ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും അവഹേളിക്കുന്ന രീതിയില് പരസ്യ ചിത്രം പ്രചരിപ്പിച്ച മന്തി കടകള് ബഹിഷ്ക്കരിക്കണമെന്ന് സ്വാമി ചിദാനന്ദപുരി
Kerala, 19 ഏപ്രില് (H.S.) ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും അവഹേളിക്കുന്ന രീതിയില് പരസ്യ ചിത്രം പ്രചരിപ്പിച്ച മന്തി കടകള് ബഹിഷ്ക്കരിക്കണമെന്ന് സ്വാമി ചിദാനന്ദപുരി. ഇങ്ങനെ മത-സംസ്കാരങ്ങളെ നിന്ദിക്കുന്നവർ രാഷ്ട്രദ്രോഹികളാണെന്നും, ഇത്തരം ആസൂത്രിതമ
സ്വാമി ചിദാനന്ദപുരി


Kerala, 19 ഏപ്രില് (H.S.)

ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും അവഹേളിക്കുന്ന രീതിയില് പരസ്യ ചിത്രം പ്രചരിപ്പിച്ച മന്തി കടകള് ബഹിഷ്ക്കരിക്കണമെന്ന് സ്വാമി ചിദാനന്ദപുരി.

ഇങ്ങനെ മത-സംസ്കാരങ്ങളെ നിന്ദിക്കുന്നവർ രാഷ്ട്രദ്രോഹികളാണെന്നും, ഇത്തരം ആസൂത്രിതമായ ദുഷ്പ്രവൃത്തികളെ കണ്ടില്ലെന്നു നടിച്ചാല് നാളെ ആപത്കരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു

' ഈ വിഷുപുണ്യദിനത്തില് ഉണ്ണിക്കണ്ണൻ പാകം ചെയ്ത മാംസത്തോടൊപ്പം പലവിധത്തില് ഇരിക്കുന്ന അനേകം ആശംസാ- അവഹേളനസന്ദേശങ്ങള് പ്രചരിച്ചു. ചെരിപ്പോടെയുള്ള കാണിക്കാഴ്ചയും നാം കണ്ടു.

ഭഗവച്ചരിതം നമുക്കുപദേശിച്ച ഒരു പുരാണത്തിലും ഇതിഹാസത്തിലും ഇല്ലാത്തവിധം ഭഗവാനെ അപമാനകരമായും വിഷുക്കണിസങ്കല്പ്പത്തിനു വിരുദ്ധമായും ചിത്രീകരിച്ചത് കേവലം കയ്യബദ്ധമല്ലെന്നത് നമ്മുടെ സങ്കല്പ്പങ്ങളെയും വികാരങ്ങളെയും വ്രണപ്പെടുത്തുന്ന അത്തരം ദുഷ്ടപ്രവൃത്തികള് ഏഴോ എട്ടോ സ്ഥലങ്ങളില് നിന്നും ഒരേപോലെ പ്രസിദ്ധീകരിക്കപ്പെട്ടതില് നിന്ന് സാമാന്യബോധമുള്ള ആർക്കും മനസ്സിലാക്കാം.

ഇതരമതങ്ങളിലെ പൂജാബിംബങ്ങളെ ഇപ്രകാരം അരുതാത്തവിധം അവഹേളിക്കാൻ ആരെങ്കിലും പരിശ്രമിക്കുമോ? അങ്ങനെ അരുതാത്തത് ചെയ്താല് അവിടെ ആവിഷ്കാരസ്വാതന്ത്ര്യവാദികള് വരുമോ? ഈ അവഹേളനത്തെ നിയമപരമായി നേരിടാൻ നമുക്കാവണം. പ്രതികരണമില്ലായ്മ മരണതുല്യമാണ്. ചരിത്രത്തില് നിന്നു പാഠങ്ങള് ഉള്ക്കൊള്ളൂ.

ഈ അരുതായ്മ ചെയ്ത സ്ഥാപനങ്ങളെ നമ്മുടെ നാട്ടില് സാഹോദര്യവും സൗഹാർദ്ദവും പുലരണം എന്നിച്ഛിക്കുന്നവർ ഏവരും തീർത്തും ബഹിഷ്കരിക്കുക. ഇങ്ങനെ മത-സംസ്കാരങ്ങളെ നിന്ദിക്കുന്നവർ രാഷ്ട്രദ്രോഹികളാണെന്ന തിരിച്ചറിവോടെ മുന്നേറാൻ നമുക്കാവട്ടെ. ഇത്തരം ആസൂത്രിതമായ ദുഷ്പ്രവൃത്തികളെ കണ്ടില്ലെന്നു നടിച്ചാല് നാളെ ആപത്കരമായിരിക്കും. ഈ സ്ഥാപനങ്ങളെ തീർത്തും ബഹിഷ്കരിക്കുക. എന്നാണ് സ്വാമി ചിദാനന്ദപുരിയുടെ വാക്കുകള്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News