Enter your Email Address to subscribe to our newsletters

Thiruvanathapuram, 02 ഏപ്രില്‍ (H.S.)
ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള 'കേരള ആന്റി റാഗിംഗ് (ഭേദഗതി) ബില്‍ 2025' നടപ്പിലാക്കുന്നതിലെ അകാരണമായ കാലതാമസത്തില്‍ സംസ്ഥാന സര്‍ക്കാരിനും നിയമവകുപ്പിനും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.
നിയമനിര്‍മ്മാണ നടപടികള്‍ ചുവപ്പുനാടയില്‍ കുരുക്കി വിദ്യാര്‍ത്ഥികളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് വ്യക്തമാക്കിയ കോടതി, വിഷയത്തില്‍ നേരിട്ട് വിശദീകരണം നല്‍കാനായി സംസ്ഥാന നിയമസെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടു.
കോടതിയുടെ നിരീക്ഷണങ്ങള്‍:
റാഗിംഗ് എന്നത് വെറുമൊരു അച്ചടക്ക ലംഘനമല്ലെന്നും അത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
നിയമപരിഷ്‌കരണകമ്മീഷന്‍ തയ്യാറാക്കിയ കരട് നിര്‍ദേശം അടങ്ങിയ ബില്‍ നിയമവകുപ്പില്‍ എത്തിയിട്ട് ഏറെ നാള്‍ ആയെങ്കിലും സര്‍ക്കാര്‍ തുടരുന്ന മെല്ലെപ്പോക്ക് അംഗീകരിക്കാനാവില്ല.
സര്‍ക്കാരിന്റെ മറ്റേതൊരു മുന്‍ഗണനയേക്കാളും വലുതാണ് വിദ്യാര്‍ത്ഥികളുടെ ശാരീരിക-മാനസിക ക്ഷേമമെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.
ഉദ്യോഗസ്ഥ തലത്തിലെ അനാസ്ഥ അനുവദിക്കില്ലെന്നും കോടതി കര്‍ശന മുന്നറിയിപ്പ് നല്‍കി.
പുതിയ നിയമന വിവാദങ്ങള്‍ക്കിടെ വീണ്ടും പ്രതിസന്ധി:
നിലവിലു ണ്ടായിരുന്ന സംസ്ഥാന ഇലക്ഷന്‍ കമ്മീഷണര്‍ മാര്‍ച്ച് 30 ന് കാലാവധി പൂര്‍ത്തിയാക്കുന്ന ഒഴിവില്‍ അടുത്ത അഞ്ചുവര്‍ഷ കാലത്തേക്ക് ഇലക്ഷന്‍ കമ്മീഷണറായി നിലവിലെ നിയമസെക്രട്ടറി കെ.ജി. സനല്‍കുമാറിനെ ഡെപ്യൂട്ടേഷനില്‍ നിയമിക്കാന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വരുന്നതിനു മുമ്പ് തിരക്കിട്ട് മന്ത്രിസഭ തീരുമാനിച്ചുവെ ങ്കിലും ജില്ലാ ജഡ്ജി ആയതുകൊണ്ട് ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതി കൂടാതെ നിയമിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി
ഗവണര്‍ക്ക് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി പരാതി നല്‍കിയതോടെ സനല്‍കുമാറിനെ നിയമിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനം നടപ്പിലാക്കാനായില്ല.
ഈ പദവി മാറ്റത്തിനായുള്ള നടപടികള്‍ക്കിടെ യാണ് ഇപ്പോള്‍ നിലവിലെ ഔദ്യോഗിക ചുമതലയിലെ വീഴ്ചയുടെ പേരില്‍ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം നേരിടേണ്ടി വരുന്നത്.
---------------
Hindusthan Samachar / Sreejith S