മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്ത ബിജെപി നടപടിയിൽ കെയുഡബ്ല്യുജെ പ്രതിഷേധിച്ചു
Thiruvananthapuram, 20 ഏപ്രില്‍ (H.S.) തിരുവനതപുരം . വട്ടിയൂർക്കാവ് സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ 24 ന്യൂസിലെ മാധ്യമപ്രവർത്തക മേഘ്‌ന മുരളി ഉൾപ്പെടെ ഉള്ള വാർത്താസംഘത്തെ ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്തതിൽ കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപ
Kuwj


Thiruvananthapuram, 20 ഏപ്രില്‍ (H.S.)

തിരുവനതപുരം . വട്ടിയൂർക്കാവ് സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ

24 ന്യൂസിലെ മാധ്യമപ്രവർത്തക മേഘ്‌ന മുരളി ഉൾപ്പെടെ ഉള്ള വാർത്താസംഘത്തെ ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്തതിൽ കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

വാർത്താശേഖരണത്തെയും മാധ്യമപ്രവർത്തനത്തെയും തടസ്സപ്പെടുത്തുന്ന നടപടികളിൽ നിന്നു ബിജെപി നേതൃത്വം പിന്തിരിയണമെന്ന് യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കോർപറേഷനിലെ ബിജെപി വനിതാ കൗൺസിലർമാർ ഉൾപ്പെടെയുള്ള പ്രധാന നേതാക്കളുടെ നേതൃത്വത്തിലായിരുന്നു കയ്യേറ്റവും അസഭ്യവർഷവും. ഇതിനു പുറമേ സമൂഹമാധ്യമങ്ങളിലൂടെ മാധ്യമപ്രവർത്തകയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നതു തുടരുകയാണ്. സംഘർഷം റിപ്പോർട്ട് ചെയ്യുമ്പോൾ ബിജെപി പ്രവർത്തകരുടെ ബൈറ്റുകളും പ്രസ്‌താവനകളുമാണ് വാർത്താ സംഘം ആദ്യം നൽകിയത്. പിന്നീട് മറു ഭാഗത്തിൻ്റെ വിശദീകരണവും നൽകിയതിൻ്റെ പേരിലാണ് കയ്യേറ്റമുണ്ടായത്. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ ഇരുഭാഗത്തും പറയാനുള്ളത് സംപ്രേഷണം ചെയ്തതിൻ്റെ പേരിൽ മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നത് ജനാധിപത്യത്തോടും മാധ്യമസ്വാതന്ത്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് കെയുഡബ്ല്യുജെ ജില്ലാ പ്രസിഡൻ്റ് ഷില്ലർ സ്റ്റീഫനും ജില്ലാ സെക്രട്ടറി അനുപമ ജി. നായരും പ്രസ്താവനയിൽ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News