പ്രധാനമന്ത്രി നരേന്ദ്രമോദിയെ നട്ടെല്ലില്ലാത്ത ഭീരുവെന്ന് പരിഹസിച്ച് കോണ്ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വാദ്ര എംപി.
Thiruvananthapuram , 02 ഏപ്രില് (H.S.) പ്രധാനമന്ത്രി നരേന്ദ്രമോദിയെ നട്ടെല്ലില്ലാത്ത ഭീരുവെന്ന് പരിഹസിച്ച് കോണ്ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വാദ്ര എംപി. മധ്യേക്ഷയില് ഇപ്പോള് നടന്നു വരുന്ന യുദ്ധത്തിന് ഏറ്റവും വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യയിലെ ജന
Priyanka Gandhi


Thiruvananthapuram , 02 ഏപ്രില് (H.S.)

പ്രധാനമന്ത്രി നരേന്ദ്രമോദിയെ നട്ടെല്ലില്ലാത്ത ഭീരുവെന്ന് പരിഹസിച്ച് കോണ്ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വാദ്ര എംപി. മധ്യേക്ഷയില് ഇപ്പോള് നടന്നു വരുന്ന യുദ്ധത്തിന് ഏറ്റവും വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യയിലെ ജനങ്ങളാണ്. യുദ്ധം ആരംഭിച്ച ശേഷം നമ്മുടെ ഇന്ധന വിലയും എല്പിജി വിലയും അനുദിനം കുതിച്ചു കയറുകയാണ്.

പ്രധാനമന്ത്രി നരേന്ദമോദി നമ്മുടെ ഇന്ധന സുരക്ഷ അമേരിക്കയ്ക്ക് പണയം വച്ചു. നമ്മള് എവിടെ നിന്നു ഇന്ധനം വാങ്ങണണെന്ന് തീരുമാനിക്കുന്നത് അമേരിക്കയാണ്. നമ്മള് അമേരിക്കയുമായി ഒപ്പിട്ട കരാര് പ്രകാരം കോടിക്കണക്കിനു രൂപയുടെ ഉത്പ്പന്നങ്ങളാണ് അമേരിക്കയില് നിന്നു വാങ്ങേണ്ടത്. അമേരിക്കയിലെ അത്യാധുനിക യന്ത്രവത്കൃതമായ കാര്ഷിക മേഖലയുമായിട്ടാണ് നമ്മുടെ പാവപ്പെട്ട കര്ഷകര്ക്കിനി മത്സരിക്കേണ്ടി വരുന്നത്.

ഇതിനെല്ലാം കാരണം നട്ടെല്ലില്ലാത്ത ഒരു ഭീരുവായ പ്രധാനമന്ത്രി ഇന്ത്യ ഭരിക്കുന്നതു കൊണ്ടാണ്. മധ്യേഷ്യയിലെ പ്രശ്നങ്ങള് കാരണം നമ്മുടെ നിരവധി സഹോദരീ സഹോദരന്മാര് ഗള്ഫ് മേഖലകളില് കുടിങ്ങിയിരിക്കുകയാണ്. എന്നാല് മോദി സര്ക്കാരിൻ്റെ ഒരു നയവും ഈ ബുദ്ധിമുട്ടില് നിന്ന് കരകയറാന് അവര്ക്ക് സഹായകരമാകുന്നില്ല.

അതേസമയം അമേരിക്കകയ്ക്കും ഇസ്രായേലിനും മുന്നില് നമ്മുടെ രാജ്യം തലകുനിച്ചു നില്ക്കുന്നു. ഏതോ എപ്സ്റ്റീന് ഫയലില് പേരുള്ളതു കൊണ്ട് അതില് നിന്ന് രക്ഷപ്പെടുവാന് ഇന്ത്യാക്കാര് വില കൊടുക്കേണ്ട സ്ഥിതിയാണ്. ഈ മഹത്തായ രാജ്യത്തിൻ്റെ മുഴുവന് ആസ്തികളും മോദി തൻ്റെ സുഹൃത്തായ അദാനിക്കു തീറെഴുതുകയാണ്.

