കെ. എസ് സോമശേഖറിനെ രാജ്യസഭാ സെക്രട്ടേറിയറ്റ് സെക്രട്ടറിയായി നിയമിച്ചു
ന്യൂഡൽഹിഃ ഡോ. കെ. എസ്. സോമശേഖറിനെ രാജ്യസഭാ സെക്രട്ടേറിയറ്റിലെ സെക്രട്ടറിയായി ചെയർമാൻ സി. പി. രാധാകൃഷ്ണൻ നിയമിച്ചു.നിയമനം മുതൽ പ്രാബല്യത്തിൽ വന്നതായി രാജ്യസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. 1993ൽ രാജ്യസഭാ സെക്രട്ടേറിയറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചി
डॉ. सोमशेखर (फाइल फोटो)


ന്യൂഡൽഹിഃ ഡോ. കെ. എസ്. സോമശേഖറിനെ രാജ്യസഭാ സെക്രട്ടേറിയറ്റിലെ സെക്രട്ടറിയായി ചെയർമാൻ സി. പി. രാധാകൃഷ്ണൻ നിയമിച്ചു.നിയമനം മുതൽ പ്രാബല്യത്തിൽ വന്നതായി രാജ്യസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. 1993ൽ രാജ്യസഭാ സെക്രട്ടേറിയറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സോമശേഖർ അതിനുശേഷം നിരവധി പ്രധാന പദവികൾ വഹിച്ചു. അഡീഷണൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഡയറക്ടർ തുടങ്ങിയ പ്രധാന പദവികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാർലമെന്ററി നടപടിക്രമങ്ങൾ, ഭരണനിർവഹണം, കമ്മിറ്റി പ്രവർത്തനങ്ങൾ എന്നിവയിൽ അദ്ദേഹത്തിന് വിപുലമായ പരിചയമുണ്ട്.

കർണാടക സർക്കാരിൽ വിവിധ പദവികളില് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.അന്താരാഷ്ട്ര പാർലമെന്ററി ഫോറങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയു ചെയ്തു. യുകെയിലും യൂറോപ്യൻ യൂണിയനിലും പാർലമെന്ററി നടപടിക്രമങ്ങളിൽ പ്രത്യേക പരിശീലനം നേടിയ അദ്ദേഹം ജനീവയിൽ നടന്ന ഇന്റർ പാർലമെന്ററി യൂണിയൻ (ഐപിയു) യോഗങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

ഡോ. സോമശേഖർ സാഹിത്യത്തിൽ പിഎച്ച്ഡി. കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, തമിഴ് ഭാഷകളിൽ പ്രാവീണ്യമുണ്ട്. അദ്ദേഹത്തിന്റെ ഭരണപരവും അക്കാദമികവുമായ വൈദഗ്ദ്ധ്യം രാജ്യസഭാ സെക്രട്ടേറിയറ്റിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

--------

हिन्दुस्थान समाचार / Sreejith S


Latest News