ഉള്പ്പെടെ കേരളത്തിലെ വിവിധ സംന്യാസി മഠങ്ങളില് നിന്നായി നൂറിലധികം സംന്യാസി ശ്രേഷ്ഠന്മാര് സംഗമത്തില് പങ്കുചേരും. സ്കൂള്, കോളജ് വിദ്യാര്ത്ഥികള്ക്കായി നടത്തിയ അഖിലകേരള ശ്രീശങ്കര സ്തോത്രാലാപന മത്സരത്തിലെ വിജയികള്ക്ക് സംഗമത്തില് സര്ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്യും
ഉച്ചതിരിഞ്ഞ് 2.30ന് കാഞ്ചീസ്തൂപം വേദിയില് അഖിലഭാരതീയ നാരായണീയ പാരായണ ആഘോഷസമിതിയുടെ 500ല് അധികം പേര് പങ്കെടുക്കുന്ന നാരായണീയ പാരായണം, തുടര്ന്ന് ഡോ. ശ്രീലക്ഷ്മി സനീഷ് നേതൃത്വം നല്കുന്ന ശ്രീശങ്കരാചാര്യ കൃതികളുടെ നൃത്താവിഷ്കാരവും നടക്കും.
വൈകിട്ട് നാലിന് നടക്കുന്ന സാംസ്കാരിക സമ്മേളനം വിഎച്ച്പി അന്താരാഷ്ട്ര അധ്യക്ഷന് അഡ്വ. അലോക് കുമാര് ഉദ്ഘാടനം ചെയ്യും.
കൊച്ചിന് ഷിപ്യാര്ഡ് മുന് അധ്യക്ഷന് മധു എസ്. നായര് അധ്യക്ഷനാകും. വൈകിട്ട് 5ന് കാഞ്ചീസ്തൂപത്തില് നിന്നും മഹാപരിക്രമ ആരംഭിക്കും. ശങ്കരജയന്തി മഹോത്സവത്തിന്റെ ഏറ്റവും പ്രാധാന്യമേറിയ ചടങ്ങാണ് മഹാപരിക്രമ. കാവിക്കൊടികളേന്തി സംന്യാസി ശ്രേഷ്ഠന്മാര് നയിക്കുന്ന പരിക്രമയെ മതപണ്ഡിതന്മാര്, സാംസ്കാരിക നായകന്മാര്, വിവിധ സാമൂഹ്യ സംഘടനാ ഭാരവാഹികള് എന്നിവര് അനുഗമിക്കും.
ശ്രീശങ്കര വേഷമണിഞ്ഞ കുട്ടികള്, നിശ്ചലദൃശ്യങ്ങള്, പഞ്ചവാദ്യം, ഭജന ഗ്രൂപ്പുകള് എന്നിവ മഹാപരിക്രമക്ക് അഴകേകും. കാലടി ജങ്ഷന്, ആശ്രമം റോഡ്, മലയാറ്റൂര് റോഡ്, ശൃംഗേരിമഠം, ശ്രീകൃഷ്ണസ്വാമിക്ഷേത്രം വഴി മുതലക്കടവില് മഹാപരിക്രമ സമാപിക്കും. തുടര്ന്ന് പൂര്ണാനദീ പൂജയും ആരതിയും നടക്കും. ആലുവ തന്ത്രവിദ്യാപീഠം പ്രിന്സിപ്പല് മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരി പൂര്ണാനദീ പൂജയ്ക്ക് നേതൃത്വം നല്കും. പുണ്യവാഹിനിയായ പൂര്ണാനദീയില് 1000 ചിരാതുകള് ഒഴുക്കി ശ്രീശങ്കരജയന്തി ആഘോഷങ്ങള്ക്ക് സമാപനം കുറിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR