രാജീവ് ചന്ദ്രശേഖറിന്റെ വിജയത്തിനായി കലാകായിക സാംസ്കാരിക സദസ്സ്
Thiruvananthapuram, 02 ഏപ്രില്‍ (H.S.) തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ വിജയത്തിനായി കലാ സാംസ്‌കാരിക കായികരംഗത്തെ പ്രമുഖര്‍ പങ്കെടുത്ത സാംസ്‌കാരിക സദസ്സ് നടന്നു. ഇത് മാറ്റത്തിന്റെ തെരഞ്ഞെടുപ്പ
Rajeev Chandrasekhar


Thiruvananthapuram, 02 ഏപ്രില്‍ (H.S.)

തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ വിജയത്തിനായി കലാ സാംസ്‌കാരിക കായികരംഗത്തെ പ്രമുഖര്‍ പങ്കെടുത്ത സാംസ്‌കാരിക സദസ്സ് നടന്നു.

ഇത് മാറ്റത്തിന്റെ തെരഞ്ഞെടുപ്പാണ്. ആ മാറ്റം വികസനമാണ്, സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കലും വികസനത്തിന്റെ ഭാഗമാണ് എന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പരശുരാമ സ്വാമി ക്ഷേത്രം, പനത്തുറ, ഇടയാര്‍ , എംഎസ്‌കെ നഗര്‍ എന്നിവിടങ്ങളില്‍ ഞാന്‍ സന്ദര്‍ശിച്ചപ്പോള്‍ 40 വര്‍ഷത്തിലധികമായി പരിഹരിക്കാതെ കിടക്കുന്ന നിരവധി കാര്യങ്ങളുണ്ട്. ജനങ്ങള്‍ ഒരു എംഎല്‍എയെ തെരഞ്ഞെടുത്താല്‍ ആ എംഎല്‍എയുടെ ഉത്തരവാദിത്തമാണ് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നത്. എന്നെ തെരഞ്ഞെടുത്താല്‍ ഞാന്‍ നിങ്ങളോടൊപ്പം എല്ലായിപ്പോഴും ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

അധ്യാപന രംഗത്തും മജീഷ്യനായും കഴിവ് തെളിയിച്ച പ്രൊഫ.ആര്‍.ഹരിദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിജെപി സംസ്ഥാന കമ്മറ്റി അംഗം കെ.പത്മനാഭന്‍, സംവിധായകന്‍ അനീഷ് ജോസഫ് അരുനാട്, ശാസ്ത്രീയ സംഗീതജ്ഞന്‍ മോഹനകുമാര്‍, മജീഷ്യന്‍ മനു പൂജപ്പുര, കാര്‍ട്ടൂണിസ്റ്റ് ഹരികുമാര്‍, ഡോ.ഷമീര്‍ മുഹമ്മദ്, സാംസ്‌കാരിക സെല്‍ കണ്‍വീനര്‍ കരുങ്കുളം സന്തോഷ്, ദീപക് ഗണേഷ്ചന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രൊഫ.ആര്‍.ഹരിദാസ് ഒരു മാജിക്കിലൂടെയാണ് രാജീവ് ചന്ദ്രശേഖറിനെ സ്വീകരിച്ചത്. ശൂന്യമായ ഒരു പാത്രത്തില്‍ കുറച്ച് പുഷ്പങ്ങള്‍ ഇട്ട് അടച്ചശേഷം അത് രാജീവ് ചന്ദ്രശേഖറിനെക്കൊണ്ട് തുറപ്പിച്ചു. പാത്രം തുറന്നപ്പോള്‍ ഒരു താമരയാണ് പുറത്ത് വന്നത്. വളരെ സന്തോഷത്തോടെ രാജീവ് ചന്ദ്രശേഖര്‍ ആ താമര സ്വീകരിച്ചു

---------------

Hindusthan Samachar / Sreejith S


Latest News