രാജ്യത്തിന്റെ യഥാര്ത്ഥ വികസനം ഉറപ്പാക്കാന് പിന്നാക്കകാരുടെ ഉന്നമനം ഉറപ്പാക്കണം; ഗവര്ണര്
Thiruvanathapuram, 02 ഏപ്രില്‍ (H.S.) തിരുവനന്തപുരം: രാജ്യത്തിന്റെ യഥാര്‍ത്ഥ വികസനം സാധ്യമാകണമെങ്കില്‍ സമൂഹത്തിലെ ഏറ്റവും പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം ഉറപ്പാക്കേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ രാജേന്ദ്ര് വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു. സമൂഹത്തില്‍ ഏറ്റ
governor


Thiruvanathapuram, 02 ഏപ്രില്‍ (H.S.)

തിരുവനന്തപുരം: രാജ്യത്തിന്റെ യഥാര്‍ത്ഥ വികസനം സാധ്യമാകണമെങ്കില്‍ സമൂഹത്തിലെ ഏറ്റവും പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം ഉറപ്പാക്കേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ രാജേന്ദ്ര് വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു.

സമൂഹത്തില്‍ ഏറ്റവും അവസാനതട്ടില്‍

നില്‍ക്കുന്ന വ്യക്തിയുടെയും പുരോഗതി ഉറപ്പാക്കിയാലേ രാജ്യത്തിന്റെ വളര്‍ച്ച സാധ്യമാകൂ എന്ന് ഡീനോട്ടിഫൈഡ് നാടോടി ഗോത്രങ്ങളുടെ സംസ്ഥാനതല യോഗത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

നാടോടി ഗോത്രങ്ങളെ ഇനി അവഗണിക്കാനാവില്ലെന്നും, കൂട്ടായ സമീപനത്തിലൂടെ അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓള്‍ ഇന്ത്യ ഡീനോട്ടിഫൈഡ് നോമാഡിക് ട്രൈബ്സ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ സംഘടിപ്പിച്ച യോഗം ഇത്തരം സമൂഹങ്ങളെ ഒരുമിപ്പിച്ച് അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സുപ്രധാന വേദിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊളോണിയല്‍ കാലഘട്ടത്തില്‍ ജാതി, ഗോത്രം, മതം എന്നിവയുടെ അടിസ്ഥാനങ്ങളില്‍ സമൂഹത്തെ വിഭജിച്ചതാണ് ദേശീയ ഐക്യത്തെ ദുര്‍ബലമാക്കിയതെന്നും, കുറ്റപ്പെടുത്തലുകള്‍ക്കുപകരം ആത്മപരിശോധനയാണ് അഭികാമ്യമെന്നും സൂചിപ്പിച്ച ഗവര്‍ണര്‍ ''സമൂഹം വിഭജിക്കപ്പെട്ടപ്പോള്‍ അത് ദുര്‍ബലമായി'' എന്നത് ചരിത്രം നമ്മെ പഠിപ്പിക്കുന്ന പാഠമാണെന്ന് ഊന്നിപറഞ്ഞു. വിഭജനങ്ങള്‍ കൂട്ടായ ശക്തിയെ ക്ഷയിപ്പിക്കുമെന്നും സ്വാതന്ത്ര്യാനന്തര കാലത്തും ഈ വിഭജനങ്ങളെ പൂര്‍ണമായും ഒഴിവാക്കാന്‍ കഴിഞ്ഞിട്ടില്ലായെല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. സമൂഹിക വിഷയങ്ങളില്‍ ബോധവല്‍ക്കരണം വര്‍ധിച്ചിട്ടുള്ള ഈ കാലഘട്ടത്തില്‍ ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഐക്യത്തിനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തേണ്ടതാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

രാജ്യത്തുടനീളം നടത്തിയ പഠനത്തില്‍ 256-ല്‍ അധികം ഗോത്രങ്ങള്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗം, ഒബിസി വിഭാഗങ്ങളില്‍ ഒന്നിലും ഉള്‍പ്പെടാത്തതിനാല്‍ ദീര്‍ഘകാലങ്ങളായി അവകാശങ്ങളില്‍നിന്ന് മാറ്റി നിര്‍ത്തപ്പെട്ടിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

സമൂഹത്തിലെ ഏറ്റവും പിന്നാക്ക വിഭാഗങ്ങളുടെ ഉയര്‍ച്ച ഉറപ്പാക്കുമ്പോഴാണ് രാജ്യത്തിന്റെ സമഗ്ര പുരോഗതി സാധ്യമാവുകയെന്ന് ആവര്‍ത്തിച്ച ഗവര്‍ണര്‍, അതിന് കൂട്ടായ പ്രവര്‍ത്തനമാണ് അനിവാര്യമെന്നും ആഹ്വാനം ചെയ്തു.

---------------

Hindusthan Samachar / Sreejith S


Latest News