സാർവ്വദേശീയ ഗാനത്തിന്റെ നൃത്തച്ചുവടുകൾ നരുവാമൂട്ടിൽ നിന്ന്; കാട്ടാക്കടയുമായുള്ള ഇഴയടുപ്പം ഓർത്തെടുത്ത് ചെം പാർവ്വതി
Thiruvananthapuram, 02 ഏപ്രില്‍ (H.S.) നരുവാമൂട് എന്ന ഗ്രാമത്തിന് ഒരു താളമുണ്ട്. കൈത്തറി നിർമ്മാണ ശാലകളിലെ ആ താളത്തിനൊപ്പം ചുവടുവച്ചാണ് സാർവ്വദേശീയ ഗാനത്തിനുള്ള നൃത്ത ശിൽപ്പം ചിട്ടപ്പെടുത്തിയതെന്ന് നർത്തകി ചെം പാർവ്വതി. കാട്ടാക്കടുമായി മാത്രമല്ല എ
Kafasu


Thiruvananthapuram, 02 ഏപ്രില്‍ (H.S.)

നരുവാമൂട് എന്ന ഗ്രാമത്തിന് ഒരു താളമുണ്ട്. കൈത്തറി നിർമ്മാണ ശാലകളിലെ ആ താളത്തിനൊപ്പം ചുവടുവച്ചാണ് സാർവ്വദേശീയ ഗാനത്തിനുള്ള നൃത്ത ശിൽപ്പം ചിട്ടപ്പെടുത്തിയതെന്ന് നർത്തകി ചെം പാർവ്വതി. കാട്ടാക്കടുമായി മാത്രമല്ല എംഎൽഎ ഐബി സതീഷുമായും ദീർഘകാലത്തെ പരിചയമാണ്. അമ്മക്കൊപ്പം എസ്എഫ്ഐ കമ്മിറ്റിയിൽ ഐബി സതീഷ് പ്രവർത്തിച്ചിട്ടുണ്ട്. മൂന്നാം ഊഴത്തിന് വോട്ട് ചോദിക്കാൻ അഭിമാനമേ ഉള്ളു എന്നും നർത്തകി.

സത്യാനന്തര കാലത്ത് ജീവിക്കുമ്പോൾ പറയാനുളളത് സത്യത്തെ അറിയുക എന്നാണ്, ഇടതു മുന്നണി സർക്കാരിന്റെ ,പത്ത് വർഷത്തെ വികസന പ്രവർത്തനത്തെ മാറ്റി നിർത്താൻ ശ്രമിക്കുന്ന ശക്തികൾ ചുറ്റുമുണ്ട്. ഈ സമയത്ത് സത്യം തിരിച്ചറിയണം. ഏപ്രിൽ ഒമ്പതിന് ബൂത്തിലെത്തുമ്പോൾ തിരിച്ചറിവുകളുളള ഒരു തീരുമാനത്തോടുകൂടി എത്തണമെന്നും ചെം പാർവ്വതി ഓർമ്മിപ്പിച്ചു.

ലൈഫിന് ജീവിതം എന്നും ജീവൻ എന്നും രണ്ട് അർത്ഥമുണ്ട്, ലൈഫ് എന്ന വാക്ക് ഇന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ മുഖമുദ്ര കൂടിയാണ്. ഏറ്റവും ഇമ്പമുളള വാക്കായി ലൈഫ് മാറി.

ഭക്ഷണം, വീട് , വസ്ത്രം എല്ലാം ഉണ്ടെങ്കിൽ പോലും അത് ഇല്ലാത്ത മനുഷ്യർക്ക് ലഭിക്കുമ്പോൾ അത് നമ്മുടെ കൂടെ വിജയമായി കാണേണ്ടതുണ്ട്. ഇത്തരം നിലപാട് ഇടത് സർക്കാരിന് മാത്രമേ എടുക്കാൻ സാധിക്കുകയുളളൂ.

പെരുമ്പളം പാലം പണിതു, പന്ത്രണ്ടായിരം മനുഷ്യരെ ചേർത്തുപിടിക്കാൻ ഈ സർക്കാർ100 കോടിയാണ് ചെലവാക്കിയത്. മനുഷ്യ അന്തസിന് ഇടതു സർക്കാർ എത്രത്തോളം പ്രാധാന്യം നൽകുന്നുവെന്ന് നാം തിരിച്ചറിയേണ്ടതാണ്.