അതിനുള്ള വില ഇന്ത്യാക്കാര് ഓരോ ദിവസവും നല്കേണ്ടി വരുന്നു. എന്നാല് ദൗര്ഭാഗ്യമെന്നു പറയട്ടെ, കേരള മുഖ്യമന്ത്രി മോദിയുടെ ബീടീമായി പ്രവര്ത്തിക്കുകയാണ്. എന്തു കൊണ്ടാണ് കേരളത്തിലെ ഒരു ഇടതു പക്ഷ നേതാവിനെയും നരേന്ദ്രമോദി വിമര്ശിക്കാത്തത്. ശബരിമല സ്വര്ണക്കൊള്ളയെ കുറിച്ച് പ്രധാനമന്ത്രി ഒന്നും മിണ്ടുന്നില്ല. ബിജെപിയും ഇടതു പാർട്ടികളും അഴിമതി നിറഞ്ഞ മുതലാളിത്ത പാര്ട്ടികളാണ് (കറപ്ട് കോര്പ്പറേറ്റ് പാര്ട്ടി).

അവര് അധികാരത്തിലേറിയിട്ട് വര്ഷങ്ങളായി ഇനി ഒരു മാറ്റം വരുത്തണം. നമുക്ക് ഒരു പുതിയ സര്ക്കാരുണ്ടാകണം. കേന്ദ്രത്തിനായാലും സംസ്ഥാനത്തിലായാലും ഭരിക്കുന്ന സര്ക്കാരുകള്ക്ക് ജനങ്ങളോട് ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്തം എന്നത് പണുണ്ടാക്കി അധികാരത്തിലിരിക്കുക എന്നതല്ല മറിച്ച് നമുക്ക് നല്ലൊരു ഭാവി സംഭാവന ചെയ്യുന്നതായിരിക്കണമെന്ന് പ്രിയങ്ക പറഞ്ഞു.

വയനാട്ടില് നിന്ന് എംപിയായ ശേഷം ഇവിടെ കാലെടുത്തു വയക്കുമ്പോള് തന്നെ ഹൃദയം നിറയ്ക്കുന്ന സന്തോഷമാണ് കേരളം തനിക്കു നല്കുന്നത്. ശ്രീനാരായണ ഗുരുവിനെപ്പോലെയുള്ള സാമൂഹിക പരിഷ്കര്ത്താക്കളുടെ നാടാണ് കേരളം. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും സഹോദരങ്ങളെപ്പോലെ വര്ഷങ്ങളായി താമസിച്ചു വരുന്ന നാടാണ് കേരളം.

അടുത്തയിടെ എൻ്റെ മാതാവ് ആശുപത്രിയിലായപ്പോള് അവരെ പരിചരിച്ച മലയാളി നഴ്സുമാരെ കുറിച്ച് എൻ്റെ സഹോദരന് രാഹുല് ഗാന്ധി അടുത്തയിടെ പറഞ്ഞിരുന്നു. ദൗര്ഭാഗ്യമെന്നു പറയട്ടെ കേരളത്തിൻ്റെ ആരോഗ്യ രംഗം തകര്ന്നു കൊണ്ടിരിക്കുകയാണ്. മികച്ച യോഗ്യരായ ആരോഗ്യപ്രവര്ത്തകര് ഉണ്ടായിട്ടും അവരെ കേരളത്തില് ലഭിക്കാത്ത സാഹചര്യമാണ്.

കേരളത്തിലെ എല്ലാ വിഭാഗം കര്ഷകരും ഇന്ന് പ്രയാസം അഭിമുഖീകരിക്കുന്നു. എല്ലാ സാധനങ്ങള്ക്കും വില കയറുമ്പോള് നിങ്ങളുടെ സര്ക്കാരില് നിന്ന് നിങ്ങള്ക്ക് ഒരു സഹായവും ലഭിക്കാത്ത സാഹചര്യമാണ്. ആശാവര്ക്കര്മാര് മാസങ്ങളോളം സമരം ചെയ്തിട്ടും അവരെ കേള്ക്കാന് ഈ സര്ക്കാര് തയ്യാറായില്ല. അവരെ നിശബ്ദമാക്കിയ ശേഷം അവസാനം തെരഞ്ഞെടുപ്പായപ്പോഴാണ് അവരെ കേള്ക്കാന് തയ്യാറായത്.

