വി. ശിവൻകുട്ടിയുടെ തിരഞ്ഞെടുപ്പ് പര്യടനം ആവേശകരമായി തുടരുന്നു; നാളെയും പര്യടനം
Thiruvananthapuram, 02 ഏപ്രില്‍ (H.S.) നേമം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി. ശിവൻകുട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ഇന്ന് (ഏപ്രിൽ 2) കളിപ്പാൻകുളത്ത് ആവേശകരമായ തുടക്കമായി. രാവിലെ കളിപ്പാൻകുളത്ത് നടന്ന പരിപാടിക്ക് ശേഷം ഉച്ചയ്ക്ക് മൂന്ന് മണ
Shivankutty


Thiruvananthapuram, 02 ഏപ്രില്‍ (H.S.)

നേമം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി. ശിവൻകുട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ഇന്ന് (ഏപ്രിൽ 2) കളിപ്പാൻകുളത്ത് ആവേശകരമായ തുടക്കമായി. രാവിലെ കളിപ്പാൻകുളത്ത് നടന്ന പരിപാടിക്ക് ശേഷം ഉച്ചയ്ക്ക് മൂന്ന് മണിയോടെ ലക്ഷ്മി നഗറിൽ നിന്നാണ് മണ്ഡലം പര്യടനം ആരംഭിച്ചത്. തിരുമല, കുന്നപുഴ, ആറാമട പള്ളി തുടങ്ങി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥിക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. രാത്രി വൈകി വാർഡ് ഓഫീസിന് സമീപം ഇന്നത്തെ പര്യടനം സമാപിച്ചു.

സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പര്യടനം നാളെയും (ഏപ്രിൽ 03, വെള്ളി) തുടരും. ഉച്ചയ്ക്ക് ശേഷം 3.00 മണിക്ക് മരത്തിൽ നടയിൽ നിന്നാണ് നാളത്തെ പ്രചാരണ പരിപാടികൾ ആരംഭിക്കുന്നത്. തുടർന്ന് ഓപ്പനാമഠം, തിരുവല്ലം, കുമിളി, മിൽമ ജംഗ്ഷൻ, നാഷണൽ കോളേജ് തുടങ്ങി മണ്ഡലത്തിലെ നാൽപ്പതോളം കേന്ദ്രങ്ങളിലൂടെ പര്യടനം കടന്നുപോകും. രാത്രി 9.00 മണിക്ക് ഹൈവേ ജംഗ്ഷനിൽ സമാപിക്കുന്ന സ്വീകരണ പരിപാടികളിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും പങ്കുചേരണമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News