'പൈതലാം യേശുവേ' എന്ന ഗാനത്തിന്റെ സൃഷ്ടാവ് ഫാ. ജസ്റ്റിന് പനയ്ക്കല് അന്തരിച്ചു
Kochi, 02 ഏപ്രില്‍ (H.S.) മലയാളികള്‍ നെഞ്ചേറ്റിയ ഒരുപിടി ക്രൈസ്തവഗാനങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന സംഗീത സംവിധായകനും വൈദികനുമായ ഫാദര്‍ ജസ്റ്റിന്‍ പനയ്ക്കല്‍ (91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. എറണാകുളം
father


Kochi, 02 ഏപ്രില്‍ (H.S.)

മലയാളികള്‍ നെഞ്ചേറ്റിയ ഒരുപിടി ക്രൈസ്തവഗാനങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന സംഗീത സംവിധായകനും വൈദികനുമായ ഫാദര്‍ ജസ്റ്റിന്‍ പനയ്ക്കല്‍ (91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. എറണാകുളം ജില്ലയിലെ മഞ്ഞുമ്മലിലെ സന്യാസഭവനത്തിലായിരുന്നു അന്ത്യം.

കെ.എസ്. ചിത്ര ആലപിച്ച 'പൈതലാം യേശുവേ' എന്ന ഗാനമാണ് ഫാ. ജസ്റ്റിന്‍ ഒരുക്കിയതില്‍ ഏറ്റവും പ്രശസ്തമായ ഗാനം. ദൈവം പിറക്കുന്നു, മാനസത്തിന്‍ മണിവാതില്‍, നവ്യമാമൊരു കല്‍പ്പന ഞാന്‍, ജീവിതഗര്‍ത്തത്തില്‍ അലയും, പുതിയൊരു പുലരി വിടര്‍ന്നു തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ ചിലത്. ജീവിതഗര്‍ത്തത്തില്‍ അലയും എന്ന ഗാനത്തിന് വരികളെഴുതിയതും ജസ്റ്റിന്‍ പനയ്ക്കലാണ്.

കേരളത്തിലെ കര്‍മലീത്ത സഭയുടെ മഞ്ഞുമ്മല്‍ പ്രൊവിന്‍സ് അംഗമാണ് ഫാ. ജസ്റ്റിന്‍ പനയ്ക്കല്‍. മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരിയിലെ ദൈവശാസ്ത്ര വിഭാഗം അധ്യാപകന്‍ കൂടിയാണ് കുമ്പളങ്ങി സ്വദേശിയായ അദ്ദേഹം. ഗായകന്‍ ഡോ. കെ.ജെ. യേശുദാസുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന ജസ്റ്റിന്‍ അച്ചന്റെ ഭൂരിഭാഗം ഗാനങ്ങളും ആലപിച്ചത് യേശുദാസാണ്.

ഫാ. ജസ്റ്റിന്‍ പനയ്ക്കലിന്റെ ഭൗതികശരീരം മഞ്ഞുമ്മലിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം തിങ്കളാഴ്ച നടക്കും.

---------------

Hindusthan Samachar / Sreejith S


Latest News