ക്ഷേമ പെൻഷൻ 3000 ആക്കും എന്ന എൽഡിഎഫ് പ്രഖ്യാപനം യുഡിഎഫിന്റെ കോപ്പിയടിയാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി
Kasaragod , 02 ഏപ്രില് (H.S.) ക്ഷേമ പെൻഷൻ 3000 ആക്കും എന്ന എൽഡിഎഫ് പ്രഖ്യാപനം യുഡിഎഫിന്റെ കോപ്പിയടിയാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ''ഇത് നമ്മൾ നേരത്തെ പ്രഖ്യാപിച്ചതാണ്. എൽ ഡി എഫ് പത്തു കൊല്ലം ഭരിച്ചല്ലോ? 3000 ആക്കണം എങ്കിൽ മുമ്പേ ആക്കാമായിരുന്ന
Rajmohan Unnithan MP


Kasaragod , 02 ഏപ്രില് (H.S.)

ക്ഷേമ പെൻഷൻ 3000 ആക്കും എന്ന എൽഡിഎഫ് പ്രഖ്യാപനം യുഡിഎഫിന്റെ കോപ്പിയടിയാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. 'ഇത് നമ്മൾ നേരത്തെ പ്രഖ്യാപിച്ചതാണ്. എൽ ഡി എഫ് പത്തു കൊല്ലം ഭരിച്ചല്ലോ? 3000 ആക്കണം എങ്കിൽ മുമ്പേ ആക്കാമായിരുന്നില്ലേ.' -രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

'എൽഡിഎഫിന്റെ കഴിഞ്ഞ പ്രകടന പത്രികയിൽ ക്ഷേമ പെൻഷൻ 2500 ആക്കും എന്നായിരുന്നു എന്നിട്ട് ആയോ. ഇപ്പൊ വോട്ട് പിടിക്കാൻ 1600 കൂട്ടി 2000 ആക്കി. 265 ദിവസം 10 രൂപ കൂട്ടാൻ ആശാ വർക്കർമാർ രാപ്പകൽ സമരം നടത്തിയില്ലേ. കേരളത്തിലെ ജയിലുകളിൽ കഴിയുന്ന കുറ്റവാളികൾക്ക് ദിവസം 650 രൂപ ആക്കിയത്, അതെങ്കിലും ആശാ വർക്കർക്കമാർക്ക് കൊടുക്കണ്ടേ.

തെരഞ്ഞെടുപ്പ് വരുമ്പോള് ആളുകളെ പറ്റിക്കാൻ ആണ് എൽഡിഎഫ് മാനിഫെസ്റ്റോ ഇറക്കുന്നത്. എല്ലാകാലവും എല്ലാവരെയും പറ്റിക്കാൻ കാഴിയില്ലെ'ന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

'10 വർഷത്തെ ഭരണ വിരുദ്ധ വികാരം ജനഹൃദയങ്ങളില് നില്ക്കുകയാണ്. അപ്പോള് കമ്മ്യൂണിസ്റ്റുകാർ പോലും ഈ സർക്കാരിനെ താഴെയിറക്കാൻ പരിശ്രമിക്കുന്നു.' -രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

'ഇത്തവണ പ്രവചനാതീതമാണ് മത്സരം. എത്രകണ്ട് വിജയിക്കാനാകുമെന്ന് പറയാനാകില്ല. 111 വരെ, ചിലപ്പോള് അതിന് മുകളിലേക്ക് വരെ പോകാൻ യുഡിഎഫിന് സാധിക്കും' -രാജ്മോഹൻ ഉണ്ണിത്താൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പിണറായി വിജയനാണ് യുഡിഎഫിന്റെ ഐശ്വര്യമെന്നും അദ്ദേഹത്തിന്റെ പ്രവൃത്തികള് മാത്രം മതി യുഡിഎഫ് വിജയിക്കാനെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

എഫ്സിആർഐ (വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബില്) കേന്ദ്ര സർക്കാർ പാസാക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി പ്രതികരിച്ചു. 'തെരഞ്ഞെടുപ്പ് വന്നതുകൊണ്ട് തത്കാലം മാറ്റിവച്ചതാണ്. എഫ്സിആർഐ ഭേദഗതിയും കൊണ്ടുവരും. അത് കഴിഞ്ഞ് ഏകീകൃത സിവിൽ കോഡ് അവർ പാസാക്കും. ബിജെപിയുടെ ലക്ഷ്യം ഹിന്ദു രാഷ്ട്രമാണ്. മുസ്ലിങ്ങൾക്കും ക്രൈസ്തവർക്കും എതിരാണ്.' -രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.

'ക്രൈസ്തവ സമൂഹം അനുഭവിക്കുന്ന യാതനകൾ, വേദനകൾ വളരെ വലുതാണ്. ഇന്ന് പെസഹ, ഇന്നും പരീക്ഷ ഉണ്ട്. നാളെ ദുഃഖ വെള്ളിയാഴ്ച. നാളെയും കേന്ദ്രം പരീക്ഷ വച്ചിട്ടുണ്ട്. വഖഫിൽ മുസ്ലിങ്ങളെ പരമാവധി ദ്രോഹിച്ചു. ഇനി ക്രൈസ്തവരെയും ദ്രോഹിക്കും.' -രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

'പൗരത്വ നിയമം ഭേദഗതി ചെയ്തതോടു കൂടി രാജ്യത്ത് രണ്ട് തരം പൗരന്മാരുണ്ടായി. ഈ രണ്ടാംതരം പൗരന്മാരാണ് ഇന്ത്യയുടെ മണ്ണില് ക്രൈസ്തവരും മുസല്മാൻമാരും. ഭരണഘടനയാണ് അവർക്ക് പലതിനും വിഘാതമായി നില്ക്കുന്നത്. ആ ഭരണഘടന ഭേദഗതി ചെയ്യാനാണ് അവർ ശ്രമിച്ചത്. ഇത്തവണ അതിനുള്ള ഭൂരിപക്ഷം കിട്ടിയില്ല. കിട്ടിയിരുന്നെങ്കില് ഇന്ത്യൻ ഭരണഘടനയെ അവർ അട്ടിമറിക്കുമായിരുന്നു.' -ഉണ്ണിത്താൻ കടുത്ത ഭാഷയില് വിമർശിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News