സംസ്ഥാനത്ത് കോൺഗ്രസ് നിർദ്ദേശിക്കുന്ന ഏത് നിയമസഭ മണ്ഡലമായാലും മത്സരിക്കുകയെന്നത് തൻ്റെ കർത്തവ്യമാണെന്ന് ചിറയീൻകീഴ് യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്.
Thiruvananthapuram , 02 ഏപ്രില് (H.S.) സംസ്ഥാനത്ത് കോൺഗ്രസ് നിർദ്ദേശിക്കുന്ന ഏത് നിയമസഭ മണ്ഡലമായാലും മത്സരിക്കുകയെന്നത് തൻ്റെ കർത്തവ്യമാണെന്ന് ചിറയീൻകീഴ് യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. സ്ഥാനാർഥിത്വം നിശ്ചയിക്കുന്നത് ഹൈക്കമാൻഡാണ്. ആലത്തൂരും ചേലക്ക
REMYA HARIDAS


Thiruvananthapuram , 02 ഏപ്രില് (H.S.)

സംസ്ഥാനത്ത് കോൺഗ്രസ് നിർദ്ദേശിക്കുന്ന ഏത് നിയമസഭ മണ്ഡലമായാലും മത്സരിക്കുകയെന്നത് തൻ്റെ കർത്തവ്യമാണെന്ന് ചിറയീൻകീഴ് യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. സ്ഥാനാർഥിത്വം നിശ്ചയിക്കുന്നത് ഹൈക്കമാൻഡാണ്. ആലത്തൂരും ചേലക്കരയും ലഭിച്ച സ്വീകാര്യത ചിറയിൻകീഴും ലഭിക്കുന്നുണ്ട്. പ്രവർത്തകർ ആവേശത്തോടെ ഒപ്പമുണ്ട്. സ്തീകൾ ഉൾപ്പെടെയുള്ള വോട്ടർമാർ മകളോട് പെരുമാറുന്നത് പോലെയാണ് തന്നെക്കാണുന്നതെന്നും രമ്യ പറഞ്ഞു.

കേരളത്തിൽ യുഡിഎഫ് നൂറ് സീറ്റിലേറെ നേടി വൻവിജയം കരസ്ഥമാക്കും. ഇടതു സർക്കാരിനെതിരെയുള്ള ജനവികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മാനന്തവാടിയിൽ സി കെ ജാനുവിന് സീറ്റ് ലഭിക്കാത്തത് എന്തുകൊണ്ടാണെന്നറിയില്ല.

പ്രാദേശിക നേതൃത്വം സ്ഥാനാർഥിയെ നിർദേശിക്കാറുണ്ട്. ചിറയിൻകീഴ് മത്സരിക്കണമെന്ന നിർദേശം വന്നപ്പോഴാണ് താനറിഞ്ഞത്. പ്രിയങ്ക ഗാന്ധിയുൾപ്പെടെയുള്ളവർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നത് ആവേശം പകരുന്നുണ്ട്. സംസ്ഥാനത്തൊട്ടാകെ യുഡിഎഫ് തരംഗമാണുള്ളത്. കോൺഗ്രസിൻ്റെ ഒത്തൊരുമയോടെയുള്ള പ്രവർത്തനം നല്ല വിജയം നേടി നൽകുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നും രമ്യ ഹരിദാസ് പറഞ്ഞു.

കൊടുംചൂടിനെ വകവയ്ക്കാതെ പ്രിയങ്ക ഗാന്ധിയെ വരവേൽക്കാൻ നിന്നവരുടെ ആവേശം കണ്ട് കൈവീശിയാണ് പ്രിയങ്ക വേദിയിലേക്ക് കയറിയത്. രമ്യ ഹരിദാസ്, ആറ്റിങ്ങൽ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി സന്തോഷ് ഭദ്രൻ, വർക്കല മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി വർക്കല കഹാർ എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് പ്രിയങ്ക ഗാന്ധിയെത്തിയത്.

കേരളത്തെ അഭിനന്ദിച്ച് ജനങ്ങളെ അഭിവാദ്യം ചെയ്ത് ആരംഭിച്ച പ്രിയങ്ക ഗാന്ധി ഇടതു സർക്കാരിനെതിരെയും പിണറായി വിജയനെതിരെയും തിരിഞ്ഞതോടെ പ്രവർത്തകർ ഉഷാറായി. കേരളത്തിലെ എല്ലാ വിഭാഗം കർഷകരും ഇന്ന് പ്രയാസം അഭിമുഖീകരിക്കുന്നു. എല്ലാ സാധനങ്ങൾക്കും വില കയറുമ്പോൾ നിങ്ങളുടെ സർക്കാരിൽ നിന്ന് നിങ്ങൾക്ക് ഒരു സഹായവും ലഭിക്കാത്ത സാഹചര്യമാണ്. ആശാവർക്കർമാർ മാസങ്ങളോളം സമരം ചെയ്തിട്ടും അവരെ കേൾക്കാൻ ഈ സർക്കാർ തയാറായില്ല. അവരെ നിശബ്ദമാക്കിയ ശേഷം അവസാനം തെരഞ്ഞെടുപ്പായപ്പോഴാണ് അവരെ കേൾക്കാൻ തയാറായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നട്ടെല്ലില്ലാത്ത ഭീരുവാണെന്നും പ്രിയങ്കാ ഗാന്ധി പരിഹസിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News