തിരുവനന്തപുരം നഗരസഭയുടെ ഇന്നത്തെ അവസ്ഥ അതീവ പരിതാപകരമാണെന്ന് മന്ത്രി വി ശിവൻകുട്ടി
Thiruvananthapuram , 19 ഏപ്രില് (H.S.) തിരുവനന്തപുരം നഗരസഭയുടെ ഇന്നത്തെ അവസ്ഥ അതീവ പരിതാപകരമാണെന്ന് മന്ത്രി വി ശിവൻകുട്ടി..മാറാത്തത് മാറും'' എന്ന ക്യാപ്ഷനുമായാണ് ബിജെപി ഇവിടെ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ അധികാരം കിട്ടിയതിന് ശേഷം അവരുടെ പ്രവർത
ശിവൻകുട്ടി


Thiruvananthapuram , 19 ഏപ്രില് (H.S.)

തിരുവനന്തപുരം നഗരസഭയുടെ ഇന്നത്തെ അവസ്ഥ അതീവ പരിതാപകരമാണെന്ന് മന്ത്രി വി ശിവൻകുട്ടി..മാറാത്തത് മാറും' എന്ന ക്യാപ്ഷനുമായാണ് ബിജെപി ഇവിടെ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ അധികാരം കിട്ടിയതിന് ശേഷം അവരുടെ പ്രവർത്തനം കാണുമ്പോൾ സോഷ്യൽ മീഡിയ പറയുന്നത് പോലെ **'നാറാത്തത് നാറും ബിജെപി വന്നാൽ'** എന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

കഴിഞ്ഞ നാല്പത് വർഷത്തിനിടയിൽ തലസ്ഥാന നഗരി ഇത്തരമൊരു മാലിന്യപ്രതിസന്ധിക്ക് സാക്ഷ്യം വഹിച്ചിട്ടില്ല. മാലിന്യനിർമാർജനം പാളിയതോടെ നഗരത്തിൽ തെരുവുനായ ശല്യവും രൂക്ഷമായിരിക്കുകയാണ്. കൃത്യമായ പ്ലാനിംഗ് ഇല്ലാത്തത് കാരണം വേനൽക്കാല രോഗങ്ങളും പടർന്നുപിടിക്കുന്നു. ഇനി നമുക്ക് മുന്നിലുള്ളത് മഴക്കാലമാണ്. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ വെറുതെ പേരിന് നടത്തിയാൽ പോരാ, അത് കൃത്യമായ പ്ലാനിംഗോടെ നടപ്പിലാക്കണം. അത്പോലെ നഗരത്തിലെ തെരുവുവിളക്കുകൾ വേണ്ട രീതിയിൽ പ്രവർത്തിക്കുന്നുമില്ല.

എന്തിനും ഏതിനും സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി എത്രകാലം നിങ്ങൾക്ക് മുന്നോട്ട് പോകാനാകും? നഗരസഭ ഭരണസമിതി മറ്റ് രാഷ്ട്രീയ പാർട്ടികളെ കൂടി വിശ്വാസത്തിൽ എടുക്കാൻ തയ്യാറാകണം.

അടിയന്തിരമായി ഒരു സർവ്വകക്ഷി യോഗവും കൗൺസിൽ യോഗവും വിളിച്ചു ചേർത്ത് ഈ പ്രശ്നത്തിന് പരിഹാരം കാണണം.

40 ദിവസത്തിനകം വികസന ബ്ലൂ പ്രിന്റ് പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നൊക്കെ വലിയ അവകാശവാദങ്ങൾ കേട്ടിരുന്നു. എന്നാൽ അതൊക്കെ വെള്ളത്തിൽ വരച്ച വര പോലെയായി മാറിയിരിക്കുകയാണ്. തിരുവനന്തപുരത്തെ ജനങ്ങളുടെ ജീവിതം ഇത്തരത്തിൽ ദുസ്സഹമാക്കരുത്. ഭരണസമിതി ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ ശക്തമായ ഇടപെടലുകൾക്ക് സർക്കാർ നിർബന്ധിതമാകുമെന്നും ശിവൻകുട്ടി മുന്നറിയിപ്പ് നൽകി..