സ്കൂളുകളിൽ സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ വന്നു, വിദ്യാർഥികൾക്ക് സൗജന്യ ഇൻഷുറൻസ് നൽകുന്ന നൽകുന്ന ഒരു സർക്കാരായിരുന്നു എൽഡിഎഫ് സർക്കാർ. ആറായിത്തിൽപരം സ്റ്റാർട്ടപ്പുകൾ വന്നു. രണ്ട് ഇടത് സർക്കാരും വാഗ്ദാനങ്ങളിൽ പലതും സമർ‍ത്ഥമായി തന്നെ നടപ്പിലാക്കി.

ഇന്ന് പുറത്തിറക്കിയ പ്രകടന പത്രിക നിങ്ങൾ എല്ലാവരും ശ്രദ്ധിച്ചിരിക്കുമെന്ന് കരുതുന്നു, 3000 രൂപയാണ് പെൻഷൻ നൽകുമെന്ന് പത്രികയിൽ പറഞ്ഞു. അന്തസോടുകൂടി മലയാളികൾക്ക് നവകേരളത്തിൽ ജീവിക്കാൻ, കേവല ദാരിദ്ര രേഖയിൽ നിന്ന് നിങ്ങളെ മുക്തരാക്കാൻ കൂടിയാണ് ഇടതുമുന്നണിയുടെ തുടർച്ച വേണ്ടത്.

കാട്ടാക്കടയിലെ കാട്ടാൽ പുസ്തക മേളയിൽ പങ്കെടുത്തിട്ടുണ്ട്. ഒരു ജനജീവിതത്തെ തന്നെ വികസനത്തിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്.

എല്ലാവരും ഐബി സതീഷിന് വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും ചെം പാർവതി പറഞ്ഞു.ശേഷം ഐബിയെ ചെം പാർവതി റെഡ് ഷാൾ അണിയിച്ച് സ്വീകരിച്ചു. പര്യടനം ഉദ്ഘാടനം ചെയ്തു..

പ്രകടന പത്രികയിൽ, ക്ഷേമപെൻഷൻ 3000 രൂപയായി വർധിക്കും. 600 രൂപ പെൻഷൻ 18 മാസം മുടക്കം വരുത്തിയവരുടെ വാഗ്ദാനം അല്ല ഇത്. 600 രൂപ 2000 രൂപ ആക്കിയ ഗവൺമെന്റ് പറയുന്നു ഞങ്ങൾ അത് മൂവായിരം രൂപയാക്കി വർദ്ധിപ്പിക്കും എന്ന്. അത് മുടങ്ങാതെ നൽകും എന്ന് ഇടതുപക്ഷം പറയുന്നു. ഇടതുപക്ഷത്തിന്റെ സമീപനമാണിത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംരംഭക മേഖലയിൽ കാട്ടാക്കട മണ്ഡലത്തിൽ നമ്മൾ നടപ്പാക്കിയ ജലസമൃദ്ധി പദ്ധതി മാതൃകയിൽ സംസ്ഥാനത്തുടനീളം ജലസംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് പ്രകടനപത്രിക ഓർമിപ്പിക്കുകയാണ്.

ഭാവി കേരളത്തെ മുന്നിൽ കണ്ടു കൊണ്ടുള്ള അടിത്തറ ഒരുക്കുകയായിരുന്നു കഴിഞ്ഞ പത്ത് വർഷം. നവകേരളം നമുക്ക് പടുത്തുയർത്തേണ്ടതുണ്ട്. ജീവിതത്തിന് താങ്ങാകുന്ന തണലാകുന്ന നവകേരളം, ആ വികസന തുടർച്ചക്ക്, അഴിമതി രഹിത ഭരണത്തിന് ഒരു വോട്ട് , എനിക്കൊരു വോട്ട്.

എനിക്ക് മകളെ പോലെ വാത്സല്യം ഉള്ള ആളാണ് പാർവതി, ഉയരങ്ങളിൽ എത്തട്ടെ., ഭാവി കേരളത്തിന്റെ പ്രതീക്ഷയാണ് പാർവതി എന്നും ഐബി പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News