മുസ്ലിംലീഗ് സ്ഥാനാർഥി നിർണയത്തിലെ അവഗണനയിൽ പ്രതിഷേധിച്ച് വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവച്ച് നൂർബിന റഷീദ്.
Kozhikode, 02 ഏപ്രില് (H.S.) മുസ്ലിംലീഗ് സ്ഥാനാർഥി നിർണയത്തിലെ അവഗണനയിൽ പ്രതിഷേധിച്ച് വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവച്ച് നൂർബിന റഷീദ്. മുസ്ലിം ലീഗിൽ വനിതാ ലീഗിന് കടുത്ത അവഗണനയാണെന്നും സ്ഥാനാർഥി നിർണ്ണയത്തിൽ വനിതാ ലീഗുമായി
Nurbina Rasheed


Kozhikode, 02 ഏപ്രില് (H.S.)

മുസ്ലിംലീഗ് സ്ഥാനാർഥി നിർണയത്തിലെ അവഗണനയിൽ പ്രതിഷേധിച്ച് വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവച്ച് നൂർബിന റഷീദ്. മുസ്ലിം ലീഗിൽ വനിതാ ലീഗിന് കടുത്ത അവഗണനയാണെന്നും സ്ഥാനാർഥി നിർണ്ണയത്തിൽ വനിതാ ലീഗുമായി യാതൊരു ചർച്ചയും നടത്തിയില്ലെന്നും അവർ ആരോപിച്ചു.

പേരാമ്പ്രയിലെ സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്കെതിരെയും കൂത്തുപറമ്പിലെ ജയന്തി രാജനെതിരെയും അവർ പരസ്യമായി രംഗത്തെത്തി. ഹരിത വിവാദം സൃഷ്ടിച്ചവരാണ് തഹ്ലിയയും കൂട്ടരുമെന്നും പാണക്കാട് തങ്ങളെ 'നാലാം ഖലീഫ' എന്ന് വിളിച്ചവരോട് യോജിക്കാനാവില്ലെന്നും അവർ പറഞ്ഞു. ഫാത്തിമ തഹ്ലിയക്ക് സീറ്റ് നൽകില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർ ഉറപ്പ് നൽകിയിരുന്നുവെന്നും എന്നാൽ അത് ലംഘിക്കപ്പെട്ടുവെന്നും നൂർബിന ആരോപിച്ചു.

സ്ഥാനാർഥി നിർണയം നടക്കുമ്പോൾ വനിതകൾ പാണക്കാട്ട് ചുറ്റിക്കറങ്ങുന്ന പതിവില്ല. എന്നാൽ ഫാത്തിമ തഹ്ലിയ സീറ്റിനു വേണ്ടി പാണക്കാട്ട് കയറിയിറങ്ങി. സ്ഥാനാർഥി പട്ടികയിൽ തന്നെ ഒഴിവാക്കിയതിന്റെ മാനദണ്ഡം എന്താണെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പദവികൾ മാത്രമാണ് രാജിവയ്ക്കുന്നതെന്നും പാർട്ടിയിൽ തന്നെ തുടരുമെന്നും അവർ വ്യക്തമാക്കി.

താൻ മഴയിൽ പൊട്ടിമുളച്ച തകരയല്ല എന്നും വർഷങ്ങളായി പാർട്ടിയിൽ പ്രവർത്തിക്കുന്ന ആളാണെന്നും അവർ നേരത്തെ ഓർമ്മിപ്പിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിൽ സ്ഥാനാർഥിയായ നൂർബിന റഷീദ് ലീഗിന്റെ സിറ്റിങ് സീറ്റിൽ ദയനീയമായി പരാജയപ്പെട്ടിരുന്നു.

പാണക്കാട് തങ്ങള് നേരിട്ടാണ് ഇക്കുറി സ്ഥാനാര്ത്ഥി നിര്ണയം നടത്തിയത് എന്നതും ശ്രദ്ധേയമാണ്. യുവാക്കള്ക്കും വനിതകള്ക്കും കൂടുതല് അവസരം നല്കിയെന്നാണ് മുസ്ലിം ലീഗിന്റെ അവകാശവാദം. എന്നാല് അസംതൃപ്തര് ധാരാളം അവശേഷിക്കുന്നു എന്നാണ് നൂര്ബീന്റെ രാജി വെളിപ്പെടുത്തുന്നത്. വനിതകള്ക്ക് അര്ഹമായ പ്രാതിനിധ്യം നല്കാത്തതിന്റെ പേരില് എന്നും പഴി കേള്ക്കുന്ന കക്ഷിയാണ് മുസ്ലിം ലീഗ്. ഇക്കുറി പുതുമുഖങ്ങളെ ഇറക്കിയത് തങ്ങള്ക്ക് ഗുണം ചെയ്യുമെന്ന ലീഗിന്റെയും യുഡിഎഫിന്റെയും അവകാശവാദങ്ങള്ക്കിടെയാണ് പാര്ട്ടിയിലെ പുതുകോലാഹലങ്ങള്.

സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമായി തങ്ങൾ വിവിധ പ്രാദേശിക നേതാക്കളുമായും സംഘടനാ പ്രതിനിധികളുമായും മറ്റും നടത്തിയ ആശയവിനിമയങ്ങളുടെയും ചർച്ചകളുടെയും കൃത്യമായ പ്രതിഫലനം ഇത്തവണത്തെ സ്ഥാനാർഥി പട്ടികയിൽ തീർച്ചയായും ഉണ്ടാകുമെന്നായിരുന്നു പൊതു വിലയിരുത്തല്. മുതിര്ന്ന നേതാക്കള് പലരും സ്ഥാനാര്ത്ഥി പട്ടികയില് നിന്ന് പുറത്തായിരുന്നു. അതേസമയം മാറ്റങ്ങള്ക്ക് പാര്ട്ടിയിലെ ചില കേന്ദ്രങ്ങളില് നിന്ന് സ്വീകാര്യത കിട്ടിയിട്ടുമുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News