വനിതാ ലീഗ് ദേശീയ ജനറല് സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂര്ബിന റഷീദ്
Kozhikkode, 02 ഏപ്രില്‍ (H.S.) കോഴിക്കോട്: വനിതാലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂര്‍ബിന റഷീദ് രാജിവച്ചു. കോഴിക്കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ വച്ചാണ് രാജി പ്രഖ്യാപനം നടത്തിയത്. വനിതാ ലീഗിന് പാര്‍ട്ടയില്‍ കടുത്ത അവഗണന നേരിട്ടെന
ਪਿੰਡ ਨੂੰ ਗ੍ਰਾਂਟ ਦੇਣ ਸਮੇਂ ਵਿਧਾਇਕ ਸ਼ੈਰੀ ਕਲਸੀ


Kozhikkode, 02 ഏപ്രില്‍ (H.S.)

കോഴിക്കോട്:

വനിതാലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂര്‍ബിന റഷീദ് രാജിവച്ചു. കോഴിക്കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ വച്ചാണ് രാജി പ്രഖ്യാപനം നടത്തിയത്. വനിതാ ലീഗിന് പാര്‍ട്ടയില്‍ കടുത്ത അവഗണന നേരിട്ടെന്നു നൂര്‍ബിന പറഞ്ഞു. മുസ്ലീലീഗ് മെമ്പര്‍ഷിപ്പില്‍ തുടരുമെന്നും നാളത്തെ കാര്യം എന്താണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും നൂര്‍ബിന പറഞ്ഞു.

വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂർബിന റഷീദ് രാജിവച്ചു. നേതൃത്വം ഏല്‍പ്പിച്ച ദൗത്യം പൂർത്തിയാക്കി. വനിതാ ലീഗ് കെട്ടിപടുത്തത് ഏറെ കഷ്ടപ്പെട്ട് ആണ്.

സംസ്ഥാന വനിതാ ലീഗ് രൂപീകരിച്ചത് മുതല്‍ ഭാരവാഹി ആണ്. ഇതുവരെ പാർട്ടി നേതൃത്വത്തെ ചോദ്യം ചെയ്തിട്ടില്ല. എന്നാല്‍ പാർട്ടി വിട്ടിട്ടില്ലെന്നും അവർ വ്യക്തമാക്കി.

വനിതാ ലീഗിനെയും, മുസ്ലിം ലീഗിനെയും നെഞ്ചോട്‌ ചേർത്താണ് ഇത്രയും കാലം മുന്നോട്ട് പോയത്. സമ്പാദിക്കാൻ വേണ്ടിയല്ല വനിതാ ലീഗ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. ഒരു സ്ഥാനമാനങ്ങളും ഞാൻ ചോദിച്ചു വാങ്ങിയതല്ല. എല്ലാം പാർട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങളെന്നും അവർ പറഞ്ഞു.

ഫാത്തിമ തെഹ്ലിയക്കെതിരെ രൂക്ഷമായ വിമർശനമാണ് നൂര്‍ബിന റഷീദ് ഉയർത്തിയത്. മുസ്ലിം ലീഗ് പാർട്ടി വിടുന്നില്ലെന്നും ലീഗില്‍ തുടരാനാവുമെന്ന് കരുതുന്നുവെന്നും നാളത്തെ കാര്യം പറയാനാവില്ലെന്നും അവർ വാർത്താ സമ്മേളനത്തില്‍‌ പറഞ്ഞു. ഹരിതവിവാദം സൃഷ്ടിച്ചയാളാണ് ഫാത്തിമ തെഹ്ലിയ. തലമുറ മാറ്റം വേണമെങ്കില്‍ ഒരുപാട് കുട്ടികള്‍ ഉണ്ടായിരുന്നു. എന്തുകൊണ്ട് അവരെ പരിഗണിച്ചില്ല.

ഹരിത വിവാദത്തില്‍ ലൈംഗിക ആരോപണമായി മൂന്ന് പെണ്‍കുട്ടികള്‍ രംഗത്ത് വന്നു ലൈംഗിക ആരോപണം സത്യമാണെങ്കില്‍ അവർ ഏതറ്റം വരെയും പോരാടും. എന്നാല്‍ കോടതിയില്‍ എന്തുണ്ടായി?. ഒരു മടിയും ഇല്ലാതെ പരാതി പിൻവലിച്ചു.

പാണക്കാട് തങ്ങളെ നാലാം ഖലീഫ എന്ന് ഫാത്തിമ തെഹ്‌ലിയ വിളിച്ചു. പരാതിയുണ്ടെങ്കില്‍ ഉറച്ച്‌ നില്‍ക്കണമായിരുന്നു. തെഹ്ലിയക്ക് സീറ്റ് നല്‍കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി അടക്കം ഉറപ്പ് നല്‍കി. തെഹ്‌ലിയ പാണക്കാട് കറങ്ങി നടന്നു. തങ്ങളുടെ വീട്ടില്‍ പോകാൻ ഫാത്തിമക്ക് അവസരം നല്‍കി. എന്നാല്‍ തനിക്ക് പോകാൻ അനുവാദം നല്‍കിയില്ലെന്നും നൂർബിന റഷീദ് പറഞ്ഞു.

ആഗ്രഹിച്ചത് കൂട്ട രാജി. സംസ്ഥാന നേതാക്കള്‍ ഒന്നിച്ച്‌ രാജി വെക്കാം എന്ന് യോഗത്തില്‍ അറിയിച്ചു. സുഹ്‌റ മമ്പാട് അടക്കമുള്ള നേതാക്കള്‍ പിന്തുണ നല്‍കിയില്ല. പ്രചാരണത്തിന് ഇറങ്ങണമെന്ന് സംസ്ഥാന നേതൃത്വം നിലപാട് എടുത്തു. ഇതോടെയാണ് വനിതാ ലീഗില്‍ നിന്ന് ഒഴിയാമെന്ന് നൂർബീന നിലപാട് എടുത്തത്.5 വർഷം കോർപ്പറേഷനില്‍ കഴിവ് തെളിയിച്ചിട്ടാണ് ഫാത്തിമക്ക് പേരാമ്പ്രയില്‍ അവസരം നല്‍കേണ്ടിയിരുന്നത്.

സമരത്തില്‍ വനിത ലീഗ് പങ്കെടുക്കാൻ പാടില്ല എന്നാണ്. ഇന്ന് പലരും പങ്കെടുക്കുന്നു, അറസ്റ്റ് വരിക്കുന്നു. ഫോട്ടോ ഷൂട്ടിനുള്ളതാണ് ഇത് പലതും. റീലാണ് പ്രശ്നം.എം.കെ. മുനീറിനോട് കാണിച്ചത് അനീതി. അവസാനം വരെ അദ്ദേഹത്തിന് വാഗ്ദാനം, മോഹം നല്‍കി. അവസാനം ഒഴിവാക്കി. മുനീർ സാഹിബിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉണ്ടായ ആക്രമണം ആസൂത്രിതം. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേയാണ് ഇത് വന്നതെന്നും അവർ വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News