യുദ്ധത്തില് അമേരിക്ക വിജയിച്ചു; ഇറാനെ തകര്ത്തു; അവകാശവാദവുമായി ട്രംപ്
America, 02 ഏപ്രില്‍ (H.S.) ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്ക വിജയം കൈവരിച്ചു എന്ന അവകാശവാദവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ നാവികസേന ഇല്ലാതായി. വ്യോമസേന തകര്‍ന്നു തരിപ്പണമായി. ഇറാന്റെ മിക്ക നേതാക്കളും കൊല്ലപ്പെട്ടെന്നും ട്രംപ് പറഞ്ഞു
Donald Trump


America, 02 ഏപ്രില്‍ (H.S.)

ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്ക വിജയം കൈവരിച്ചു എന്ന അവകാശവാദവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ നാവികസേന ഇല്ലാതായി. വ്യോമസേന തകര്‍ന്നു തരിപ്പണമായി. ഇറാന്റെ മിക്ക നേതാക്കളും കൊല്ലപ്പെട്ടെന്നും ട്രംപ് പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണു യുദ്ധത്തില്‍ യുഎസ് ജയിച്ചെന്ന് ട്രംപ് അവകാശവാദമുന്നയിച്ചത്. ഇറാന്റെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കാനുള്ള ശേഷി ഗണ്യമായി കുറഞ്ഞതായും ട്രംപ് പറഞ്ഞു.

ഇറാന് നിര്‍ണായകമായ തിരിച്ചടി നല്‍കിയതിനു യുഎസിലെ സായുധ സേനയെ ട്രംപ് പ്രശംസിച്ചു. മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഉണ്ടാക്കിയ ആണവ കരാര്‍ തെറ്റാണെന്ന് വിശേഷിപ്പിച്ച ട്രംപ്, അത് റദ്ദാക്കാന്‍ കഴിഞ്ഞതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും പറഞ്ഞു.

''ഈ യുദ്ധത്തില്‍ അമേരിക്ക ജയിച്ചിരിക്കുന്നു. ഞാന്‍ എപ്പോഴും നയതന്ത്രത്തിന്റെ പാത തിരഞ്ഞെടുക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇറാന്‍ എല്ലാ കരാര്‍ ശ്രമങ്ങളെയും നിരസിച്ചുകൊണ്ട് തങ്ങളുടെ ആണവ പദ്ധതികളുമായി മുന്നോട്ട് പോവുകയായിരുന്നു. ഒബാമയുടെ ആണവകരാര്‍ നിലവില്‍ ഉണ്ടായിരുന്നെങ്കില്‍ ഇസ്രയേലിന്റെ നിലനില്‍പ്പിന് ഭീഷണിയായേനെ'' - ട്രംപ് പറഞ്ഞു.

ഇറാന്റെ എണ്ണ അമേരിക്കയ്ക്ക് വേണ്‍. അതുകൊണ്ട് തന്നെ ഹോര്‍മുസ് കടലിടുക്ക് വഴി എണ്ണ ഇറക്കുമതി ചെയ്യുന്ന മറ്റ് രാജ്യങ്ങള്‍ ആ പാതയുടെ സംരക്ഷണം ഏറ്റെടുക്കണമെന്നും യുഎസിന് അതിന്റെ ആവശ്യമില്ലെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാന്‍ ഹോര്‍മുസ് അടച്ച സാഹചര്യത്തില്‍, ഇന്ധനത്തിനായി ഈ പാതയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ അത് സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെനസ്വേല ഉള്ളതിനാല്‍ നമുക്ക് ഇനി പശ്ചിമേഷ്യയില്‍നിന്ന് നിന്ന് എണ്ണ വേണ്ട. ഫെബ്രുവരി 28 നാണ് യുദ്ധം തുടങ്ങിയത്. ആദ്യം 32,000 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു. ഇപ്പോള്‍ ആ സംഖ്യ 45,000 ആയി. മറ്റു പ്രസിഡന്റുമാര്‍ ചെയ്ത തെറ്റ് താന്‍ തിരുത്തുകയാണെന്നും ട്രംപ് വിശദീകരിച്ചു. ഞങ്ങള്‍ ഈ ജോലി പൂര്‍ത്തിയാക്കാന്‍ പോവുകയാണെന്നും അത് വളരെ വേഗത്തില്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും ട്രംപ് പറഞ്ഞു.

പശ്ചിമേഷ്യയിലെ സഖ്യകക്ഷികളായ ഇസ്രയേല്‍, സൗദി അറേബ്യ, ഖത്തര്‍, യുഎഇ, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. അവര്‍ മികച്ച രീതിയില്‍ കൂടെയുണ്ട്. ഒരു തരത്തിലും, ഒരു രൂപത്തിലും അവര്‍ക്ക് പരുക്കേല്‍ക്കാനോ അവര്‍ പരാജയപ്പെടാനോ ഞങ്ങള്‍ അനുവദിക്കില്ലെന്നും ഡോണള്‍ഡ് ട്രംപ് കൂട്ടിച്ചേര്‍ത്തു.

---------------

Hindusthan Samachar / Sreejith S


Latest News