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും ശിവൻകുട്ടി പറഞ്ഞു..ബഹു. റവന്യൂ മന്ത്രി നേരിട്ട് അവിടെ പോയി കാര്യങ്ങൾ പരിശോധിച്ചതാണ്. വീടുകളിൽ വിള്ളൽ കണ്ടെത്തി എന്നതൊക്കെ വെറും പച്ചക്കള്ളമാണ്. വീടുകളുടെ 'വാട്ടർ പ്രൂഫിങ്' നടപടികൾ പൂർത്തിയായിട്ടില്ല. വെള്ളം കിനിഞ്ഞിറങ്ങുന്ന ഭാഗങ്ങളിൽ പെൻസിൽ കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ മാർക്കിംഗുകളെയാണ് വിള്ളലുകളായി ചിലർ തെറ്റായി ചിത്രീകരിക്കുന്നത്.

സർക്കാരിന് ഇക്കാര്യത്തിൽ വലിയ ജാഗ്രതയുണ്ട്.

ഗുണനിലവാരം നൂറുശതമാനം ഉറപ്പാക്കാതെ ഒരു വീട് പോലും ഞങ്ങൾ ദുരന്തബാധിതർക്ക് കൈമാറില്ല. നിർമ്മാണക്കരാർ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിക്കാണ് അടുത്ത അഞ്ച് വർഷത്തേക്കുള്ള അറ്റകുറ്റപ്പണികളുടെ ചുമതല. സുതാര്യത ഉറപ്പാക്കാൻ വേണ്ടി മൊത്തം തുകയുടെ ഒരു നിശ്ചിത ശതമാനം സർക്കാർ തടഞ്ഞുവെച്ചിരിക്കുകയാണ്. അഞ്ച് വർഷത്തിനിടയിൽ എന്തെങ്കിലും പരാതികൾ ഇല്ലെങ്കിൽ മാത്രമേ ഈ തുക അവർക്ക് വിട്ടുനൽകുകയുള്ളൂ. ഗുണഭോക്താക്കൾ നേരിട്ട് കണ്ട് തൃപ്തി രേഖപ്പെടുത്തിയ ശേഷം മാത്രമേ താക്കോൽ കൈമാറ്റം നടക്കുകയുള്ളൂ.

ഏപ്രിൽ 15-ന് കൈമാറാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൊഴിലാളികൾ നാട്ടിലേക്ക് പോയത് നിർമ്മാണത്തെ ചെറിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. എങ്കിലും 102 വീടുകൾ ഉടൻ പൂർത്തിയാകും. മെയ് ആദ്യവാരത്തോടെ 178 വീടുകൾ കൈമാറാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ വീടിനും ഫർണിച്ചർ വാങ്ങാനായി ഒരു ലക്ഷം രൂപ വരെ സർക്കാർ അനുവദിക്കുന്നുണ്ട്. കഴിഞ്ഞ 20 മാസമായി മുടങ്ങാതെ വാടകയും ആനുകൂല്യങ്ങളും നൽകുന്ന ഈ സർക്കാർ, ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ല.

ഇവിടെ വിള്ളൽ തിരഞ്ഞുനടക്കുന്ന കോൺഗ്രസിനോടും യൂത്ത് കോൺഗ്രസിനോടും എനിക്ക് ഒന്നുമാത്രമേ ചോദിക്കാനുള്ളൂ. ഒരു പ്ലാൻ പോലുമില്ലാതെ കല്ലിട്ട് പോയ ആ വീടുകൾ എവിടെ? വീട് നിർമ്മിച്ചില്ല എന്ന് മാത്രമല്ല, ജനങ്ങളിൽ നിന്ന് പിരിച്ച പണം എവിടെപ്പോയി എന്ന് പറയാൻ പോലും നിങ്ങൾ തയ്യാറായിട്ടില്ല. ഈ കാപട്യം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. പിരിച്ച പണത്തിന്റെ കണക്ക് പറയാത്തവർ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ നോക്കിയാൽ ജനങ്ങൾ തന്നെ നിങ്ങളെ ചോദ്യം ചെയ്യും എന്ന കാര്യത്തിൽ സംശയം വേണ്ടെന്നും ശിവൻകുട്ടി വ്യക്തമാക്കി

---------------

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News