ജനങ്ങളിൽ ആവേശം നിറച്ച് കടകംപള്ളി സുരേന്ദ്രന്റെ സ്ഥാനാർത്ഥി പര്യടനം
Thiruvananthapuram, 02 ഏപ്രില്‍ (H.S.) തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ വലിയ സ്വീകരണമാണ് ലഭിക്കുന്നത്. സ്ത്രീകൾ, വിദ്യാർത്ഥികൾ, യുവാക്കൾ ഉൾപ്പെ
Kafasu


Thiruvananthapuram, 02 ഏപ്രില്‍ (H.S.)

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ വലിയ സ്വീകരണമാണ് ലഭിക്കുന്നത്. സ്ത്രീകൾ, വിദ്യാർത്ഥികൾ, യുവാക്കൾ ഉൾപ്പെടെ വലിയ ജനാവലിയാണ് പൂച്ചെണ്ടുകളും ഹാരങ്ങളും അണിയിച്ച് സ്ഥാനാർത്ഥിയെ വരവേൽക്കുന്നത്.

ഇന്ന് ഉച്ചയോടെ പള്ളിയാപറമ്പിൽ നിന്ന് ആരംഭിച്ച പര്യടനം രാത്രി കാട്ടായികോണത്ത് സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിലെ ജനപങ്കാളിത്തം ഇടതുമുന്നണിക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

രാവിലെ കോട്ടമുക്ക് വയോജന കേന്ദ്രം സ്ഥാനാർത്ഥി സന്ദർശിച്ചു. മെഡിക്കൽ കോളേജ് എസ് എ റ്റി എംപ്ലോയീസ് യൂണിയൻ്റെ (സിഐടിയു) തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള തുക സ്ഥാനാർത്ഥിക്ക് കൈമാറി.

മേഖലാതല സ്ഥാനാർത്ഥി പര്യടനത്തിൽ എൽഡിഎഫ് നേതാക്കളും പ്രവർത്തകരും സജീവമായി പങ്കെടുത്തു.

---------------

Hindusthan Samachar / Sreejith S


Latest News