Enter your Email Address to subscribe to our newsletters

Kannur, 02 ഏപ്രില്‍ (H.S.)
യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി ടി കെ ഗോവിന്ദന് സിപിഐ എം പുറത്താക്കിയതോടെ മാനസികനില തകരാറിലായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി പി ജയരാജന്‍ ആരോപിച്ചു. ടി കെ ഗോവിന്ദന് പരാജയ ഭീതിയില്‍ വിഭ്രാന്തി പിടിപെട്ടിട്ടുണ്ട്. അതാണ് വായില്‍ തോന്നിയതെല്ലാം പലതും പലപ്പോഴായി വിളിച്ചു പറയുന്നത്. അദ്ദേഹം പാര്‍ടിയുടെ തളിപ്പറബിലെ ചുമതലക്കാരനായിരുന്ന കാലത്ത് പാര്‍ടി ബന്ധവും അതിന്റെ ഭാഗമായ സൗഹൃദവും നമുക്കിടയിലുണ്ടായിരുന്നു.അധികാര മോഹത്താല്‍ അദ്ദേഹം പാര്‍ടിയെ വഞ്ചിച്ച് പുറത്തു പോയതോടെ ആ ബന്ധം മുറിയുകയാണ്. എനിക്ക് എല്ലാം പാര്‍ടിയാണ്. ഒരു സ്ഥാനത്തിനുവേണ്ടിയും ഞാനിതുവരെ ആഗ്രഹിച്ചിട്ടുമില്ല. അത്തരത്തില്‍ ഒരു പദവികളോടും താല്‍പര്യവുമില്ല.
പാര്‍ടി എന്നിലേല്‍പ്പിച്ച ചുമതല ഏറ്റവും കൃത്യമായി നിറവേറ്റുക എന്നതില്‍ കവിഞ്ഞ മറ്റൊരു ചിന്തയും പ്രസക്തവുമല്ല.
എന്നാല്‍ പാര്‍ടി വിരുദ്ധമായി പലതും വിളിച്ചു പറഞ്ഞിട്ട് അതൊക്കെ സന്തോഷിന് അറിയാം എന്ന തരത്തില്‍ അദ്ദേഹം പറയുന്നത് പാര്‍ടി പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കാനാണ്, അതിനായി ചില വലതു പക്ഷ മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഇല്ലാക്കഥ മെനയാനും അദ്ദേഹം നീക്കങ്ങള്‍ നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം യൂഡിഎഫ് സ്ഥാനാര്‍ഥി പ്രചരിപ്പിക്കാന്‍ ശ്രമിച്ചത് അദ്ദേഹവുമായുള്ള അടുപ്പത്തിന്റെ പേരില്‍ പാര്‍ടി എന്നെ ചീഫ് ഇലക്ഷന്‍ ഏജന്റ് സ്ഥാനത്ത് നിന്ന് മാറ്റി എന്നതാണ് ഞാനാരിക്കലും ചീഫ് ഇലക്ഷന്‍ ഏജന്റ് ആയിട്ടില്ല. എന്നിരിക്കെ എങ്ങനെയാണ് ചുമതലയില്‍നിന്ന് മാറ്റുക. ഇത്തരത്തില്‍ പാര്‍ടി പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിര്‍ത്താന്‍ പറ്റുമോ എന്ന വൃഥാശ്രമം നടത്തുകയാണ്
അദ്ദേഹം. വര്‍ഗവഞ്ചന നടത്തി യൂഡിഎഫ് കൂടാരത്തിന്റ ചേക്കേറിയ ടി കെ ഗോവിന്ദന്‍ മാഷിന്റെ കൂടെ ഭാര്യയും മക്കളുമല്ലാതെ ഒരു പാര്‍ടി പ്രവര്‍ത്തകരും അണികളും പോയിട്ടില്ല എന്നത്
അതിന് അദ്ദേഹം ഉദാഹരണമായി പറഞ്ഞത്.
സ്ഥലമേറ്റെടുപ്പി ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയശേഷം 305 കോടിരൂപ ചെലവില്‍ നിര്‍മിക്കുന്ന റോഡിന് കഴിഞ്ഞ മാര്‍ച്ച് 13നാണ് ടെണ്ടറായത്. അതിന്റെ ഉദ്ഘാടനം നടത്തിയത് 14നാണ്. വികസന കാര്യങ്ങളില്‍ ഒരു അമാന്തവും വരുത്തരുത് എന്നതിനാലാണ് ഇത്രയുംപെട്ടന്ന് പണി ആരംഭിക്കാനും പദ്ധതിയിട്ടത് എന്നിരിക്കെ അന്ധമായ വിരോധത്തിന്റെ പേരില്‍ നുണ പ്രചാരണമാണ് യൂഡിഎഫ് സ്ഥാനാര്‍ഥി നടത്തുന്നത്.
മാത്രമല്ല, അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതിന് കുറച്ച് ദിവസംമുമ്പ് മണ്ഡലത്തിലാകെ നടന്ന കാര്യങ്ങള്‍ വിശദീകരിച്ച് സംസാരിച്ചിട്ടുണ്ട്.
ലിസ്റ്റ് തന്നെ മൂന്നു നിലപാടുകള അഭിപ്രായങ്ങളെയും ന് ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ ഇത്തരം ആരോപണങ്ങള്‍. അദ്ദേഹം ഇക്കാര്യത്തില്‍ പുലര്‍ത്തണമെന്നാണ് ഇതേക്കുറിച്ച് പറയാനുള്ളത്. പേയ്‌മെന്റ്‌റ് സീറ്റില്‍ മത്സരിക്കുന്നയാളില്‍ നിന്ന് രാഷ്ട്രീയ മര്യാദ ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. നേരത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്തായ ഉടനെ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത് വര്‍ഗീയ വാദികളുടെ വോട്ട് വേണ്ടെന്നാണ്.
എന്നാല്‍ കഴിഞ്ഞ ദിവസം മയ്യിലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത് ബി ജെ പി ക്കാരുടെ ഉള്‍പ്പെടെ വോട്ടു
സ്വീകരിക്കും എന്നാണ്.ഇത്തരത്തില്‍ തോന്നിയതു പോലെ നിലപാട് മാറ്റി അവസരവാദ നിലപാട് സ്വീകരിക്കുന്ന അദ്ദേഹത്തിന്റെ ആരോപണങ്ങളെയെല്ലാം അതര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നതായും പി.ജയരാജന്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S