നാടും നഗരവും ഓടിതീർത്ത് വി.മുരളീധരൻ ; ആവേശപ്രചാരണം അവസാനലാപ്പിൽ
Thiruvananthapuram, 02 ഏപ്രില്‍ (H.S.) അവസാനഘട്ട പ്രചാരണം ആഘോഷമാക്കി കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിലെ എൻഡിഎ - ബിജെപി സ്ഥാനാർത്ഥി വി മുരളീധരന്റെ സ്ഥാനാർത്ഥി പര്യടനം. പൊതുജനസമ്പർക്കത്തിനും പദയാത്രക്കും ശേഷം ആരംഭിച്ച പര്യടനം മണ്ഡലത്തിന്റെ മുക്കിലൂം മ
Vm


Thiruvananthapuram, 02 ഏപ്രില്‍ (H.S.)

അവസാനഘട്ട പ്രചാരണം ആഘോഷമാക്കി കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിലെ എൻഡിഎ - ബിജെപി സ്ഥാനാർത്ഥി വി മുരളീധരന്റെ സ്ഥാനാർത്ഥി പര്യടനം.

പൊതുജനസമ്പർക്കത്തിനും പദയാത്രക്കും ശേഷം ആരംഭിച്ച പര്യടനം മണ്ഡലത്തിന്റെ മുക്കിലൂം മൂലയിലും ഓടിയെത്തുകയാണ്.

വ്യാഴാഴ്ചത്തെ പര്യടനം കരിക്കകം ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ഐറ്റികോണം കോളനിയിൽ സമാപിച്ചു.

ലക്ഷംവീട്, ആറ്റുവരമ്പ്, വെൺപാലവട്ടം, കണ്ണമൂല, കുമാരപുരം, ആക്കുളം കോളനി, പ്രശാന്ത് നഗർ ജംഗ്ഷൻ, പുലയനാർ കോട്ട ജംഗ്ഷൻ, ഉള്ളൂർ ജംഗ്ഷൻ തുടങ്ങി 52 സ്ഥലങ്ങൾ സന്ദർശിച്ച് സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് പര്യടനം പൂർത്തിയായത്.

ചൂടും വെയിലും കാര്യമാക്കാതെ വൻ സ്വീകരണമാണ് ഓരോ കേന്ദ്രങ്ങളിലും പര്യടനത്തിന് ലഭിച്ചത്.

പുഷ്പവൃഷ്ടി നടത്തിയും, കിരീടം ചൂടിയും സ്ഥാനാർത്ഥിയെ ബിജെപി പ്രവർത്തകരും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു.

സ്വീകരണത്തിന് ബിജെപി മണ്ഡലം പ്രസിഡന്റ് ദിവ്യ പ്രദീപ്, കൗൺസിലർമാരായ ജയാ രാജീവ്, പ്രദീപ് കുമാർ, മുൻ കൗൺസിലർമാരായ ഡി.ജി. കുമാരൻ, ഹിമ സിജി, തുടങ്ങിയവർ നേതൃത്വം നൽകി.

---------------

Hindusthan Samachar / Sreejith S


Latest News