സിപിഎം പ്രകടന പത്രിക ഇന്ന്; ക്ഷേമപെന്ഷന് വര്ദ്ധന അടക്കം ജനപ്രീയ പ്രഖ്യാപനങ്ങള്
Kozhikkode, 02 ഏപ്രില്‍ (H.S.) സിപിഎം പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. എല്‍ഡിഎഫിന്റെ പത്രികയും പുറത്തിറക്കുന്നുണ്ട്. കോഴിക്കോടാണ് ചടങ്ങ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളഅള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ജനപ്രീയ പ്രഖ്
LDF


Kozhikkode, 02 ഏപ്രില്‍ (H.S.)

സിപിഎം പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. എല്‍ഡിഎഫിന്റെ പത്രികയും പുറത്തിറക്കുന്നുണ്ട്. കോഴിക്കോടാണ് ചടങ്ങ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളഅള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ജനപ്രീയ പ്രഖ്യാപനങ്ങള്‍ ഏറെ ഉണ്ടാകുമെന്നാണ് സൂചന. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയതിന്റെ നേട്ടവുമായി എല്‍ഡിഎഫ് എല്ലാത്തവണയും ജനവിധി തേടുന്നത്.

എല്‍ഡിഎഫ് പ്രകടന പത്രികയില്‍ ക്ഷേമപദ്ധതികള്‍ക്ക് ഊന്നലുണ്ടാകുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്. മറ്റ് രണ്ട് പാര്‍ട്ടികള്‍ പ്രഖ്യാപിച്ചതിലും കൂടുതല്‍ വര്‍ധന ക്ഷേമപെന്‍ഷനില്‍ വാഗ്ദാനം ചെയ്യുന്നതാകും പ്രകടന പത്രികയ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫിന്റെ പ്രകടന പത്രിക തയ്യാറാക്കുന്ന സമിതിയുടെ അധ്യക്ഷന്‍ കൂടിയാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ തോമസ് ഐസക്.

പാവപ്പെട്ട അഞ്ചു ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിലൂടെ പ്രയോജനം ലഭിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി. കേരളത്തില്‍ തൊഴിലുകള്‍ വര്‍ധിപ്പിക്കാനുള്ള സാഹചര്യമുണ്ടാക്കുമെന്നും സിപിഎം പ്രകടന പത്രികയിലുണ്ട്. മത്സ്യത്തൊഴിലാളികള്‍ താത്കാലിക ജീവനക്കാര്‍ എന്നിവരെ കേന്ദ്രീകരിച്ചായിരിക്കും ജനക്ഷേമ പദ്ധതികളെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ പഠിച്ചാല്‍ ജോലി ഉറപ്പ് എന്ന മുദ്രാവാക്യമുയര്‍ത്തി അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. 70,000 കുട്ടികള്‍ക്ക് ക്യാമ്പസ് പ്ലേസ്മെന്റ് കേരളത്തില്‍ കൊടുക്കാനുള്ള സംവിധാനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News