അവരുടെ പ്രശ്നങ്ങള് മനസിലാക്കാനുള്ള താത്പര്യം സര്ക്കാര് കാട്ടിയില്ല. മുന്പ് അവര് സന്നദ്ധ പ്രവര്ത്തകരായിരുന്നെങ്കില് ഇപ്പോള് അവര് 24 മണിക്കൂറും ഡ്യൂട്ടിയ്ക്കു ലഭ്യമാകേണ്ട സാഹചര്യമാണ്. അപ്പോള് സ്വാഭാവികമായും അവര് പ്രതിഫലം പ്രതീക്ഷിക്കും. ഇന്ന് ഇന്ധന വില കുത്തനെ ഉയരുമ്പോള് അതിൻ്റെ ദുരിതം ഏറ്റവുമധികം അനുഭവിക്കേണ്ടി വരുന്നത് മത്സ്യത്തൊഴിലാളികളാണ്.

വിനോദ സഞ്ചാര മേഖലകളില് ഒരു അവസരവും സൃഷ്ടിക്കപ്പെടുന്നില്ല. 10 വര്ഷം അതി ദീര്ഘമായി ഭരിക്കാന് അവസരം ലഭിച്ച ഒരു സര്ക്കാര് നമുക്ക് വളരെ കുറച്ചു മാത്രം അവസരം സൃഷ്ടിച്ചു എന്നത് തീര്ത്തും നിരാശാജനകമാണെന്നും പ്രിയങ്ക പറഞ്ഞു. യുഡിഎഫ് പ്രകടന പത്രികയിലെ ഇന്ദിരാ ഗാരൻ്റികളായ സ്ത്രീകള്ക്ക് സൗജന്യ ബസ് യാത്ര, ക്ഷേമ പെന്ഷന് 3000 രൂപ, കോളേജ് വിദ്യാര്ഥിനികള്ക്ക് പ്രതിമാസം 1000 രൂപ, യുവ സംരംഭകര്ക്ക് അഞ്ച് ലക്ഷം പലിശ രഹിത വായ്പ, പ്രത്യേക വയോജനമന്ത്രാലയം എന്നിവ നടപ്പാക്കാന് യുഡിഎഫ് സര്ക്കാരിനെ അധികാരത്തിലെത്തിക്കണമെന്നും പ്രിയങ്ക പറഞ്ഞു.

യുഡിഎഫ് ചിറയിന്കീഴ് മണ്ഡലം സ്ഥാനാര്ഥി രമ്യ ഹരിദാസ്, വര്ക്കല മണ്ഡലം സ്ഥാനാര്ഥി വര്ക്കല കഹാര്, ആറ്റിങ്ങല് മണ്ഡലം സ്ഥാനാര്ഥി സന്തോഷ് ഭദ്രന് എന്നിവര് പ്രിയങ്കയ്ക്കൊപ്പം വേദിയിലുണ്ടായിരുന്നു. കൊല്ലം, വട്ടിയൂര്കാവ് മണ്ഡലങ്ങളിലും പിന്നാലെ പ്രിയങ്ക യുഡിഎഫ് സഥാനാര്ഥികള്ക്കായി പ്രചാരണ യോഗങ്ങളില് സംബന്ധിച്ചു.

പിണറായി വിജയന് രൂക്ഷ വിമർശനം

സംസ്ഥാനത്ത് ഭരണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിൽ തലകുനിക്കുന്നുവെന്നും എഐസിസി ജനറൽ സെ്രകട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചു. നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചരണാർഥം വട്ടിയൂർക്കാവ് മണ്ഡലത്തിലെ കവടിയാറിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. അഴിമതി നടത്തി അധികാരത്തിൽ തുടരാൻ സർക്കാർ ബി.ജെപിയുമായി കൂട്ടുചേരുകയാണെന്നും അവർ ആരോപിച്ചു.

കേരളവും ഇന്ത്യവും ഭീരുക്കളാണ് ഭരിക്കുന്നതെന്നും സ്വന്തം നാടിന് വേണ്ടി പ്രയത്നിക്കാൻ താൽപര്യമില്ലാത്ത ഒത്തുകളി നടത്തുന്ന ഭരണാധികാരികളാണ് ഇവരെന്നും പ്രിയങ്ക വ്യക്തമാക്കി. സംസ്ഥാനത്തിൻ്റെ വിദ്യാഭ്യാസ മേഖലയിൽ കാതലായ ഒരു മാറ്റവും വരുത്താൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. അഭ്യസ്തവിദ്യരായ യുവാക്കൾക്ക് ഇവിടെ തൊഴിലവസരങ്ങളില്ല.

