Enter your Email Address to subscribe to our newsletters

Kollam, 19 ഏപ്രില് (H.S.)
പ്രധാനമന്ത്രി ദൂരദര്ശന് ഉള്പ്പടെ ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തിയത് രാഷ്ട്രീയ പ്രചരണമാണെന്നാണ് എംഎ ബേബി . തമിഴ്നാട്,പശ്ചിമ ബംഗാള് തെരഞ്ഞെടുപ്പുകള് നടക്കാനിരിക്കുകയാണ്. നഗ്നമായ പെരുമാറ്റച്ചട്ട ലംഘനമാണ് പ്രധാനമന്ത്രി നടത്തിയതെന്നാണ് എംഎ ബേബിയുടെ ആക്ഷേപം. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകിയെന്നും എം എ ബേബി പറഞ്ഞു..
വനിതാ സംവരണ ബില് പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.
അധികാരത്തില് ഇരിക്കുന്ന പാര്ട്ടി ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചരണം നടത്താന് പാടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് നരേന്ദ്രമോദിക്കും ബിജെപിക്കും അനുകൂലമായി പ്രവര്ത്തിക്കുന്നുവെന്നും എം എ ബേബി ആരോപിച്ചു.
ന്യൂനപക്ഷ മതത്തിനെ ലക്ഷ്യംവെച്ചുള്ള സത്യവിരുദ്ധ പ്രചരണം ബംഗാളില് അമിത്ഷാ നടത്തിയെന്ന ആരോപണവുമുണ്ട്. .സിപിഎം ജനറല് സെക്രട്ടറി എന്ന നിലയില് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി..ഇതിന് മുന്പ് നല്കിയ പരാതികള് തെരഞ്ഞെടുപ്പ് കമ്മീഷന് അവഗണിച്ചു. ഈ ബില് ഇപ്പോള് അവതരിപ്പിച്ചത് തന്നെ മാതൃകാ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നും ആഭാസകരമായാണ് പാര്ലമെന്റിലെ കാര്യങ്ങളെ ഇപ്പോള് കൈകാര്യം ചെയ്യുന്നതെന്നും എം എ ബേബി കുറ്റപ്പെടുത്തി.
വനിതാ സംവരണ ബില് പ്രതിപക്ഷ കക്ഷികള് ചേര്ന്ന് ലോക്സഭയില് പരാജയപ്പെടുത്തി. ഇതിനെ ഭ്രൂണഹത്യ എന്നാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള് വിശേഷിപ്പിച്ചത്.രാജ്യത്തെ അമ്മമാരും സഹോദരിമാരും പ്രതിപക്ഷ കക്ഷികള്ക്ക് മാപ്പ് നല്കില്ലെന്നും അദ്ദേഹം പറഞ്ഞു.ബില് പരാജയപ്പെട്ടതില് പ്രധാനമന്ത്രി മാപ്പ് ചോദിക്കുകയും ചെയ്തു. എന്നാല് വനിതാ സംവരണം നടപ്പാക്കാന് ശ്രമം തുടരുമെന്നും പറഞ്ഞു.
ഇന്നലെ രാത്രി 8:30 ക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.. വനിതാ സംവരണത്തിനായുള്ള ഭരണ ഭേദഗതി ബിൽ പാസാക്കാൻ തടസ്സമെന്ന പ്രതിപക്ഷ സഖ്യത്തെ പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചിരുന്നു.. വനിതകളുടെ സ്വപ്നത്തെ പ്രതിപക്ഷം തകർത്തെറിഞ്ഞു എന്ന് പ്രധാനമന്ത്രി പറഞ്ഞു. വനിതാ സംഭരണത്തെ എതിർക്കുക എന്ന പാപം ചെയ്തതിന്റെ ശിക്ഷ പ്രതിപക്ഷം അനുഭവിക്കേണ്ടി വരും..
മിൽ പാസാക്കാൻ കഴിയാത്തതിൽ രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും മാപ്പ് ചോദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞിരുന്നു.. ഈ സംരക്ഷണത്തിന് എതിരെയാണ് എം എ ബേബി രംഗത്ത് വന്നത്
---------------
Hindusthan Samachar / CHANDHU CHANDRASEKHAR