വ്യവസായം തുടങ്ങി തൊഴിൽ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്ക് വേണ്ട സഹായം സർക്കാർ ഒരുക്കുന്നില്ല. കഴിഞ്ഞ പത്ത് വർഷമായി ഒന്നും ചെയ്യാത്ത സർക്കാരാണിത്. കേരളത്തിൻ്റെ ചരിത്രം ആദർശം നിറഞ്ഞ മാതൃകയുള്ളതാണെന്നും എന്നാൽ കഴിഞ്ഞ പത്ത് വർഷം കൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ബുദ്ധിമുട്ടുകയാണെന്നും അവർ പറഞ്ഞു.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ പ്രവർത്തകർ മാസങ്ങളോളം സമരം ചെയ്തിട്ടും സർക്കാർ ഒന്നും ചെയ്തില്ല. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിച്ചില്ല. തുച്ഛ ശമ്പളം മാത്രം ലഭിക്കുന്ന നഴ്സുമാർ മികച്ച അവസരങ്ങൾക്കായി നാട് വിടുന്ന അവസ്ഥയാണുള്ളത്. ന്യൂനപക്ഷങ്ങൾ രാജ്യത്തെവിടെയും ആക്രമിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്.

ഇന്ന് യാതൊരു സഹാനുഭൂതിയും ഇല്ലാത്ത നേതാക്കളാണ് നാട് ഭരിക്കുന്നത്. ജനങ്ങുടെ ദൈനംദിന പ്രശ്നങ്ങൾ അവർക്കറിയില്ല. ജോലിക്ക് പോയി തിരിച്ചെത്തിയ ശേഷം കുട്ടികളുടെയും വീട്ടിലെ മുതിർന്നവരുടെയും കാര്യങ്ങൾ നോക്കാൻ കഷ്ടപെടുന്ന സ്ത്രീകളെ കുറിച്ച് അറിയില്ല. അവർക്ക് ഒന്നും മനസിലാകുന്നില്ലെന്ന് മാത്രമല്ല ആരെക്കുറിച്ചും യാതൊരു കരുതലുമില്ല. ഇതല്ല കേരളം പിന്തുടർന്നുവന്ന പാരമ്പര്യം

താനറിയുന്ന കേരളം എക്കാലത്തും ഒരു രത്നമാണ്. വയനാട്ടിൽ നിന്നുള്ള പാർലമെൻ്റ് അംഗമായ ശേഷം കഴിഞ്ഞ ഒന്നരവർഷത്തിലെ ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കുകയാണ്. കഷ്ടപ്പെട്ട് ജീവിക്കുന്ന ജനങ്ങൾ വളരെ അന്തസോടെയാണ് മുന്നോട്ട് പോകുന്നത്. പ്രകൃതി ദുരന്തത്തിലും പ്രശ്നങ്ങളിലും കേരളത്തിൻ്റെ ഒത്തൊരുമ ദൃശ്യമായിട്ടുണ്ട്. കേരളത്തിന് ജാഗ്രതയുടെയും ഉത്തരവാദിത്തിൻ്റെയും കടമയുടെയും സംസ്കാരവും ചരിത്രവുമാണുള്ളത്.

നിങ്ങളുടെ ഭാവി സുരക്ഷിതമാക്കേണ്ടവർ നിങ്ങളെ അവഗണിക്കുകയാണ്. അതുകൊണ്ട് യഥാർഥത്തിലുള്ള ജനാധിപത്യ ഭരണം തിരിച്ചു കൊണ്ടു വരേണ്ട തെരഞ്ഞെടുപ്പായി ഇതിനെ കാണണമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള വലിയ പദ്ധതിയുടെ ചെറിയ ഭാഗമെന്നാണ് യുഡിഎഫ് പ്രഖ്യാപിച്ച അഞ്ച് ഇന്ദിരാ ഗ്യാരൻ്റികളെയും അവർ വിശേഷിപ്പിച്ചത്. തിരുവനന്തപുരം ജില്ലയിലെ മുഴുവൻ സ്ഥാനാർഥികളും അണിനിരന്ന വേദിയിൽ മികച്ച ഭരണത്തിനായി എല്ലാവരെയും ജയിപ്പിക്കണമെന്ന ആഹ്വാനം നൽകിയ ശേഷമാണ് അവർ വേദി വിട്ടത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News